മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനാര്‍ക്കലി മരിക്കാര്‍. സോഷ്യല്‍ മീഡയയില്‍ വളരെ സജീവമായിട്ടുള്ള താരങ്ങളില്‍ ഒരാളാണ് അനാര്‍ക്കലി. പാട്ടു പാടിയും ഡാന്‍സ് ചെയ്തും ബോള്‍ഡ് ഫോട്ടോഷൂട്ടുകള്‍ നടത്തിയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് താരം. ചുരുങ്ങിയ സിനിമകള്‍ കൊണ്ടു തന്നെ തന്നിലെ നടിയെ അടയാളപ്പെടുത്താനും അനാര്‍ക്കലിയ്ക്ക് സാധിച്ചു.

ആനന്ദം എന്നാ സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പൃഥ്വിരാജ് നായകനായി എത്തിയ വിമാനം ആസിഫലി നായകനായെത്തിയ മന്ദാരം എന്നീ സിനിമകളിലും താരത്തിന് അഭിനയം വളരെ ശ്രദ്ധേയമായിരുന്നു. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളെ ഓരോന്നും വളരെ മികച്ച രൂപത്തിൽ അവതരിപ്പിച്ചു. തുടക്കം മുതൽ തന്നെ താരത്തിന് നിറഞ്ഞ കൈയ്യടി സ്വീകരിക്കാൻ സാധിച്ചിട്ടുണ്ട്.

പാർവതി തിരുവോത്ത് ആസിഫലി ടോവിനോ തോമസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉയരെ എന്ന സിനിമയിലെ താരത്തിന്റെ വേഷത്തിനും നിറഞ്ഞ കയ്യടി പ്രേക്ഷകർ നൽകിയിരുന്നു. സുലൈഖ മന്‍സില്‍ ആണ് അനാര്‍ക്കലിയുടെ ഒടുവിലിറങ്ങിയ സിനിമ. ചിത്രത്തിലെ അനാര്‍ക്കലിയുടെ പ്രകടനം കയ്യടി നേടിയിരുന്നു. ഭാവിയിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് താരത്തിന് ഉറപ്പായും ക്ഷണം ലഭിക്കുമെന്ന് മീഡിയ അഭിപ്രായപ്പെടുന്നു.
തുറന്ന് സംസാരിക്കുന്ന ശീലവും വ്യക്തമായ നിലപാടുമാണ് അനാര്‍ക്കലിയെ ആരാധകരുടെ പ്രിയങ്കരിയാക്കുന്നത്. മറയില്ലാത്ത സംസാരിക്കുന്നതാണ് അനാര്‍ക്കലിയുടെ ശീലം. താരത്തിന്റെ പല അഭിമുഖങ്ങളും വൈറലാകുന്നത് താരത്തിലെ ഈ സ്വഭാവസവിശേഷത കൊണ്ട് തന്നെയാണ്. എന്തായാലും ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ലിയോ കാണാൻ വളരെ രാവിലെ തന്നെ തിയേറ്ററിൽ എത്തിച്ചേർന്ന താരത്തിന്റെ വീഡിയോ ആണ് ആരാധകർ പകർത്തിയിരിക്കുന്നത്. സിമ്പിൾ ഡ്രസ്സിൽ ക്യൂട്ട് ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലിയോ കാണാൻ 8. 15 ന്റെ ഷോക്കാണ് കയറുന്നത് എന്നും കണ്ടു കഴിഞ്ഞ് അഭിപ്രായം അറിയിക്കാമെന്നും താരം വീഡിയോയിൽ പറയുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന്റെ വീഡിയോ വൈറൽ ആയിരിക്കുകയാണ്.