You are currently viewing എക്സിക്യൂട്ടീവ് ഫോട്ടോകൾ അപ്‌ലോഡ് ചെയ്തു സോഷ്യൽ മീഡിയ സ്റ്റാർ… ഫോട്ടോകൾ പൊളി…

എക്സിക്യൂട്ടീവ് ഫോട്ടോകൾ അപ്‌ലോഡ് ചെയ്തു സോഷ്യൽ മീഡിയ സ്റ്റാർ… ഫോട്ടോകൾ പൊളി…

അമൃത സജു ഒരു ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലുമാണ്. താരം പ്രധാനമായും മലയാളം ചലച്ചിത്ര വ്യവസായത്തിൽ ആണ് പ്രവർത്തിച്ചു വരുന്നത്. 2020-ൽ പിക്കാസോ എന്ന മലയാളം ചിത്രത്തിലൂടെയാണ് അമൃത സജു അഭിനയ രംഗത്തേക്ക് വന്നത്. സോഷ്യൽ മീഡിയ സെലിബ്രേറ്റി എന്ന നിലയിലാണ് താരം ഇപ്പോൾ അറിയപ്പെടുന്നത്. ഒരുപാട് ആളുകളിലേക്ക് താരത്തിന്റെ പേരും എത്തിയതും ഐശ്വര്യ റായിയോടുള്ള രൂപ സാദൃശ്യം തന്നെയാണ്.

ഐശ്വര്യ റായിയോടുള്ള രൂപസാദൃശ്യമാണ് താരത്തെ കൂടുതൽ പോപ്പുലർ ആക്കിയത്. ഐശ്വര്യ റായി അഭിനയിച്ച് അനശ്വരമാക്കിയ ഒരുപാട് കഥാപാത്രങ്ങളെ റീ ക്രിയേറ്റ് ചെയ്യുന്നതിലും താരത്തിന് വിജയിക്കാൻ സാധിച്ചിട്ടുണ്ട്. ഒരുപാട് tiktok വീഡിയോയിലൂടെയും മറ്റും ഒട്ടനവധി ആരാധകരെയാണ് താരത്തിന് നേടാൻ കഴിഞ്ഞത്.

താര റാണിയുടെ കിടിലൻ പോസുകളെ അതുപോലെ അനുകരിച്ചും അതു പോലെയുള്ള ഫോട്ടോഷോട്ടുകൾ നടത്തിയും ഒരുപാട് കാഴ്ചക്കാരെ താരം നേടിയെടുത്തിട്ടുണ്ട്. കേരളത്തിലെ ഇടുക്കിയിലെ തൊടുപുഴയിൽ ഒരു ഇടത്തരം ഹിന്ദു കുടുംബത്തിലാണ് താരം ജനിച്ചത്. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അമൃത ഇപ്പോൾ പെരുമ്പാവൂരിലെ ജയ് ഭാരത് ആർട്സ് & സയൻസ് കോളേജിൽ ബിരുദം നേടി.

ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകളിലും മറ്റും താരം പങ്കെടുക്കുകയും വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടി സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം ആവാനും താരത്തിന് സാധിച്ചിട്ടുണ്ട്. കിടിലൻ ഹോട്ടലിന്റെ ഗോൾഡ് ലൂക്കിലുള്ള ഫോട്ടോകൾ താരം ഇടക്കിടെ പങ്കുവെക്കുകയും പങ്കുവെച്ച് നിമിഷങ്ങൾക്കകം ഇടങ്ങളിൽ വൈറലാവുകയും ചെയ്യാറുണ്ട്.

താരത്തിന്റെ ബോൾഡ് ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എക്സിക്യൂട്ടീവ് ആൻഡ് സ്റ്റൈലിസ്റ്റ് ലുക്കിലാണ് താരം ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. വളരെ സുന്ദരിയായാണ് താരത്തെ ഇപ്പോൾ ഫോട്ടോകളിൽ കാണാൻ കഴിയുന്നത്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് ഒരുപാട് മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി താരത്തിന്റെ പുതിയ ഫോട്ടോകളും ആരാധകർ സ്വീകരിച്ചിരിക്കുകയാണ്.

Leave a Reply