You are currently viewing മുലക്കച്ച ധരിക്കണമെന്നുണ്ടെങ്കിൽ അത് ധരിക്കണം; ഇറുകിയ ജീൻസും ജാക്കറ്റും ഇവിടത്തെ വസ്ത്രമല്ല; അഭയ ഹിരൺമയി

മുലക്കച്ച ധരിക്കണമെന്നുണ്ടെങ്കിൽ അത് ധരിക്കണം; ഇറുകിയ ജീൻസും ജാക്കറ്റും ഇവിടത്തെ വസ്ത്രമല്ല; അഭയ ഹിരൺമയി

മുലക്കച്ച ധരിക്കണമെന്നുണ്ടെങ്കിൽ അത് ധരിക്കണം; ഇറുകിയ ജീൻസും ജാക്കറ്റും ഇവിടത്തെ വസ്ത്രമല്ല; അഭയ ഹിരൺമയി

തെലുങ്ക് മലയാളം ചലച്ചിത്ര മേഖലയിൽ പിന്നണി ഗാനാലാപന രംഗത്ത് പ്രശസ്തയായ ഗായികയാണ് അഭയ ഹിരണ്മയി. 2014 മുതൽ ചലച്ചിത്ര പിന്നണി ഗാനാലാപന മേഖലയിൽ താരം സജീവമാണ്. ചലച്ചിത്ര പിന്നണി ഗാനരംഗത്ത് താരം തന്റെ കരിയർ ആരംഭിക്കുന്നതിനു മുമ്പ് എൻജിനീയറിങ്ങിൽ താരം ബിരുദം നേടിയിട്ടുണ്ട്. 2014 മലയാള ചലച്ചിത്ര മേഖലയിൽ ആണ് താരം തന്റെ കരിയർ ആരംഭിച്ചത്. തുടക്കം മുതൽ ഇതുവരെയും വിജയങ്ങൾ ആണ് താരം പാടിയതെല്ലാം.

നാക്കു പെന്റ, നാകു ടാക്ക എന്ന ഗാനത്തിലൂടെയാണ് താരം പാടി തുടങ്ങുന്നത്. ആദ്യ പാട്ട് തന്നെ ഹിറ്റായതോടെ ഒരുപാട് അവസരങ്ങൾ താരത്തെ തേടിയെത്തിയിട്ടുണ്ട്. ടു കൺട്രീസിൽ നിന്നുള്ള തന്നെ തന്നെ എന്ന ഗാനവും മല്ലി മല്ലി ഇഡി റാണി റോജു എന്ന തെലുങ്ക് ചിത്രത്തിന് വേണ്ടി താരം ചോട്ടി സിന്ദഗി എന്ന ഗാനവും ജെയിംസ് & ആലീസ് എന്ന ചിത്രത്തിലുള്ള മഴയെ മഴയേ എന്ന ഗാനവും വലിയ ജനപ്രീതി താരത്തിന് നേടിക്കൊടുത്തിട്ടുണ്ട്.

സംഗീതത്തിൽ ബിരുദാനന്തര ബിരുദ ധാരിയായ അമ്മയിൽനിന്ന് ബാലപാഠങ്ങളും അതിനുശേഷം സ്വാതി തിരുനാൾ സംഗീത കോളേജിൽ പ്രൊഫസർ ആയ താരത്തിനെ പിതൃസഹോദരനിൽ നിന്നും ആണ് താരം സംഗീത പഠനം നടത്തിയത്. ഇൻഡി പോപ്പ് , ഫോക്ക് , ഫോക്ക് റോക്ക് എന്നീ വിഭാഗങ്ങളിൽ ആണ് താരം പരിശീലനം നേടിയിട്ടുള്ളത്. കോയിക്കോട് പാട്ട് മലബാർ മേഖലയിൽ വലിയ തരംഗമുണ്ടാക്കി. കോയിക്കോട് പാട്ടിനാണ് താരത്തിന് ഏഷ്യാവിഷൻ അവാർഡ് ലഭിച്ചത്.

