You are currently viewing ഞാനും ഗോപിയും ഒരുപോലെ സ്ട്രഗിൾ ചെയ്തിട്ടുണ്ട്… ലിവിങ് ടുഗദർ റിലേഷൻഷിപ്പ് റവല്യൂഷന്റെ തുടക്കക്കാരാണ് ഞങ്ങൾ എന്നതിൽ സന്തോഷം തോന്നുന്നു.. അഭയ ഹിരൺമയി

ഞാനും ഗോപിയും ഒരുപോലെ സ്ട്രഗിൾ ചെയ്തിട്ടുണ്ട്… ലിവിങ് ടുഗദർ റിലേഷൻഷിപ്പ് റവല്യൂഷന്റെ തുടക്കക്കാരാണ് ഞങ്ങൾ എന്നതിൽ സന്തോഷം തോന്നുന്നു.. അഭയ ഹിരൺമയി

അഭയ ഹിരൻമയി ഒട്ടുമിക്ക എല്ലാ മലയാളികൾക്കും പരിചിതമായ പേരായിരിക്കും ഇത്. കാരണം സിനിമ മേഖലകളിലും സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവ സാന്നിധ്യമാണ്. അതുകൊണ്ടുതന്നെ മലയാളികൾക്കിടയിൽ താരം അറിയപ്പെട്ട ഒരു സെലിബ്രിറ്റി ആണ്. ഒരുപാട് പ്രാവശ്യം സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ട വ്യക്തി കൂടിയാണ് അഭയ ഹിറാന്മായി.

കുറച്ചു മാസങ്ങൾക്ക് മുമ്പ് താരം സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം ആയിരുന്നു. പ്രശസ്ത മ്യൂസിക് ഡയറക്ടർ ഗോപി സുന്ദറുമായുള്ള 10 വർഷത്തെ നീണ്ട ലിവിങ് ടുഗതർ സമയത്ത് തന്നെ അഭയാ ഹിരൻമയി വാർത്തകളിലെ വിഷയമായിരുന്നു. ഇവർ രണ്ടുപേരും ഒരുമിച്ചുള്ള ഒരുപാട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു.

പിന്നീടാണ് ഈ അടുത്ത് രണ്ടുപേരും വേർപിരിഞ്ഞത്. തുടർന്ന് സോഷ്യൽ മീഡിയയിൽ അതൊരു വലിയ വാർത്തയായിരുന്നു. ശേഷം ഗോപി സുന്ദർ മറ്റൊരു റിലേഷൻഷിപ്പിൽ ആവുകയും ചെയ്തു. എന്നിരുന്നാലും താരം സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം സർവ്വ സജീവമായിരുന്നു താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും പങ്കുവെച്ച് മോഡലിംഗ് രംഗത്തും ഒരു കരിയർ ബിൽഡ് ചെയ്തിരിക്കുകയാണ് ഇപ്പോൾ.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. സഹതാരങ്ങളിൽ നിന്നും പ്രവർത്തകരിൽ നിന്നും എല്ലാം താരത്തെ എപ്പോഴും വ്യത്യസ്ത ആക്കുന്നത് തുറന്ന മനോഭാവവും വ്യക്തമായ അഭിപ്രായ അവതരണവും ആണ്. എന്നാൽ ഇപ്പോൾ താരം പറഞ്ഞിരിക്കുന്നത് കല്യാണത്തിന് മുൻപേയുള്ള ലിവിങ് ടുഗദർ റിലേഷൻഷിപ്പിനെ കുറിച്ചാണ്. പണ്ടത്തേക്കാൾ കൂടുതൽ ഇപ്പോൾ അങ്ങനെ പുതിയ ദമ്പതിമാർ ലിവിങ് ടുഗതർ റിലേഷൻഷിപ്പ് എന്ന കൺസെപ്റ്റിനെ തിരഞ്ഞെടുക്കുന്നുണ്ട് എന്ന് താരം പറയുന്നുണ്ട്.

കല്യാണത്തിന് മുമ്പേ ലിവിങ് ടുഗതർ എന്ന കൺസെപ്റ്റ് സ്വീകരിക്കുകയും അവർക്ക് വർക്കൗട്ട് ആവുകയാണെങ്കിൽ മാത്രം വിവാഹത്തിലേക്ക് എത്തുകയും ചെയ്യുന്ന ഒരു നല്ല റവല്യൂഷൻ തുടക്കക്കാരാണ് ഞങ്ങൾ എന്നും ആ സമയത്ത് ഞാനും ഗോപിയും ഒരുപോലെ സ്ട്രഗിൾ ചെയ്തിട്ടുണ്ട് എന്നും പെണ്ണ് എന്ന രൂപത്തിൽ എനിക്ക് ഒരല്പം സ്ട്രഗിൽ കൂടുതൽ ഉണ്ടായിരുന്നു എന്നും താരം പറയുന്നതോടൊപ്പം തന്നെ ഈ ഒരു റവല്യൂഷൻ തുടക്കക്കാരാണ് ഞങ്ങൾ എന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു എന്നുമാണ് താരം പറഞ്ഞിട്ടുള്ളത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വാക്കുകൾ പ്രേക്ഷകർക്കിടയിൽ സ്വീകാര്യമാവുകയായിരുന്നു.

Leave a Reply