You are currently viewing ഉയരെ ഇറങ്ങിയ സമയത്ത് ഞാന്‍ ബ്രേക്കപ്പ് കഴിഞ്ഞ് നില്‍ക്കുകയായിരുന്നു, സങ്കടപ്പെട്ട് നടക്കുന്ന സമയമായിരുന്നു, എന്താണ് ചെയ്യേണ്ടതെന്നറിയില്ല ; അനാർക്കലി

ഉയരെ ഇറങ്ങിയ സമയത്ത് ഞാന്‍ ബ്രേക്കപ്പ് കഴിഞ്ഞ് നില്‍ക്കുകയായിരുന്നു, സങ്കടപ്പെട്ട് നടക്കുന്ന സമയമായിരുന്നു, എന്താണ് ചെയ്യേണ്ടതെന്നറിയില്ല ; അനാർക്കലി

മലയാള സിനിമയിലെ മുൻനിര നായിക നടിയാണ് അനാർക്കലി മരിക്കാർ. 2016 ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ക്യാമ്പസ് റൊമാന്റിക് ഫിലിമിൽ വലിയ ശ്രദ്ധേയമായ കഥാപാത്രം ആണ് താരം അവതരിപ്പിച്ചത്. ആദ്യ സിനിമയിലെ അഭിനയം തന്നെ വളരെ മികച്ച രൂപത്തിൽ താരം അവതരിപ്പിച്ചത് കൊണ്ട് തന്നെ പിന്നീട് ഒരുപാട് സിനിമകളിലേക്ക് താരത്തിന് അവസരം ലഭിക്കാൻ കാരണമായി. വളരെ മനോഹരമായാണ് താരം ഓരോ കഥാപാത്രങ്ങളെയും തുടക്കം മുതൽ തന്നെ സമീപിച്ചത്

ഒരുപാട് വർഷത്തോളമായി സിനിമാ മേഖലയിൽ താരം സജീവമാണ്. വളരെ പെട്ടെന്ന് പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നേടാനും നിലനിർത്താനും സാധിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായി എത്തിയ വിമാനം ആസിഫലി നായകനായെത്തിയ മന്ദാരം എന്നീ സിനിമകളിലും താരത്തിന് അഭിനയം വളരെ ശ്രദ്ധേയമായിരുന്നു. ഓരോ വേഷങ്ങളും വളരെ മ കച്ച രീതിയിൽ താരം കൈകാര്യം ചെയ്യുന്നതും ശ്രദ്ധേയമാണ്. ഓരോ കഥാപാത്രങ്ങളിലൂടെയും ആയിരക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്.

തുടക്കം മുതൽ ഇതുവരെയും മികവുകൾ ആണ് താരം ആരാധകർക്കു മുന്നിൽ വച്ചത്. എടുത്തു പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമയായ സുലൈഖ മഞ്ചേരി താരമായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മലയാളി കുടുംബ പ്രേക്ഷകർ അടക്കം നിറഞ്ഞ കൈയ്യടിയാണ് സിനിമയെ സ്വീകരിച്ചത്. ഇപ്പോൾ താരം പ്രണയ തകർച്ചയെക്കുറിച്ചു സംസാരിച്ച ഒരു അഭിമുഖമാണ് വൈറൽ ആകുന്നത്.

ഉയരെ ഇറങ്ങിയ സമയത്ത് ഞാന്‍ ബ്രേക്കപ്പ് കഴിഞ്ഞ് നില്‍ക്കുകയായിരുന്നു എന്നും സങ്കടപ്പെട്ട് നടക്കുന്ന സമയമായിരുന്നു എന്നും താരം പറയുന്നു. അപ്പോൾ എന്താണ് ചെയ്യേണ്ടതെന്നറിയില്ല എന്നും അമ്മ ആ സമയത്ത് ദുബായിലായിരുന്നു എന്നും ഞാന്‍ വാപ്പയുടെ കൂടെ താമസിക്കുകയായിരുന്നു എന്നും താരം തന്റെ സാഹചര്യം വ്യക്തമാക്കാൻ വേണ്ടി പറയുന്നുണ്ട്. ഞാന്‍ ഒട്ടും ഓക്കെയല്ലാതിരുന്ന സമയമായിരുന്നു അത് എന്നും താരം കൂട്ടിച്ചേർത്തു.

കൗച്ച് സര്‍ഫിംഗ് എന്ന ആപ്പ് ആ സമയത്ത് കൂടുതലായി ഉപയോഗിക്കാൻ തുടങ്ങി എന്നും ആ ആപ്പിലൂടെ ഏതെങ്കിലും ഫോറിനറിനെ വിളിച്ച് വീട്ടില്‍ കയറ്റിയാലോ എന്നൊരു ആഗ്രഹം തോന്നിയിരുന്നു അന്ന് എന്നും ഞാന്‍ ബ്രേക്കപ്പായിട്ടിരിക്കുകയാണല്ലോ, എന്തും ആവാല്ലോ എന്ന ചിന്ത ആയിരുന്നു എന്നും അങ്ങനെയൊക്കെ ആലോചിച്ചിരുന്നു എന്നും ജപ്പാനിലുള്ളൊരു ചേട്ടനെ വിളിച്ചാലോ എന്ന് ആലോചിച്ചിരുന്നു. പക്ഷേ, ഞാന്‍ വിളിച്ചിരുന്നില്ല എന്നും താരം പറഞ്ഞു.

ട്രാവലിംഗ് ഗ്രൂപ്പില്‍ ആക്റ്റീവാകാനുള്ള അവസരവും ആ ആപ്പിലുണ്ടായിരുന്നു എന്നും അങ്ങനെ ഞാനൊരു ഗ്രൂപ്പില്‍ കയറി കുനൂര്‍ ട്രിപ്പ് എന്തോ പ്ലാന്‍ ചെയ്തിരുന്നവരോടൊപ്പം ചേർന്ന് അവര്‍ ആരാണെന്നോ എത്ര പേരുണ്ടെന്നോ ഒന്നും അറിയാതെ ആ ടീമില്‍ പെണ്ണുങ്ങളുണ്ടോ എന്ന് പോലും അന്വേഷിക്കാതെ ഉമ്മാ, ഞാനൊരു യാത്ര പോവുകയാണെന്ന് പറയാന്‍ ഉമ്മയെ വിളിക്കുകയും ഞാന്‍ ബ്രേക്കപ്പായി സങ്കടപ്പെട്ടിരിക്കുകയാണെന്ന് ഉമ്മയ്ക്ക് അറിയാമായിരുന്നത് കൊണ്ട് ഉമ്മ കേട്ടപ്പോള്‍ തന്നെ സമ്മതിക്കുകയും ചെയ്തു എന്ന് അഭിമുഖത്തിൽ താരം പറയുന്നുണ്ട്.

Leave a Reply