ട്രോൾ ഇടുന്നതും കമന്റടിക്കുന്നതും വ്യക്തി വൈരാഗ്യം കൊണ്ടല്ല.. അവർക്ക് കൂടെ ഫേമസ് ആവാല്ലോ… പൊളിച്ചടുക്കി ബിനു അടിമാലി…
കോമിക് വേഷങ്ങൾക്ക് പേരുകേട്ട ഒരു ഇന്ത്യൻ ചലച്ചിത്ര നടനാണ് ബിനു അടിമാലി. വർഷങ്ങളായി മിനി സ്‌ക്രീനിൻ പ്രേക്ഷകരെ കോമഡിയുടെ വേറിട്ട തലങ്ങളിലേക്ക് എത്തിച്ച കലാകാരൻ ആണ് താരം. മിനി സ്‌ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും തന്റേതായ ഇടം ബിനു സ്ഥാപിച്ചെടുത്തിട്ടുണ്ട്. ഇടുക്കിയുടെ തനതു സംസാര ശൈലിയും കൗണ്ടറുകളുമാണ് താരത്തെ വ്യത്യസ്തനാക്കുന്നത്.
ഹൗസ്ഫുൾ, വിശ്വാസം അതല്ലേ എല്ലാം, ഡാർവിന്റെ പരിണാമം, വെൽക്കം ടു സെൻട്രൽ ജയിൽ എന്നീ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. വീകം, ഉൾട്ട എന്നീ സിനിമകളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ ആണ് അവതരിപ്പിച്ചത്. ഏത് കഥാപാത്രമാണ് താരത്തിന് നൽകിയത് എങ്കിലും വളരെ മികച്ച രൂപത്തിലാണ് താരം അത് അവതരിപ്പിക്കാറുള്ളത്. അതു കൊണ്ടുതന്നെയാണ് ഒരു സിനിമകളിലും അഭിനയ പ്രാധാന്യമുള്ള ചെറിയ വേഷങ്ങളിൽ ആണെങ്കിലും താരത്തെ കാണാൻ കഴിയുന്നത്.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയും ആണ് ബിനു മിനി സ്‌ക്രീനിൽ തന്റെ സ്ഥാനം ഉറപ്പിക്കുന്നത്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. താരം സ്ഥിരമായി പങ്കെടുക്കാറുള്ള സ്റ്റാർ മാജിക് എന്ന പരിപാടിയെ കുറിച്ചുള്ള വിമർശനങ്ങൾക്കെതിരെയുള്ള സംസാരമാണ് താരത്തിന്റെ അഭിമുഖം വളരെ പെട്ടെന്ന് തന്നെ വൈറൽ ആവാനുള്ള പ്രധാന കാരണം. വിമർശനങ്ങൾക്കെതിരെ ആഞ്ഞടിക്കുകയാണ് താരം എന്ന് ചുരുക്കം.

സ്റ്റാർ മാജിക്കിൽ നടക്കുന്നത് ബോഡി ഷേമിങ് ആണ് എന്ന് പരാമർശത്തോടാണ് താരം തന്റെ അമർഷം ഉൾപ്പെടെയുള്ള അഭിപ്രായങ്ങൾ പറഞ്ഞത്. സ്റ്റാർ മാജിക് പരിപാടിയുടെ ഭാഗമായി മറ്റുള്ളവരെ പരിഹസിക്കുന്ന രൂപത്തിലുള്ള കൗണ്ടറുകൾ പറയുന്നത് എങ്ങനെയാണ് ബോഡി ഷൈമിംഗ് ആകുന്നത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്. അതോടൊപ്പം തന്നെ എന്നെ എന്തെങ്കിലും കളിയാക്കി പറഞ്ഞാൽ അത് എനിക്ക് മനോവിഷമം ഉണ്ടാക്കിയാൽ മാത്രമാണ് അത് ബോഡി ഷേമിങ് ആകുന്നത് എന്നും താരം വ്യക്തമാക്കുന്നു.

ഇത്തരത്തിൽ വിമർശനങ്ങൾ ഉന്നയിക്കുന്നവരും ട്രോളുകൾ അപ്‌ലോഡ് ചെയ്യുന്നവരും ബോഡി ഷേമിംഗ് കൊണ്ട് മനോ വ്യഥ ഉണ്ടായിട്ടല്ല എന്നും അതിലൂടെ അവരെ പത്തുപേര് അറിയുകയും അവർ സെലിബ്രേറ്റികൾ ആവുകയും ചെയ്യുന്നു എന്ന നേട്ടമാണ് അവർ മുന്നിൽ കാണുന്നത് എന്നും ആണ് അദ്ദേഹം പറയുന്നത്. ട്രോളുകളും വിമർശനങ്ങളും വെറുതെ ആവശ്യമില്ലാതെ ഉന്നയിക്കുന്നവരെ പൊളിച്ചടുക്കുന്ന സംസാരമാണ് താരത്തിൽ നിന്ന് ഉണ്ടായത്.

ട്രോളുകൾ ഉണ്ടാക്കുന്നവർക്കും വിമർശനങ്ങൾ ആ ഉന്നയിക്കുകയും അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നവർക്കും ആരോടും ഒരു വ്യക്തി വൈരാഗ്യവും ഉണ്ടാകാൻ ഇടയില്ല എന്നും അദ്ദേഹം പറയുകയുണ്ടായി. സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിന്റെ പാറ്റേൺ അത് ആയതു കൊണ്ടാണ് പരസ്പരമുള്ള കളിയാക്കലുകളും പരിഹാസ രൂപത്തിലുള്ള സംസാരങ്ങളും തുടർച്ചയായി ഉണ്ടാകുന്നത് എന്നും അതിനെ ഒരു തമാശ രൂപത്തിൽ കാണുകയാണെങ്കിൽ യാതൊരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നില്ല എന്നും അവതാരകയും താരവും ഒരുമിച്ച് പറയുന്നുണ്ട്.