You are currently viewing എം ടിക്ക് നിങ്ങളിൽ താല്പര്യമുണ്ട് എന്ന് കേട്ടപ്പോൾ എനിക്ക് സന്തോഷം തോന്നി… അനുഭവം പറഞ്ഞ് അനാർക്കലി മരിക്കാർ

എം ടിക്ക് നിങ്ങളിൽ താല്പര്യമുണ്ട് എന്ന് കേട്ടപ്പോൾ എനിക്ക് സന്തോഷം തോന്നി… അനുഭവം പറഞ്ഞ് അനാർക്കലി മരിക്കാർ

മലയാള സിനിമയിലെ മുൻനിര നായിക നടിയാണ് അനാർക്കലി മരിക്കാർ. വളരെ മനോഹരമായാണ് താരം ഓരോ കഥാപാത്രങ്ങളെയും തുടക്കം മുതൽ തന്നെ സമീപിച്ചത്. ഒരുപാട് വർഷത്തോളമായി സിനിമാ മേഖലയിൽ താരം സജീവമാണ്. വളരെ പെട്ടെന്ന് പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നേടാനും നിലനിർത്താനും സാധിച്ചിട്ടുണ്ട്. ഓരോ വേഷങ്ങളും വളരെ മികച്ച രീതിയിൽ താരം കൈകാര്യം ചെയ്യുന്നതും ശ്രദ്ധേയമാണ്.

ഓരോ കഥാപാത്രങ്ങളിലൂടെയും ആയിരക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. 2016 ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ക്യാമ്പസ് റൊമാന്റിക് ഫിലിമിൽ വലിയ ശ്രദ്ധേയമായ കഥാപാത്രം ആണ് താരം അവതരിപ്പിച്ചത്. ആദ്യ സിനിമയിലെ അഭിനയം തന്നെ വളരെ മികച്ച രൂപത്തിൽ താരം അവതരിപ്പിച്ചത് കൊണ്ട് തന്നെ പിന്നീട് ഒരുപാട് സിനിമകളിലേക്ക് താരത്തിന് അവസരം ലഭിക്കാൻ കാരണമായി.

തുടക്കം മുതൽ ഇതുവരെയും മികവുകൾ ആണ് താരം ആരാധകർക്കു മുന്നിൽ വച്ചത്. ഓരോ സിനിമകളും താരം വളരെ ആത്മാർത്ഥതയോടെ കൈകാര്യം ചെയ്യുകയും ചെയ്തു. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളെ ഓരോന്നും വളരെ മികച്ച രൂപത്തിൽ അവതരിപ്പിച്ചു കൊണ്ട് വലിയ ആരാധക വൃന്ദത്തെ നേടാനും താരത്തിനായി. സ്ക്രീൻ ടൈം ചെറിയത് ആണെങ്കിലും തന്റെ ഇടം അടയാളപ്പെടുത്തിയാണ് താരം അഭിനയിക്കുന്നത്.

ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടിലും താരം ഇപ്പോൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് വൈറൽ ആകുന്നത്. കാസ്റ്റിംഗ് കൗച്ചുകളുമായി ബന്ധപ്പെട്ട് വരുന്നവരിൽ നിന്ന് ഓടി രക്ഷപ്പെട്ടിട്ടുണ്ടോ എന്നാണ് താരത്തോട് അവതാരകൻ ചോദിച്ചത്. എനിക്ക് അത്തരത്തിലുള്ള മോശം അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല എന്നും എന്താണ് എന്നോട് ആരും എന്തെങ്കിലും ഒന്ന് തരുമോ എന്നൊക്കെ ചോദിക്കാത്തത് എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് എന്നും താരം അഭിമുഖത്തിൽ പറയുന്നുണ്ട്.

എന്നാൽ അടുത്തിടെ ദുബൈയിൽ ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തതിനുശേഷം ഇത്തരം ഒരു അനുഭവമുണ്ടായി എന്നും ഉദ്ഘാടനത്തിനു ശേഷം ഒരു പാർട്ടി ഉണ്ട് എന്നും ആ പാർട്ടി കഴിഞ്ഞാൽ അന്ന് അവിടെ തന്നെ താമസിക്കണം എന്നും എം ടിക്ക് നിങ്ങളിൽ താല്പര്യമുണ്ട് എന്നും ആണ് പറഞ്ഞത്. ഞാൻ സത്യത്തിൽ അവരോട് ചൂടായി സംസാരിക്കുകയോ ഒന്നും ചെയ്തില്ല എന്നും താരം പറഞ്ഞു.

എനിക്ക് സത്യത്തിൽ സന്തോഷമാവുകയാണ് ചെയ്തത് എന്നും ഇതുവരെ എന്നോട് ആരും ഇങ്ങനെ ഒന്നും ചോദിക്കാത്തത്തിൽ ഞാൻ അട്രാക്റ്റീവ് അല്ലെ എന്നൊക്കെ ഞാൻ ചിന്തിക്കാറുണ്ടായിരുന്നു എന്നും താരം പറഞ്ഞു. പക്ഷേ ഞാൻ താല്പര്യമില്ല എന്ന് പറയുകയാണ് എന്നും താരം പറയുന്നുണ്ട്. വളരെ പെട്ടന്ന് ആണ് താരത്തിന്റെ വാക്കുകൾ വൈറൽ ആയത്.

Leave a Reply