എന്തായാലും ഈ ചുരുങ്ങിയ സമയത്തിൽ പത്തോളം ഗാനങ്ങൾ ആലപിക്കാനും പാടിയ പാട്ടുകളെല്ലാം ഹിറ്റ് ആവാനും താരത്തിന് ഭാഗ്യമുണ്ടായി. അതുകൊണ്ട് തന്നെ ഇപ്പോൾ തെലുങ്ക് മലയാളം ഭാഷയിൽ പാടുന്ന ലോകത്തോട്ടാകെ അറിയപ്പെടുന്ന ഗായികയായി താരം മാറിക്കഴിഞ്ഞു. ഇപ്പോൾ താരം ഗാനലാപന രംഗത്തോടൊപ്പം മോഡലിംഗ് രംഗത്തും താരം സജീവമാണ്. ഭാവിയിൽ ഒരുപാട് വർക്കുകൾ താരത്തിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.

ഇപ്പോൾ വസ്ത്രധാരണ രീതികളെ കുറിച്ചുള്ള താരത്തിന്റെ അഭിപ്രായമാണ് വൈറലായി കൊണ്ടിരിക്കുന്നത്. കൺവെൻഷനലാണ് ഇവിടത്തെ ‍ഡ്രസിം​ഗ് സെൻസ് എന്നും അപ്പുറത്തെ വീട്ടിലെ ചേച്ചി സൽവാറിടാൻ തുടങ്ങി അത് കൊണ്ട് നമ്മളും തുടങ്ങി എന്നാണ് താരം പറയുന്നത്. ആദ്യ കാലത്ത് മാന്യമല്ലാത്ത ഡ്രസായിരുന്നു സൽവാർ. പത്ത് വർഷം കഴിഞ്ഞപ്പോൾ സൽവാർ മാന്യതയുടെ ഡ്രസായി മാറി എന്നും താരം പറയുന്നു.

വളരെ പണ്ട് മുതലേ സാരി മാന്യമായ വസ്ത്രമാണ്. സാരിക്ക് മുന്നേയുള്ളവർ മുലക്കച്ചയായിരുന്നു കെട്ടിയത് എന്നും നമ്മുടെ കാലാവസ്ഥ വളരെ ​ഹോട്ടാണ്. മുണ്ടും അടിമുണ്ടും നമ്മുടെ കാലാവസ്ഥയുമായി ചേരുന്ന തുണിയായിരുന്നു. നന്നായി കാറ്റ് കേറും എന്നും താരം കൂട്ടിച്ചേർത്തു. വിദേശത്തുള്ളവർ അവരുടെ കാലാവസ്ഥയ്ക്കനുസരിച്ചുള്ള ഡ്രസാണിടുന്നത് എന്നും താരം പറയുന്നുണ്ട്.

സെർബിയയിലൊക്കെ ടൈറ്റായ ജീൻസും കോട്ടിൻ മേൽ കോട്ടുമിട്ടാലെ ജീവിക്കാൻ പറ്റൂ. പക്ഷെ അതേ ഡ്രസ് ഇവിടെയിടുന്നത് പോസിബിളല്ല എന്നും നമ്മുടെ കംഫർട്ടിനനുസരിച്ച് ഡ്രസ് ചെയ്യുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അവർ ജീൻസും ജാക്കറ്റും ധരിച്ചെന്ന് വിചാരിച്ച് ഇവിടെ ആ ജാക്കറ്റുമിട്ട് നടക്കുന്നത് പ്രയാസമുള്ള കാര്യമാണ് എന്നും താരം പറയുന്നു. ടൈറ്റായ ജീൻസിടുന്നതിന് ഒട്ടും എതിരല്ല. പക്ഷെ അത് ബോഡിക്കും ക്ലൈമറ്റിനും സുഖകരമാണെങ്കിൽ ഇടാം എന്നും നിങ്ങളുടെ കംഫർട്ട് മുലക്കച്ച കെട്ടി നടക്കുന്നതാണെങ്കിൽ അത് തന്നെ ചെയ്യുക എന്നും താരം പറയുന്നുണ്ട്.

Leave a Reply