You are currently viewing ബ്രേക്കപ്പായാല്‍ പങ്കാളി ആയിരുന്നയാളെക്കുറിച്ച് മോശം പറയില്ല; എന്നെ ഇത്രയും കാലം വളര്‍ത്തിയാളാണ്‌: അഭയ ഹിരൺമയി…

ബ്രേക്കപ്പായാല്‍ പങ്കാളി ആയിരുന്നയാളെക്കുറിച്ച് മോശം പറയില്ല; എന്നെ ഇത്രയും കാലം വളര്‍ത്തിയാളാണ്‌: അഭയ ഹിരൺമയി…

വേറിട്ടൊരു ശബ്ദവുമായി വന്ന് മലയാള പിന്നണി ഗാന രംഗത്ത് തന്റെ സാന്നിധ്യമറിയിച്ച ഗായികയാണ് അഭയ. സംഗീത ലോകത്ത് ഹിരൺമയം എന്ന ബാൻഡുമായി സംഗീതത്തിന്റെ പുതു വഴികളിലൂടെ താരം യാത്ര തുടങ്ങിക്കഴിഞ്ഞു. മോഡലിങ്ങും ഹിരൺമയ എന്ന സാരി ബ്രാൻഡും അഭിനയവും ഒക്കെയായി ജീവിതത്തിന്റെ തിരക്കുകളിലാണ് ഇപ്പോൾ താരം.

പാടിയ പാട്ടുകളിലൂടെ എല്ലാം കേരളക്കരയെ ഒന്നാകെ കയ്യിലെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭയ ഗായിക മാത്രമല്ല മോഡലായും അവതാരികയായും അഭിനേത്രിയായുമെല്ലാം നിറഞ്ഞ് നിൽക്കുകയാണ്. എന്തൊക്കെ പറഞ്ഞാലും മലയാളികൾക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരൺമയി. സം​ഗീത സംവിധായകൻ ​ഗോപി സുന്ദറുമായുള്ള പ്രണയവും വേർപിരിയലുമൊക്കെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടന്നിരുന്നു.

ഗോപി സുന്ദറുമായുള്ള ബ്രേക്കപ്പിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണവും ​അഭയ നേരിട്ടിരുന്നു. പതിനാല് വർഷത്തോളം നീണ്ടുനിന്ന ലിവിങ് റിലേഷൻഷിപ്പ് ഒരു വർഷം മുമ്പാണ് ​ഗോപി സുന്ദറും താരവും അവസാനിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ താരം അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ വൈറലായി കൊണ്ടിരിക്കുകയാണ്.

മലേക്കോട്ടേ വാലിബൻ എന്ന സിനിമയിൽ ആ സിനിമയ്ക്ക് വേണ്ടിയാണ് എന്നൊന്നും അറിയാതെ ഒരു വർഷം മുമ്പ് പാടിയ പാട്ട് വലിയതോതിൽ പ്രേക്ഷകർ സ്വീകരിച്ച സന്തോഷമാണ് താരം ആദ്യം അഭിമുഖത്തിൽ പങ്കുവെച്ചത്.

താരം കുറച്ചു ദിവസങ്ങൾക്കു മുമ്പ് വയനാട് ഒരു സുഹൃത്തിന്റെ റിസോർട്ടിൽ പോയി വന്നപ്പോൾ ചില ലൈറ്റുകൾ കാണുകയും അവിടെനിന്ന് ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു ലാത്തിരി പൂത്തിരി കമ്പിത്തിരി എന്ന ക്യാപ്ഷൻ ഇടുകയും ചെയ്തപ്പോൾ അത് സോഷ്യൽ മീഡിയ കണക്ട് ചെയ്തത് മറ്റു പലതിനോടും ആയിരുന്നു എന്നും അതിൽ അങ്ങനെ ഒന്നും ഒരർത്ഥവും മനസ്സിൽ കണ്ടിട്ടില്ല എന്നും തുറന്നു പറയുകയാണ് താരം ചെയ്തത്.

ആ പാട്ട് ഇട്ടപ്പോള്‍ അത് കണക്ട് ചെയ്തത് വേറെ കാര്യമായിട്ടാണ് എന്നും ഇങ്ങനൊരു ബ്രേക്കപ്പ് ഉണ്ടായപ്പോള്‍ ഓപ്പോസിറ്റ് നില്‍ക്കുന്ന വ്യക്തിയെക്കുറിച്ച് നെഗറ്റീവ് പറയണം എന്ന് പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത് എന്നും ആണ് താരം ചോദിക്കുന്നത് അതിന്റെ കൂടെ താരം അത് എനിക്ക് സാധിക്കില്ല എന്നും എന്നെ ഇത്രയും കാലം വളര്‍ത്തിക്കൊണ്ടു വന്ന വ്യക്തിയാണ് എന്നുമാണ് പറയുന്നത്.

എനിക്ക് അതില്‍ പ്രശ്‌നങ്ങളുണ്ട്. അത് എന്റെ വളരെ വ്യക്തിപരമായ കാര്യമാണ്. ഞാനത് നാട്ടുകാരോട് വിശദമാക്കണം എന്ന് പറയുന്നത് സാധ്യമായ കാര്യമല്ല’ എന്നും താരം കൂട്ടിച്ചേർത്തു താരത്തിന്റെ അഭിപ്രായത്തിന് മികച്ച സ്വീകാര്യത സോഷ്യൽ മീഡിയ ഇടങ്ങളിൽ ഇപ്പോൾ ലഭിച്ചിട്ടുണ്ട്.

Leave a Reply