You are currently viewing അന്ന് അവളെ കാണാൻ പാടില്ലാത്ത രീതിയിൽ കണ്ടു, മകൾ കാരണമാണ് ഒന്നും തുറന്ന് പറയാതിരുന്നത്’; അമൃതയെ കുറിച്ച് ബാല!

അന്ന് അവളെ കാണാൻ പാടില്ലാത്ത രീതിയിൽ കണ്ടു, മകൾ കാരണമാണ് ഒന്നും തുറന്ന് പറയാതിരുന്നത്’; അമൃതയെ കുറിച്ച് ബാല!

മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടനാണ് ബാല. 2 മച്ച് എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. സപ്പോർട്ടിംഗ് റോളുകൾക്ക് അദ്ദേഹം പ്രശസ്തനാണ്. 2010 ഓഗസ്റ്റിലാണ് അദ്ദേഹം ഐഡിയ സ്റ്റാർ സിംഗർ -ഫെയിം മലയാളി ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചത്. അവന്തിക എന്നാ മകൾ ജനിച്ച് മൂന്ന് വർഷത്തോളം പിരിഞ്ഞ് താമസിച്ച ശേഷം 2019 ൽ ദമ്പതികൾ വിവാഹ മോചനം നേടുകയായിരുന്നു.

വിവാഹ മോചനം നേടി വർഷങ്ങളായിട്ടും അമൃതയുമായി വേർപിരിയാനുള്ള കാരണം ഇതുവരെയും ബാലയോ അമൃതയോ എവിടെയും പരസ്യപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ എന്താണ് കാരണമെന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ബാല അതിനുള്ള മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ. താൻ കാണാൻ പാടില്ലാത്തത് കണ്ടുവെന്നാണ് അമൃതയുമായി വേർപിരിയാനുള്ള കാരണത്തെ കുറിച്ച് സംസാരിച്ച് ബാല പറയുന്നത്.

മകളെ ഒരു വീഡിയോ കോളിലെങ്കിലും കാണണമെന്ന് ഞാൻ ആ​ഗ്രഹിച്ചിരുന്നു. ദേഷ്യത്തിലായിരിക്കുമ്പോഴോ സങ്കടത്തിൽ ആയിരിക്കുമ്പോഴോ സംസാരിക്കാൻ പാടില്ല
എന്നാലും ഞാൻ പറയാം കാണാൻ പാടില്ലാത്ത കാഴ്ച ഞാൻ കണ്ണുകൊണ്ട് കണ്ടു പോയി. സ്വന്തം കണ്ണു കൊണ്ട് കാണുക മാത്രമല്ല അങ്ങനെയൊക്കെ ഉണ്ടോയെന്ന് ഞെട്ടിപ്പോയി. അതുവരെ ഞാൻ ഇതൊന്നും അറിഞ്ഞിട്ടില്ല. കുടുംബം, കുട്ടികൾ എന്നിവയ്ക്കൊക്കെ ഞാൻ ഭയങ്കര ഇംപോർട്ടൻസ് കൊടുത്തു. ആ ഒരു കാഴ്ച കണ്ട ശേഷം ഒന്നുമില്ല എന്നാണ് അദ്ദേഹം പറയുന്നത്.

ഇനി എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. അന്ന് ഞാൻ തളർന്നു പോയി. എല്ലാം തകർന്നു ഒരു സെക്കന്റിൽ. അതോടെ ഫ്രീസായി. അല്ലെങ്കിൽ മൂന്ന് പേര് എസ്കേപ്പാവില്ല. രണ്ടുപേരല്ല മൂന്നുപേര്’, എന്നാണ് അമൃതയുമായി വേർപിരിയാനുള്ള കാരണത്തെ കുറിച്ച് ചോദിച്ചപ്പോൾ ബാല പറഞ്ഞത്. എന്ത് കൊണ്ടാണ് ഇത് വരെ തുറന്നു പറയാതിരുന്നത് എന്നാണ് അപ്പോൾ അവതാരകർ തിരിച്ചു ചോദിക്കുന്നത്. തനിക്ക് മകളുള്ളതു കൊണ്ടാണ് ഒന്നും ഇതുവരെ തുറന്ന് പറയാതിരുന്നതെന്നും ബാല പറയുന്നുണ്ട്.

മകൾ കാരണമാണ് ഒന്നും പറയാതിരുന്നത്. എനിക്ക് മകനായിരുന്നുവെങ്കിൽ എല്ലാം ചിത്രങ്ങൾ അടക്കം കാണിച്ചേനെ എന്നാണ് ബാല പറഞ്ഞത്. പെൺകുട്ടിയാണ്, അവൾക്ക് നല്ല ഒരു ഭാവി വേണം, വിവാഹ സമയത്ത് അവളുടെ പാസ്റ്റ് ചിന്തിക്കും, അത് ഇപ്പോൾ ചിന്തിക്കേണ്ടതാണ് എന്നൊക്കെയാണ് താരം പറയുന്നത്. വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ മുഴുവൻ ബലയുടെ വാക്കുകൾ തരംഗമായിട്ടുണ്ട്.

Leave a Reply