You are currently viewing അർജന്റീനയോട് ആരാധന; വീടിന്റെ പെയിന്റ് മാറ്റിയടിച്ചു; ചെലവ് ഒരു ലക്ഷം…

അർജന്റീനയോട് ആരാധന; വീടിന്റെ പെയിന്റ് മാറ്റിയടിച്ചു; ചെലവ് ഒരു ലക്ഷം…

അർജന്റീനയോട് ആരാധന; വീടിന്റെ പെയിന്റ് മാറ്റിയടിച്ചു; ചെലവ് ഒരു ലക്ഷം…

ഇനി ഫുട്ബോൾ ലോകകപ്പ് മാമാങ്കത്തിന് കേവലം 10 ദിവസം മാത്രം ബാക്കിയാണ്. ഖത്തർ ആതിഥേയം വഹിക്കുന്ന ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾക്ക് വേണ്ടി ലോകമെമ്പാടുമുള്ള ആരാധകർ കാത്തിരിപ്പിലാണ്. ഇപ്പോൾതന്നെ അതിന്റെ ആരവങ്ങൾ നമുക്ക് സമൂഹം മാധ്യമങ്ങളിൽ കാണാൻ സാധിക്കും. നാട്ടുമ്പുറങ്ങളിൽ ഒക്കെ ഫുട്ബോൾ ജ്വരം പടർന്നിട്ടുണ്ട് എന്നത് വ്യക്തമാണ്.

പ്രത്യേകിച്ചും നമ്മുടെ മലയാള നാട്ടിൽ ഫുട്ബോൾ ലോകകപ്പ് സമയത്ത് പ്രത്യേക ആഘോഷമാണ്. റോഡരികിൽ കട്ടോട്ട് കളും ഫ്ലെക്സ് കളും ഒരുപാട് ഉയർന്നു വരാറുണ്ട്. പുല്ലാവൂർ എന്ന ഗ്രാമത്തിൽ ഉയർന്ന നെയ്മറിന്റെയും മെസ്സിയുടെയും റൊണാൾഡോയുടെയും കട്ട്‌ഔട്ട്‌ കൾ ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആഗോളതലത്തിലെ പ്രധാന മാധ്യമങ്ങൾ ഇത് റിപ്പോർട്ട് ചെയ്യുകയുണ്ടായി.

ഇപ്പോൾ കേരളത്തിലെ ഫുട്ബോൾ ഭ്രാന്തിന് മറ്റൊരു വേർഷൻ ആണ് നമുക്ക് കാണാൻ സാധിക്കുന്നത്. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ബ്രസീൽ അർജന്റീന ഫാൻ ഫൈറ്റ് നമ്മുടെ കേരളത്തിൽ സർവ്വസാധാരണയായി കണ്ടു വരാറുണ്ട്. അതുകൊണ്ടുതന്നെ അർജന്റീനയുടെയും ബ്രസീലിന്റെയും ഫാൻസ് അവരുടെ ആരാധന കാണിക്കാൻ മാക്സിമം പരിശ്രമിക്കാറുണ്ട്.

ഇപ്പോൾ ഒരു അർജന്റീന ആരാധകനാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. തന്റെ വീടിന് അർജന്റീനയുടെ പതാകയുടെ നിറമാണ് അദ്ദേഹം നൽകിയിട്ടുള്ളത്. ഫുട്ബോൾ ലോകകപ്പ് വരവേറ്റുകൊണ്ട് അർജന്റീന ആരാധന എത്രത്തോളം എന്ന് അദ്ദേഹം കാണിക്കുകയാണ്. ഒരു ലക്ഷം മുടക്കിയാണ് തന്റെ വീടിന് ഈ നിറത്തിൽ അടിച്ചത്. ചാലക്കുടി സ്വദേശി ഫാസിലാണ് വീടിന് ഈ നിറം നൽകിയത്. ചാലക്കുടി കേൻസാ ഗാർഡനിലാണ് ഈ വീട് നിലകൊള്ളുന്നത്

Leave a Reply