You are currently viewing ലാലേട്ടന്റെ നായികയും വില്ലനും… സോഷ്യൽ മീഡിയയെ ചൂട് പിടിപ്പിച്ച് താര ദമ്പതികൾ…

ലാലേട്ടന്റെ നായികയും വില്ലനും… സോഷ്യൽ മീഡിയയെ ചൂട് പിടിപ്പിച്ച് താര ദമ്പതികൾ…

സോഷ്യൽ മീഡിയയെ ചൂട് പിടിപ്പിച്ച് താര ദമ്പതികൾ… ഫോട്ടോകൾ കാണാം

അറിയപ്പെടുന്ന ഒരു ഇന്ത്യൻ-അമേരിക്കൻ അഭിനേത്രിയും മോഡലുമാണ് പൂജ ബത്ര ഷാ. താരം പ്രാഥമികമായി ഹിന്ദി സിനിമകളിൽ പ്രവർത്തിക്കുന്നു. 1993-ൽ ഫെമിന മിസ് ഇന്ത്യ ഇന്റർനാഷണൽ കിരീടം താരം നേടിയിട്ടുണ്ട്.
ചെറുപ്പത്തിൽ താരം കുടുംബത്തോടൊപ്പം ലുധിയാനയിൽ താമസിച്ചു .സ്കൂളിൽ പഠിക്കുമ്പോൾ താരം ഒരു അത്ലറ്റായിരുന്നു. പൂനെയിലെ ഫെർഗൂസൻ കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ താരം പൂനെയിലെ സിംബയോസിസിൽ നിന്ന് മാർക്കറ്റിംഗിൽ എംബിഎ യും കരസ്ഥമാക്കിയിട്ടുണ്ട്

താരം 1993 -ൽ മിസ് ഇന്റർനാഷണലിൽ പങ്കെടുത്തിട്ടുണ്ട്. ചെറുപ്പത്തിൽ തന്നെ പാർട്ട് ടൈം ജോലിയായി മോഡലിംഗ് തുടങ്ങിയിരുന്നു. ലിറിൽ സോപ്പ് പരസ്യത്തിലൂടെയാണ് താരം കൂടുതൽ അറിയപ്പെടുന്നത്. ഇന്ത്യയിൽ ഹെഡ് ആൻഡ് ഷോൾഡേഴ്‌സിന്റെ വക്താവായ ആദ്യ ഇന്ത്യൻ മുഖമായിരുന്നു താരം . 250-ലധികം മോഡലിംഗ് ഇവന്റുകളിലും പരസ്യ കാമ്പെയ്‌നുകളിലും താരം പങ്കെടുത്തിട്ടുണ്ട്. 1993 -ൽ മിസ് ഇന്ത്യ ഇന്റർനാഷണൽ കിരീടം ചൂടിയപ്പോൾ താരം പ്രശസ്തിയിലേക്ക് ഉയർന്നു.

ഇന്ത്യയിലെ മുൻനിര മോഡലുകളിലൊന്നായി താരം മാറി. ഇന്ത്യയിലും വിദേശത്തുമായി 250-ലധികം ഫാഷൻ ഷോകൾക്കായി താരം റാമ്പ് വാക്ക് നടത്തി. കൂടാതെ താരം പരാഗ് സാരികളുടെ അംബാസഡറാണ്. വിരാസത് ഫിലിം സ്റ്റുഡിയോയുമായി കരാർ ഒപ്പിടുന്നതിന് മുമ്പ് തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ നിരവധി ഓഫറുകൾ താരം നിരസിച്ചിട്ടുണ്ട്. 1997 -ൽ വിരാസത് എന്ന ചിത്രവും പിന്നീട് മറ്റൊരു ഹിറ്റ് ചിത്രമായ ഭായ് ആയിരുന്നു താരം ഒപ്പിട്ട ആദ്യ ചിത്രം. ഹസീന മാൻ ജായേഗി , ദിൽ നേ ഫിർ യാദ് കിയ , കഹിൻ പ്യാർ ന ഹോ ജായേ എന്നിവയുൾപ്പെടെ 20-ലധികം സിനിമകളിൽ താരം അഭിനയിച്ചു.

നടൻ നവാബ് ഷായുമായുള്ള തന്റെ ബന്ധം 2019 ജൂണിൽ താരം വെളിപ്പെടുത്തുകയും 2019 ജൂലൈ 4 ന് ഡൽഹിയിൽ വച്ച് ആര്യ സമാജ ആചാര പ്രകാരം ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഹിന്ദി , മലയാളം , തമിഴ് , തെലുങ്ക് , കന്നഡ ഭാഷാ സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടനാണ് നവാബ് ഷാ . സിനിമയിൽ പ്രവേശിക്കുന്നതിന് മുമ്പ് ടെലിവിഷൻ സീരിയലുകളിൽ ക്യാരക്ടർ റോളുകൾ ചെയ്തിരുന്നു.

1993-ലെ ദൂരദർശൻ സീരിയലായ “അക്ബർ ദ ഗ്രേറ്റ്” എന്ന ചിത്രത്തിലൂടെയാണ് നവാബ് ഷാ തന്റെ അഭിനയ കാരിയർ ബാബറായി അരങ്ങേറിയത്. അതിനു ശേഷം ഒരുപാട് മികച്ച സിനിമകൾ താരം ചെയ്യുകയും നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തു. ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള ഗ്ലാമർ ഫോട്ടോ ഷൂട്ട്‌ ആണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. ബ്ലാക്ക് ഡ്രസ്സിൽ പ്രത്യക്ഷപ്പെട്ട ഇരുവരുടെയും ഫോട്ടോകൾ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ സ്വീകര്യമായിട്ടുണ്ട്.

Leave a Reply