You are currently viewing പൂങ്കുഴലി കുറച്ചു സെക്സി ആണ്, ഐശ്വര്യ കംഫർട്ടബിൾ ആണോ? ഐശ്വര്യയോട് മണിരത്നം ചോദിച്ച ചോദ്യത്തിന് താരം നൽകിയ ഉത്തരം ഇങ്ങനെ

പൂങ്കുഴലി കുറച്ചു സെക്സി ആണ്, ഐശ്വര്യ കംഫർട്ടബിൾ ആണോ? ഐശ്വര്യയോട് മണിരത്നം ചോദിച്ച ചോദ്യത്തിന് താരം നൽകിയ ഉത്തരം ഇങ്ങനെ

മണിരത്‌നം സംവിധാനം ചെയ്‌ത് വരാനിരിക്കുന്ന ഇന്ത്യൻ തമിഴ് ഭാഷാ ഇതിഹാസ കാലഘട്ടത്തിലെ ആക്ഷൻ ചിത്രമായ പൊന്നിയിൻ സെൽവൻ: ഒന്ന്. ഐശ്വര്യ റായ് ബച്ചൻ , ജയം രവി , കാർത്തി , തൃഷ , ഐശ്വര്യ ലക്ഷ്മി , ശോഭിത ധൂലിപാല , പ്രഭു , ആർ ശരത്കുമാർ , വിക്രം പ്രഭു , ജയറാം , പ്രകാശ് രാജ് , റഹ്മാൻ , ആർ പാർഥിബൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 400 കോടി ബജറ്റിലാണ് സിനിമ ഒരുങ്ങുന്നത്.

സിനിമയിൽ പൂങ്കുഴലി എന്ന പ്രധാന കഥാപാത്രത്തെയാണ് ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്നത്. വളരെ മികച്ച അഭിനയ പ്രകടനങ്ങൾ ഇതുവരെയുള്ള ഓരോ സിനിമകളിലും കാഴ്ചവച്ച താരത്തിന്റെ ഈ സിനിമയും വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. മലയാളത്തിന്റെ ഭാഗ്യ നായിക എന്ന വിളിപ്പേരു വളരെ പെട്ടെന്ന് സ്വന്തമാക്കിയ അഭിനേത്രിയാണ് ഐശ്വര്യ ലക്ഷ്മി. ചെയ്തു പോയ കഥാപാത്രങ്ങളിലൂടെ എല്ലാം വലിയ വിജയം നേടിയതു കൊണ്ടു തന്നെയാണ് അത്തരത്തിലൊരു പേര് താരത്തിന് ലഭിച്ചത്.

സിനിമയിൽ വാനതി എന്ന കഥാപാത്രത്തിന് വേണ്ടിയാണ് ആദ്യം തന്റെ ലുക്ക് ടെസ്റ്റ് നടത്തിയതെന്നും പിന്നീട് പൂങ്കുഴലി എന്ന കഥാപാത്രമായി തന്നെ തീരുമാനിക്കുകയായിരുന്നെന്നും താരമിപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്. മണിരത്നം സാറിന്റെ മാനേജറുടെ കോൾ വന്നപ്പോൾ തന്നെ ഗൂഗിളിൽ സേർച്ച്‌ ചെയ്യുകയും പുതിയ സിനിമ ഏതാണെന്ന് നോക്കുകയും ചെയ്തിരുന്നു. അതിനുശേഷം അതിന്റെ കഥ വായിക്കാൻ തുടങ്ങുകയും വായിച്ചപ്പോൾ പൂങ്കുഴലി എന്ന കഥാപാത്രത്തോട് ഒരു അടുപ്പം തോന്നുകയും ചെയ്തിരുന്നു എന്ന് താരം പറയുന്നുണ്ട്.

ഏതു കഥാപാത്രമാണെങ്കിലും വളരെ പൂർണതയോടെ അവതരിപ്പിക്കുന്ന താരത്തിന് പൂങ്കുഴലി എന്ന കഥാപാത്രം സംവിധായകൻ തന്നെ നൽകിയതാണ്. ഏത് കഥാപാത്രത്തോട് വളരെ പെട്ടെന്ന് ഇണങ്ങാനും മികവിൽ അവതരിപ്പിക്കാനും കഴിവുള്ള താരത്തിന് ആ മാറ്റം ഒരു വലിയ കാര്യമായില്ല. പൂങ്കുഴലിയുടെ ലുക് ടെസ്റ്റ് കഴിഞ്ഞ ദിവസം മനിരത്നം പറഞ്ഞത് ‘പൂങ്കുഴലി സെക്സിയാണ്. അവര്‍ക്ക് അവരുടെ സൗന്ദര്യത്തില്‍ വിശ്വാസമുള്ള സ്ത്രീയാണ്. ആ രീതിയിലേ അവരെ ചിത്രീകരിക്കാന്‍ പറ്റുകയുള്ളൂ എന്ന് പറഞ്ഞതിന് ശേഷം ഐശ്വര്യ കംഫര്‍ട്ടബിള്‍ ആണോ? എന്നാണ് തന്നോട് ചോദിച്ചത് എന്നും താരം പറഞ്ഞു.

ഞാന്‍ തന്നെയായിരിക്കും ഷൂട്ട് ചെയ്യുക എന്നും അദ്ദേഹം എന്നോട് പറഞ്ഞിരുന്നു എന്നും താരം പറയുന്നുണ്ട്. എനിക്കതൊരു വിഷയമേ ആയിരുന്നില്ല എന്നും ഞാന്‍ അപ്പോഴേക്കും പൂങ്കുഴലി ആയിക്കഴിഞ്ഞിരുന്നു എന്നും ആണ് താരം അതിനോട് കൂട്ടി ചേർത്ത് പറഞ്ഞത്. അതിനു വേണ്ടി ഫിസിക്കൽ ഒരുപാട് ട്രാൻസ്ഫോർമേഷൻ സംഭവിച്ചു എന്നും താരം പറയുന്നു. പൂങ്കുഴലിയാകാനായി തുഴച്ചിലും നീന്തലും പഠിച്ചെന്നും താരം പറയുന്നുണ്ട്.

തഞ്ചാവൂരിൽ നിന്ന് ലങ്കയിലേക്ക് വച്ച് രാത്രി തോണി തുഴഞ്ഞു പോകുന്ന ധൈര്യശാലിയായ ഒരു കഥാപാത്രമാണ് പൂങ്കുഴലി. അതിന്റെ പകുതി ധൈര്യം പോലും സ്വന്തം ജീവിതത്തിൽ തനിക്ക് ഇല്ലല്ലോ എന്ന് ഞാൻ ആലോചിച്ചു എന്നും താരം പറയുന്നുണ്ട്. സമൂഹം എന്ത് ചിന്തിക്കുന്നത് എന്ന് നോക്കാതെ ആണ് അവൾ മുന്നോട്ട് പോകുന്നത്. അതുകൊണ്ടു തന്നെ ഒരു ഫെമിനിസം എനിക്ക് തോന്നി എന്നും താരം പറയുകയുണ്ടായി. എന്തായാലും സിനിമക്ക് വേണ്ടി ആരാധകർ വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Leave a Reply