You are currently viewing അമ്മയുടെ തനി പകര്‍പ്പ്, അടുത്ത നായിക ; ആരാധ്യയുടെ ചിത്രങ്ങള്‍ക്കുള്ള കമന്റുകള്‍ ഇങ്ങനെ..

അമ്മയുടെ തനി പകര്‍പ്പ്, അടുത്ത നായിക ; ആരാധ്യയുടെ ചിത്രങ്ങള്‍ക്കുള്ള കമന്റുകള്‍ ഇങ്ങനെ..

അമ്മയുടെ തനി പകര്‍പ്പ്; ആരാധ്യയുടെ ചിത്രങ്ങള്‍ക്കുള്ള കമന്റുകള്‍ ഇങ്ങനെ

സിനിമാ സീരിയൽ മേഖലയിൽ ഒരുപാട് ആരാധകരെ നേടിയെടുക്കുന്ന അഭിനേതാക്കളുടെ മക്കൾ ജന്മം കൊണ്ട് തന്നെ സെലിബ്രേറ്റികൾ ആകാറുണ്ട്. നടൻ അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായ് ബച്ചന്റെയും മകളായ ആരാധ്യ ബച്ചൻ അങ്ങനെ ഒരു സ്റ്റാർക്കിഡ് ആണ്. 2011 നവംബർ 16 ന ജനിച്ച താരപുത്രിക്ക് ഇപ്പോൾ 11 വയസ്സുണ്ട്. ഇപ്പോൾ മഹാരാഷ്ട്രയിലെ മുംബൈയിലെ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിലാണ് താരപുത്രി പഠിക്കുന്നത്.

ഇതിഹാസ ഇന്ത്യൻ ചലച്ചിത്ര നടൻ അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും ചെറുമകളാണ് അവൾ. കിന്റർഗാർട്ടനുമായി ബന്ധപ്പെട്ട് ആരാധ്യ കൂകബുറ ലേണിംഗ് സെന്ററിൽ പോയിറുന്നു. ഇന്ത്യയിലെ പ്രമുഖ സ്കൂളുകളിലൊന്നായ മുംബൈയിലെ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിലാണ് അവർ ഇപ്പോൾ ചേർന്നിരിക്കുന്നത്. മാതാപിതാക്കളുടെ സ്‌മാർട്ട്‌ഫോൺ ക്യാമറകളിൽ ടിങ്കറിങ് ആസ്വദിക്കുകയാണ് ആരാധ്യ.

കുടുംബത്തിലെ ഏതൊരാളുടെ കൂടെ താരപുത്രിയുടെ ഫോട്ടോകൾ പുറത്തുവരികയാണെങ്കിലും വളരെ പെട്ടെന്നാണ് അവ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കാറുള്ളത് കാരണം ഒരു സെലിബ്രിറ്റി കുടുംബത്തിലെ ചെറിയ കുട്ടിയാണ് അവൾ അതുകൊണ്ടുതന്നെ ഒരുപാട് ആരാധകരുള്ള കുടുംബാംഗങ്ങളുടെ ഒപ്പം ഉള്ള താരത്തിന്റെ ഫോട്ടോകൾ വളരെ ചെറുപ്പത്തിൽ മുതൽ തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ ട്രെൻഡിങ് ആവാൻ തുടങ്ങിയിരുന്നു.

ആരാധ്യയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ഐശ്വര്യയുടെ വിന്റേജ് ലുക്കിനെ ഓര്‍മ്മിപ്പിക്കുന്നു ആരാധ്യ എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. അതിന് കാരണം ആരാധയുടെ ഹെയർ സ്റ്റൈൽ തന്നെയാണ്. എന്തായാലും അമ്മയുടെ തനിപ്പകർപ്പ് എന്ന് അഭിപ്രായപ്പെടുന്ന ആരാധകരും കുറവല്ല. മോഹിപ്പിക്കുന്ന ഭംഗി കൊണ്ട് 40കളിലും വിസ്മയിപ്പിക്കുന്ന താരമാണ് ഐശ്വര്യ റായി.

ഒരുപാട് ആരാധകരുള്ള കുടുംബവും അതിലെ അംഗവുമാണ് എങ്കിലും ആരാധ്യയെ എപ്പോഴും കൂടെ കൂട്ടുന്നതില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന വ്യക്തിയാണ് ഐശ്വര്യ റായ്. ടീനേജ് കാലഘട്ടത്തിലേക്ക് കാലെടുത്തുവയ്ക്കുന്ന ഒരു കുട്ടിയെ എന്തിനാണ് ഇപ്പോഴും ഇങ്ങനെ പരിപാലിക്കുന്നത്, അവര്‍ എന്തിനാണ് ആ കുട്ടിയുടെ കൈയില്‍ എപ്പോഴും പിടിക്കുന്നത്, മകളെ അവളായിരിക്കാന്‍ സമ്മതിക്കൂ’ എന്ന് തുടങ്ങിയുള്ള കമന്റുകളാണ് ഇരുവരും ഒരുമിച്ചു പുറത്തു പോകുന്ന സമയങ്ങളിലെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്യപ്പെട്ടാൽ ഉടനെ പുറത്തുവരുന്ന കമന്റുകൾ.

Leave a Reply