You are currently viewing അറിയപ്പെടുന്ന ആളാകുന്നതിൽ പ്രശ്നങ്ങളുമുണ്ട്… നവ്യ നായർ…

അറിയപ്പെടുന്ന ആളാകുന്നതിൽ പ്രശ്നങ്ങളുമുണ്ട്… നവ്യ നായർ…

അറിയപ്പെടുന്ന ആളാകുന്നതിൽ പ്രശ്നങ്ങളുമുണ്ട്… നവ്യ നായർ…

മലയാള സിനിമ മേഖലയിൽ സജീവമായിരുന്ന നടിയാണ് നവ്യ നായർ. ഒരുപാട് വർഷങ്ങൾക്കിപ്പുറം ഇപ്പോൾ ഒരുത്തി എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ താരം മലയാള സിനിമയിലേക്ക് തിരിച്ചു വരികയും ചെയ്തിരിക്കുകയാണ് താരമിപ്പോൾ. ഏതു കഥാപാത്രത്തോടും വളരെ പെട്ടെന്ന് തന്നെ ഇണങ്ങി അഭിനയിക്കാനും ആഴത്തിൽ അറിഞ്ഞ അവതരിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സുകൾ കീഴടക്കിയ താരമാണ് നവ്യ. സജീവമായിരുന്ന കാലമത്രയും വിജയങ്ങൾ ആയ ഒരുപാട് സിനിമകൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച അതുല്യ പ്രതിഭയാണ് താരം. അതുകൊണ്ടു തന്നെയാണ് ഒരുപാട് മികച്ച സിനിമകളിലേക്ക് അവസരങ്ങൾ താരത്തിന് ലഭിച്ചത്. മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കുകയും ചെയ്തു.

വളരെ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയെടുത്തിരിക്കുന്നത്. തിയേറ്ററുകളെ കോളിളക്കം സൃഷ്ടിച്ച ഒരുത്തീ എന്ന സിനിമയിൽ അഭിനയ പ്രാധാന്യമുള്ള സ്ത്രീ വേഷത്തെ അവതരിപ്പിച്ചു കൊണ്ട് മലയാളി പ്രേക്ഷകരുടെ കയ്യടി നേടിയിരിക്കുകയാണ് താരം.

മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെയാണ് സിനിമ തീയേറ്ററുകളിൽ വിജയം സൃഷ്ടിച്ചത്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് സജീവമായ ആരാധകർ വൃന്ദങ്ങൾ ഉണ്ട്. അത് കൊണ്ട് തന്നെ സിനിമയിൽ നിന്ന് വിട്ടു നിന്നപ്പോൾ ആരാധകരുടെ എണ്ണത്തിൽ ഒരു കുറവും വന്നിട്ടില്ല. സിനിമ ജീവിതത്തിൽ നിന്ന് വിട്ടുനിന്നെങ്കിലും സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം അപ്പോഴും സജീവമായിരുന്നു.

താരത്തിന്റെ വിശേഷങ്ങളും മറ്റുമെല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് വൈറൽ ആകുന്നത്. നവ്യ നായർ എന്ന ഒരു പേരുകൊണ്ട് ഞാൻ എവിടെയെങ്കിലും പോവുകയാണെങ്കിൽ എനിക്ക് കിട്ടുന്ന പ്രയോറിറ്റി ഞാൻ ആസ്വദിക്കാറുണ്ട് അത് ഞാൻ അംഗീകരിക്കുകയും ഏറ്റെടുക്കുകയും ചെയ്യാറുണ്ട് ഇതുപോലെ ഉള്ള നല്ല വശത്തോടൊപ്പം തന്നെ പ്രശ്നങ്ങളും ഉണ്ട് എന്നാണ് താരം പറയുന്നത്.

അഥവാ നമ്മുടെ സാധാരണ സ്വകാര്യ ജീവിതങ്ങൾ വരെ ചർച്ച ചെയ്യുന്നതും വിമർശിക്കപ്പെടുന്നതും ഒരുപാട് പേർ നോക്കിക്കാണുന്ന ഒരു ജീവിതമായി മാറുന്നതും എല്ലാം ഇത്തരത്തിലുള്ള നല്ല വശത്തോടൊപ്പം തന്നെ ചേർന്നു വരുന്നതാണ് എന്നും താരം പറയുന്നുണ്ട്. എന്നാൽ ഈ ഒരു സെലിബ്രേറ്റി എന്ന പദവി യോടൊപ്പം നിൽക്കുന്ന നല്ല വർഷങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഇതിന്റെ പ്രശ്നങ്ങൾ അവഗണിക്കാവുന്നതേ ഉള്ളൂ എന്നും താരം പറയുകയുണ്ടായി. എന്തായാലും താരത്തിന്റെ ആഭിമുഖം വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply