You are currently viewing അമ്മ ചതുരം കാണാൻ എത്തിയപ്പോൾ; എല്ലാം അമ്മയുടെ അനുഗ്രഹമാണ്; സിദ്ധാർഥ്

അമ്മ ചതുരം കാണാൻ എത്തിയപ്പോൾ; എല്ലാം അമ്മയുടെ അനുഗ്രഹമാണ്; സിദ്ധാർഥ്

അമ്മ ചതുരം കാണാൻ എത്തിയപ്പോൾ; എല്ലാം അമ്മയുടെ അനുഗ്രഹമാണ്; സിദ്ധാർഥ്

ഇന്ത്യൻ ചലച്ചിത്ര, സ്റ്റേജ് അഭിനേത്രിയായിരുന്നു കെ പി എ സി ലളിത.
കേരളത്തിലെ കായംകുളത്തുള്ള കെപിഎസി എന്ന നാടക കൂട്ടായ്മയിലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിച്ചത് . അഞ്ച് പതിറ്റാണ്ട് നീണ്ട കരിയറിൽ 550-ലധികം സിനിമകളിൽ താരം അഭിനയിച്ചു. നാല് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾക്കൊപ്പം മികച്ച സഹ നടിക്കുള്ള രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും താരം നേടിയിട്ടുണ്ട്.

2009- ൽ 2009-ലെ ഫിലിംഫെയർ അവാർഡ് സൗത്തിൽ ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി അവരെ ആദരിച്ചിട്ടുണ്ട്. താരം പിന്നീട് കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സണായി സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു. മലയാള ചലച്ചിത്രകാരൻ ഭരതനായിരുന്നു ജീവിത പങ്കാളി. മകൻ സിദ്ധാർഥ് ഭരതൻ സിനിമയിൽ സജീവമാണ്.

അറിയപ്പെടുന്ന ഒരു നടനും തിരക്കഥാകൃത്തും ചലച്ചിത്ര സംവിധായകനുമാണ് സിദ്ധാർത്ഥ് ഭരതൻ. അദ്ദേഹം മലയാള സിനിമകളിൽ പ്രവർത്തിക്കുന്നയാളാണ് .മലയാളം സിനിമയായ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് തന്റെ സിനിമാഭിനയ ജീവിതം ആരംഭിച്ചത്. അദ്ദേഹം ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിച്ചത് നിദ്ര എന്ന ചിത്രത്തിൽ ആണ്. അതിൽ പ്രധാന വേഷം ചെയ്യുകയും ചെയ്തു.

5 സുന്ദരികൾ എന്ന ആന്തോളജിയിലെ ഒരു വിഭാഗമായ ഇഷ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായും താരം പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ താരം സംവിധാനം ചെയ്തു പുറത്തിറങ്ങിയ ചതുരം എന്ന സിനിമ വലിയ പ്രേക്ഷക പ്രീതി നേടി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. വലിയ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ഈ സിനിമ പ്രേക്ഷകരുടെ പ്രീതിക്ക് അനുസരിച്ചും മികവുകൾ പ്രകടിപ്പിച്ചു. സിനിമ വലിയ തോതിൽ ആരാധകർക്ക് ഇഷ്ടപ്പെടുകയും ചെയ്തു.

സിനിമയിൽ റിലീസ് ആകുന്നതിനുമുമ്പ് അമ്മയുടെ കൂടെ പ്രൈവറ്റ് ഷോ കണ്ടതിന്റെ ചിത്രങ്ങളും ഓർമ്മയും പങ്കുവെച്ചിരിക്കുകയാണ് താരം. കെപിഎസി ലളിത എന്ന അഭിനയ വൈഭവത്തിന്റെ വിയോഗം വലിയ തോതിൽ ആരാധകർക്കിടയിൽ ആഘാതം ഏൽപ്പിച്ചിരുന്നു. കരൾ രോഗത്തിന് ചികിത്സയിലായിരിക്കയാണ് കെപിഎസി ലളിത ഇഹലോകവാസം വെടിഞ്ഞത്. അമ്മയോടൊപ്പം ചതുരം കണ്ട ഓർമ്മയാണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്.

With Amma during the private screening of our movie @chathuram_square ..with her and your blessings we are going good.. എന്ന് താരം ചിത്രങ്ങൾക്കൊപ്പം കുറിക്കുകയും ചെയ്തിട്ടുണ്ട്. അമ്മ തനിക്കൊപ്പം സിനിമ കണ്ടതെന്നും എന്നാൽ ഇപ്പോൾ ‘അമ്മ കൂടെയില്ലെങ്കിൽ പോലും അമ്മയുടെ അനുഗ്രഹത്തോടെ സിനിമ നന്നായി പോകുന്നുവെന്നാണ് താരം പറഞ്ഞത്. നിരവധി പേരാണ് സിദ്ധാർത്ഥിന്റെ പോസ്റ്റിന് കമന്റുമായി എത്തിയത്. വളരെ പെട്ടെന്ന് താരം പങ്കുവെച്ച ഫോട്ടോകളും എഴുത്തും വൈറൽ ആയിട്ടുണ്ട്.

Leave a Reply