You are currently viewing വെക്കേഷൻ സമയം അടിച്ചു പൊളിച്ചു അജിത്തും ശാലിനിയും. ഫോട്ടോകൾ കാണാം.

വെക്കേഷൻ സമയം അടിച്ചു പൊളിച്ചു അജിത്തും ശാലിനിയും. ഫോട്ടോകൾ കാണാം.

വെക്കേഷൻ സമയം അടിച്ചു പൊളിച്ചു അജിത്തും ശാലിനിയും. ഫോട്ടോകൾ കാണാം.

സിനിമാലോകത്ത് ഒരുപാട് താര ജോഡികളെ നമുക്ക് കാണാൻ സാധിക്കും. ചിലർക്ക് പ്രത്യേക ആരാധക പിന്തുണ തന്നെ ഉണ്ട് എന്നത് വാസ്തവമാണ്. സൗത്ത് ഇന്ത്യൻ സിനിമ ലോകത്തും ഒരുപാട് താര ജോഡികളെ നമുക്ക് കാണാൻ സാധിക്കും. നമ്മുടെ മലയാള സിനിമ ലോകത്തും ഇത്തരത്തിലുള്ള ഒരുപാട് താര ജോഡികളെ കാണാൻ സാധിക്കും.

ഇങ്ങനെ സൗത്ത് ഇന്ത്യൻ സിനിമയിൽ അറിയപ്പെട്ട താര ജോഡികളാണ് അജിത്ത് & ശാലിനി. ഒരു സമയത്ത് സൗത്ത് ഇന്ത്യൻ സിനിമയിൽ ആരാധകരുടെ ഹൃദയം കീഴടക്കിയ ശാലിനിയും തമിഴ് സൂപ്പർ സ്റ്റാറിൽ ഒരാളായി ഇന്നും ആരാധകരുടെ ഹരമായ അജിത്തും തമ്മിലുള്ള വിവാഹം രണ്ടായിരത്തിലാണ് നടന്നത്. ഒരുപാട് ഗോസിപ്പുകളുടെ വിരാമം ആയിരുന്നു ഇവരുടെ വിവാഹം.

വിവാഹശേഷം ശാലിനി സിനിമയിൽ നിന്ന് വിട്ടുനിന്നു എന്നതാണ് യാഥാർത്ഥ്യം. എന്നിരുന്നാലും പല പൊതുപരിപാടികൾ ഒരുമിച്ച് പ്രത്യക്ഷപ്പെടുകയും ആരാധകരുടെ മനസ്സ് കീഴടക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ ഇവർ ഒരുമിച്ചുള്ള ഫോട്ടോകൾ ഇപ്പോഴും നിറഞ്ഞു നിൽക്കാറുണ്ട്. പല പരിപാടികളിലും റിയാലിറ്റി ഷോകളിലും ഇവര് ഒരുമിച്ച് എത്തിയ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പല പ്രാവശ്യം പ്രചരിച്ചിട്ടുണ്ട്.

ഇപ്പോൾ അജിത്തും ഭാര്യ ശാലിനിയും ഒരുമിച്ചുള്ള അവധി ആഘോഷ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. ബോട്ടിൽ അടിച്ചുപൊളിച്ച് യാത്ര ചെയ്യുന്ന ദമ്പതികളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഇളക്കം സൃഷ്ടിച്ചു എന്ന് വേണം പറയാൻ. കിടിലം സ്റ്റണ്ണിങ് ലുക്കിലാണ് ശാലിണി ഫോട്ടോകളിൽ കാണപ്പെടുന്നത്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ കിടിലൻ സ്റ്റൈലിഷ് ആയാണ് അജിത് കാണപ്പെടുന്നത്.

1999 ൽ അമർക്കാലം എന്ന സിനിമയുടെ ഷൂട്ടിംഗ് വേളയിലാണ് അജിത്തും ശാലിനിയും തമ്മിൽ പരിചയപ്പെടുന്നതും ഡേറ്റിംഗ് ആരംഭിക്കുന്നതും. ആ സമയത്ത് ഗോസിപ്പുകളിൽ ഇവരുടെ പേര് നിറഞ്ഞു നിന്നിരുന്നു. ഗോസിപ്പുകൾക്ക് വിരാമം എന്നോണം രണ്ടായിരത്തിൽ ഇവർ കല്യാണം കഴിക്കുകയും ഇപ്പോൾ രണ്ടു കുട്ടികളുടെ അച്ഛനമ്മമാരായി ജീവിതം സന്തോഷകരമായി മുന്നോട്ടു നയിക്കുകയാണ്.

Leave a Reply