You are currently viewing ഗ്ലാമർ താരം ഇനി പർദ്ദയിൽ മാത്രമോ.?? പർദ്ദയിൽ പ്രത്യക്ഷപ്പെട്ട് റാക്കി സാവന്ത്. ഇസ്ലാം മതം സ്വീകരിച്ചു എന്ന റിപ്പോർട്ടുകൾ.

ഗ്ലാമർ താരം ഇനി പർദ്ദയിൽ മാത്രമോ.?? പർദ്ദയിൽ പ്രത്യക്ഷപ്പെട്ട് റാക്കി സാവന്ത്. ഇസ്ലാം മതം സ്വീകരിച്ചു എന്ന റിപ്പോർട്ടുകൾ.

പർദ്ദ യിൽ പ്രത്യക്ഷപ്പെട്ട് റാക്കി സാവന്ത്. ഇസ്ലാം മതം സ്വീകരിച്ചു എന്ന റിപ്പോർട്ടുകൾ.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് റാക്കി സാവന്ത്. ഡാൻസർ എന്ന നിലയിലാണ് താരം കൂടുതൽ ശോഭിച്ചു നിൽക്കുന്നത്. കൂടാതെ ഒരുപാട് ടോക്ക് ഷോകളിൽ താരം പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ സിനിമയിലെ വ്യത്യസ്ത ഭാഷകളിൽ അഭിനയിച്ച കഴിവ് തെളിയിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

ബോളിവുഡ് സിനിമകളിലാണ് താരം കൂടുതലായും പ്രത്യക്ഷപ്പെട്ടത്. ഹിന്ദി സിനിമക്ക് പുറമേ തമിഴ് തെലുങ്ക് കന്നട ഒടിയ മറാത്തി എന്നീ ഭാഷകളിലെ സിനിമകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്ത താരം ഐറ്റം ഡാൻസുകളിലാണ് കൂടുതലും പ്രത്യക്ഷപ്പെട്ടത്. രാഷ്ട്രീയ രംഗത്തും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ താരം നിറസാന്നിധ്യമാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് അഭിമുഖങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമായി തുറന്നുപറയുന്ന അപൂർവം ചില ബോളിവുഡ് നടിമാരിൽ ഒരാളാണ് റാക്കി.

താരം പലപ്രാവശ്യം സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്. താരത്തിന്റെ വിവാഹമോചനവും ശേഷം നടന്ന രണ്ടാമത്തെ വിവാഹവുമൊക്കെ സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായിരുന്നു. രണ്ടാമത് താരം കല്യാണം കഴിച്ചത് ഒരു മുസ്ലിം വ്യക്തിയായിരുന്നു. അതുകൊണ്ടുതന്നെ ശേഷം താരം ഇസ്ലാം മതം സ്വീകരിച്ചു എന്ന
റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.

ഇപ്പോൾ താരം ഇസ്ലാം മതം സ്വീകരിച്ചു എന്നതിന് ആക്കം കൂട്ടുന്ന രൂപത്തിലുള്ള വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പരക്കെ പ്രചരിക്കുന്നത്. പർദ്ദ ധരിച്ചാണ് താരം പബ്ലിക് സ്ഥലത്ത് പ്രത്യക്ഷപ്പെട്ടത്. കാറിൽ ഇറങ്ങി വരുന്ന പർദ ധരിച്ച റാക്കി സാവന്തിനെ കണ്ടു ഒരുപാട് പേര് ചുറ്റും കൂടുകയായിരുന്നു. പക്ഷേ താരം ഫോട്ടോകൾക്ക് നിൽക്കാതെ പെട്ടെന്ന് തന്നെ അവിടെ നിന്ന് മാറുകയും ചെയ്തു. ഈ വീഡിയോ ആണ് ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

2019 ലാണ് താരം എൻആർഐ ആയ നിതീഷ് എന്നയാൾ വിവാഹം കഴിക്കുന്നത്. പക്ഷേ 2022 ലെ ആദ്യത്തിൽ ഈ വിവാഹം ബന്ധം ഡിവോഴ്സ് ൽ അവസാനിച്ചു. പിന്നീട് താരം പ്രണയത്തിൽ ആവുകയും 2022 ൽ തന്റെ ബോയ്ഫ്രണ്ട് ആയ ആദിൽ ഖാൻ എന്നയാളെ വിവാഹം കഴിക്കുകയും ചെയ്തു. താരം ഒരുപാട് പ്രാവശ്യം വിവാദങ്ങളിൽ അകപ്പെടുകയും ചെയ്തിട്ടുണ്ട്. ഒരു സമയത്ത് യുവാക്കളുടെ ഉറക്കം കെടുത്തുന്ന താരം ആയിരുന്നു റാക്കി സാവന്ത്.

Leave a Reply