You are currently viewing ഭർത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്നറിഞ്ഞ ആര്യയുടെ മാനസികാവസ്ഥ… അഭിമുഖം വൈറലാകുന്നു

ഭർത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്നറിഞ്ഞ ആര്യയുടെ മാനസികാവസ്ഥ… അഭിമുഖം വൈറലാകുന്നു

നടി, മോഡൽ ടെലിവിഷൻ അവതാരക കൊമേഡിയൻ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന താരമാണ് ആര്യ ബഡായി. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ കഴിവ് തെളിയിച്ച താനും തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും നർമ്മം കലർന്ന അവതരണ മികവ് കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുതിട്ടുണ്ട്.

ടെലിവിഷൻ രംഗത്തും മോഡലിംഗ് രംഗത്തും പ്രത്യക്ഷപ്പെട്ട് കൊണ്ടാണ് താരം കരിയർ ആരംഭിച്ചത്. ഏഷ്യാനെറ്റ് അവതരിപ്പിച്ചിരുന്ന സൂപ്പർ ഹിറ്റ് കോമഡി റിയാലിറ്റി ഷോ പോലെയുള്ള ബഡായി ബംഗ്ലാവ് എന്ന സെലിബ്രിറ്റി ടോക്ക് ഷോ യിൽ പ്രത്യക്ഷപ്പെട്ട് കൊണ്ടാണ് താരം കേരളക്കരയിൽ അറിയപ്പെടാൻ തുടങ്ങിയത്. പിന്നീട് ഒരുപാട് ടെലിവിഷൻ പരമ്പരകളിലും താരം പ്രത്യക്ഷപ്പെട്ടു.

ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള മലയാളം റിയാലിറ്റി ഷോ ആയ ബിഗ് ബോസിലെ സീസൺ 2 വിൽ മത്സരാർത്ഥിയായി താരം പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. ഒരു മികച്ച മത്സരാർഥി എന്ന നിലയിൽ താരം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. 2010 ൽ പുറത്തിറങ്ങിയ fiddle എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

ഉണ്ണിമുകുന്ദൻ നായകനായ മേപ്പാടിയിയനിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത് ശ്രദ്ധ നേടിയിരുന്നു. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും കഴിവ് തെളിയിച്ചതുപോലെതന്നെ താരം മോഡലിംഗ് രംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. സജീവമായ താരത്തിന്റെ ഫോട്ടോഷൂട്ടുകൾ ആരാധകർ സ്വീകരിച്ചതുപോലെ തന്നെ ഇപ്പോൾ ഒരു അഭിമുഖം ആരാധകരുടെ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.

താരം തന്നെ വഞ്ചിച്ച ഭർത്താവിനെ കുറിച്ച് സംസാരിച്ച വാക്കുകളാണ് വൈറലാകുന്നത്. ഭർത്താവിന് പരസ്ത്രീ ബന്ധമുണ്ട് എന്നറിഞ്ഞപ്പോൾ ഉണ്ടായ മാനസികാവസ്ഥ എന്തായിരുന്നു എന്നാണ് അവതാരകൻ താരത്തോട് ചോദിച്ചത് വെടിവെച്ചു കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു എന്നാണ് അതിന് താരം നൽകിയ മറുപടി വളരെ വികാരനിർഭരയായി കണ്ണീരണിഞ്ഞു കൊണ്ടാണ് ഈ കാര്യങ്ങൾ താരം പറഞ്ഞത് എന്നത് ശ്രദ്ധേയമായ കാര്യമാണ്.

അവർക്ക് രണ്ടുപേർക്കും എന്തെങ്കിലും സംഭവിച്ചു എന്ന് അറിഞ്ഞാൽ ലോകത്തെ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന വ്യക്തി ഞാനായിരിക്കും എന്നും അങ്ങനെയൊരു മാനസികാവസ്ഥയാണ് എനിക്കുള്ളത് എന്നും താരം തുറന്നു പറയുന്നുണ്ട്. അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ എന്ന് താരം അതിനിടയിൽ പറയുന്നുണ്ട് എങ്കിലും വഞ്ചിക്കപ്പെട്ട സ്ത്രീയുടെ അല്ലെങ്കിൽ ഭാര്യയുടെ മാനസികാവസ്ഥ താരത്തിന്റെ വാക്കുകളിൽ പ്രകടമായിരുന്നു. വളരെ പെട്ടെന്ന് തന്നെ വാക്കുകൾ വൈറലാവുകയായിരുന്നു.

Leave a Reply