തെലുങ്ക് മലയാളം ചലച്ചിത്ര മേഖലയിൽ പിന്നണി ഗാനാലാപന രംഗത്ത് പ്രശസ്തയായ ഗായികയാണ് അഭയ ഹിരണ്മയി. 2014 മുതൽ ചലച്ചിത്ര പിന്നണി ഗാനാലാപന മേഖലയിൽ താരം സജീവമാണ്. ചലച്ചിത്ര പിന്നണി ഗാനരംഗത്ത് താരം തന്റെ കരിയർ ആരംഭിക്കുന്നതിനു മുമ്പ് എൻജിനീയറിങ്ങിൽ താരം ബിരുദം നേടിയിട്ടുണ്ട്. നാക്കു പെന്റ, നാകു ടാക്ക എന്ന ഗാനത്തിലൂടെയാണ് താരം പാടി തുടങ്ങുന്നത്. ആദ്യ പാട്ട് തന്നെ ഹിറ്റായതോടെ ഒരുപാട് അവസരങ്ങൾ താരത്തെ തേടിയെത്തിയിട്ടുണ്ട്.

2014 മലയാള ചലച്ചിത്ര മേഖലയിൽ ആണ് താരം തന്റെ കരിയർ ആരംഭിച്ചത്. തുടക്കം മുതൽ ഇതുവരെയും വിജയങ്ങൾ ആണ് താരം പാടിയതെല്ലാം. ടു കൺട്രീസിൽ നിന്നുള്ള തന്നെ തന്നെ എന്ന ഗാനവും മല്ലി മല്ലി ഇഡി റാണി റോജു, ജെയിംസ് & ആലീസ് എന്നീ ചിത്രങ്ങൾക്ക് വേണ്ടി താരം പാടിയ ഗാനങ്ങൾ വലിയ ജനപ്രീതി താരത്തിന് നേടിക്കൊടുത്തിട്ടുണ്ട്. കോയിക്കോട് പാട്ട് മലബാർ മേഖലയിൽ വലിയ തരംഗമുണ്ടാക്കി. കോയിക്കോട് പാട്ടിനാണ് താരത്തിന് ഏഷ്യാവിഷൻ അവാർഡ് ലഭിച്ചത്.

എന്തായാലും ഈ ചുരുങ്ങിയ സമയത്തിൽ പത്തോളം ഗാനങ്ങൾ ആലപിക്കാനും പാടിയ പാട്ടുകളെല്ലാം ഹിറ്റ് ആവാനും താരത്തിന് ഭാഗ്യമുണ്ടായി. അതുകൊണ്ട് തന്നെ ഇപ്പോൾ തെലുങ്ക് മലയാളം ഭാഷയിൽ പാടുന്ന ലോകത്തോട്ടാകെ അറിയപ്പെടുന്ന ഗായികയായി താരം മാറിക്കഴിഞ്ഞു. ഇപ്പോൾ താരം ഗാനലാപന രംഗത്തോടൊപ്പം മോഡലിംഗ് രംഗത്തും താരം സജീവമാണ്. ഭാവിയിൽ ഒരുപാട് വർക്കുകൾ താരത്തിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ഒരുപാട് വർഷം ലീവിങ് ടുഗതറിൽ ആയിരുന്ന പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദർ താരത്തെ വിട്ടുപോയത് സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ ചർച്ച വിഷയം ആയിരുന്നു.

ഇപ്പോൾ ജീവിതത്തിൽ നിന്ന് വിട്ടുപോയ സുഹൃത്തുക്കളേ കുറിച്ച് താരം ഒരു അഭിമുഖത്തിനിടയിൽ സംസാരിച്ച കാര്യങ്ങളാണ് വൈറൽ ആയി പ്രചരിച്ചു കൊണ്ടിരിക്കുന്നത് . അവർ നമ്മളെ കൊണ്ട് എന്തെങ്കിലും നേട്ടം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് അവർക്ക് കിട്ടിക്കോട്ടെ എന്ന് ഒരു മനോഭാവമാണ് താരം സംസാരത്തിൽ പുലർത്തിയത്. അവർ സുഹൃത്തുക്കൾ അല്ലായിരുന്നു എന്നും അവർ വെറും പാമ്പുകൾ ആയിരുന്നു എന്നും താരം പറഞ്ഞു.

അവർ പാമ്പുകൾ ആയിരുന്നു എന്നും അവർ നമ്മളെ ചുറ്റി വരിഞ്ഞു പോയി എന്നും അതിനിടയിൽ അവർ എന്തെങ്കിലും നേട്ടം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് അവർക്ക് കിട്ടിക്കോട്ടെ എന്നും അത് ആലോചിച്ചു കരഞ്ഞിട്ടില്ല എന്നും അവരോട് തനിക്ക് തോന്നിയത് വെറും പുച്ഛം മാത്രമാണ് എന്നുമാണ് താരം പറഞ്ഞത്. അതുപോലെ എന്തിനാണ് ഇത്ര ഗതികെട്ട് കൂടെ നിന്നത് എന്ന ഒരു ചിന്തയും പിന്നീട് ഉണ്ടായിട്ടുണ്ട് എന്നും അവരുടെ ജീവിതം ബിൽഡ് ചെയ്യാൻ അവർ തിരഞ്ഞെടുത്ത വഴി അതായിരുന്നു എന്നും താരം പറയുകയുണ്ടായി. എന്തായാലും വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറൽ ആയിരിക്കുകയാണ്.