You are currently viewing ആ ചിരിയും ലുക്കും.. യാ മോനെ പൊളി  കിടിലൻ സാരി ലുക്ക് പങ്കുവെച്ച് പ്രിയതാരം…

ആ ചിരിയും ലുക്കും.. യാ മോനെ പൊളി കിടിലൻ സാരി ലുക്ക് പങ്കുവെച്ച് പ്രിയതാരം…

കിടിലൻ സാരി ലുക്ക് പങ്കുവെച്ച് പ്രിയതാരം… ഫോട്ടോകൾ കാണാം

നടി, ഫാഷൻ ഡിസൈനർ, ടെലിവിഷൻ, ടോക്ക് ഷോ അവതാരക എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന താരമാണ് പൂർണിമ ഇന്ദ്രജിത്ത്. ഏഷ്യാനെറ്റിൽ പെപ്സി ടോപ്പ് ടെൻ എന്ന സംഗീത കൗണ്ട് ഡൗൺ ഷോ ആങ്കർ ചെയ്തതിലൂടെ മലയാളികൾക്ക് ഇടയിൽ താരം അറിയപ്പെടാൻ തുടങ്ങി. ഇപ്പോൾ മലയാളം സിനിമയിലും ടെലിവിഷൻ ഷോകളിലുമാണ് താരം പ്രധാനമായും പ്രവർത്തിക്കുന്നത്. മോഡലായാണ് താരം തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് ആണ് അഭിനയ മേഖലയിലേക്ക് താരം തന്റെ കരിയറിനെ മാറ്റുന്നത്.

നടി, ഫാഷൻ ഡിസൈനർ, ടെലിവിഷൻ അവതാരക, ടോക്ക് ഷോ അവതാരക എന്നീ നിലകളിൽ എല്ലാം താരം 1997 മുതൽ സജീവമാണ്. ആദ്യം തമിഴ് ടിവി സീരിയൽ കോലങ്ങളിൽ താരം അഭിനയിച്ചു. മികച്ച അഭിപ്രായം ആ കഥാപാത്രത്തിലൂടെ താരം നേടുകയും ചെയ്തു. സൂര്യ ടിവിയിലെ മെഗാ സ്വർണമഴ, മഴവിൽ മനോരമയിലെ കഥ ഇത് വരെ, കുട്ടിക്കളോടണോ കളി , മെയ്ഡ് ഫോർ ഈച്ച് അദർ സീസൺ 2 തുടങ്ങിയവ താരം അവതരിപ്പിച്ച ടെലിവിഷൻ ഷോകളിൽ ശ്രദ്ധേയമായവയാണ്.

ഊമക്കുയിൽ , സ്ത്രീ ഒരു സാന്ത്വനം , പെയ്തൊഴിയാതെ, വേനൽമഴ , നിഴലുകൾ തുടങ്ങി നിരവധി ടിവി സീരിയലുകളിലും മേഘമൽഹാർ , വല്ലിയേട്ടൻ , രണ്ടാം ഭാവം എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകളാണ്. പിന്നീട് ഒരുപാട് മികച്ച സിനിമകളുടെയും പരിപാടികളുടെയും ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാനൊത്തു. പരിശീലനം ലഭിച്ച നർത്തകിയും ഫാഷൻ ഡിസൈനറുമാണ് താരം.

താരം ഇപ്പോൾ കൊച്ചിയിൽ പ്രണാഹ എന്ന പേരിൽ ഒരു ബോട്ടിക് നടത്തുന്നുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന് മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നത് പതിവാണ്. താരത്തിന്റെ അഭിമുഖങ്ങളും വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഒരു സോഷ്യൽ മീഡിയ സ്റ്റാർ ആണ് താരം.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗം ആകുന്നത്. കിടിലൻ സാരി ലുക്കിലുള്ള ഫോട്ടോകൾ ആണിപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പൊതു ചടങ്ങിനിടയിൽ നിന്നു ആരാധകർ പകർത്തിയ ഫോട്ടോകൾ ആണിവ എന്ന് മനസിലാക്കാം. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഫോട്ടോകൾ പ്രേക്ഷകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.

Leave a Reply