You are currently viewing വിവാഹമോ, ലിവിങ് ടുഗതറോ? രാം ഗോപാൽ വർമയുടെ നായിക ശ്രീലക്ഷ്മി പറയുന്നു

വിവാഹമോ, ലിവിങ് ടുഗതറോ? രാം ഗോപാൽ വർമയുടെ നായിക ശ്രീലക്ഷ്മി പറയുന്നു

പ്രശസ്ത സംവിധായകൻ റാം ഗോപാൽ വർമ്മ ഒരു മലയാളി പെൺകുട്ടിയുടെ പിന്നാലെ കൂടുകയും മോഡലിംഗത്ത് അവളെ പ്രശസ്തയാക്കുകയും അഭിനയ മേഖലയിലേക്ക് ക്ഷണിക്കുകയും ചെയ്തത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. മലയാളി പെൺകുട്ടിയുടെ ഫോട്ടോകളും വീഡിയോകളും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ നിരന്തരമായി പങ്കുവെച്ചു. റാം ഗോപാൽ വർമ്മ പങ്കുവെച്ച ഫോട്ടോ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായി.

താമസിയാതെ ആ പെൺകുട്ടി സോഷ്യൽ മീഡിയയിൽ അറിയപ്പെട്ട ഒരു താരമായി മാറി. ഇപ്പോൾ ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലേക്ക് താരം ഉയർന്നു എന്ന് വേണം പറയാൻ. ശ്രീലക്ഷ്മി സതീഷ് എന്ന കേരള മോഡലിന്റെ ഫോട്ടോയാണ് റാംഗോപാൽ വർമ പങ്കുവെച്ചത്. പിന്നീട് താരത്തെ തേടി ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ എത്തി. ഇപ്പോൾ വീണ്ടും താരത്തിന്റെ ഓരോ ഫോട്ടോഷൂട്ടും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു

ഇപ്പോൾ രാമഗോപാൽ വർമ്മ നിർമ്മിച്ച ആകാശ വൈഷ്ണവ് സംവിധാനം ചെയ്യുന്ന സാരി എന്ന പുതിയ ചിത്രത്തിൽ താരം അഭിനയിക്കാൻ ഒരുക്കമായിരിക്കുകയാണ്. സാരി എന്ന് തന്റെ പുതിയ ചിത്രത്തിന് വേണ്ടി തന്നെയാണ് ആദ്യം തന്നെ രാം ഗോപാല വർമ്മയുടെ കണ്ണിൽ ശ്രീലക്ഷ്മി ഉടക്കുന്നത്. സിനിമക്ക് വേണ്ടി താരം തന്റെ പേര് ആരാധ്യ ദേവി എന്നാക്കി മാറിയിട്ടുണ്ട്. എന്തായാലും ഒരു ഫോട്ടോയിലൂടെ ലോകം തന്നെ മാറിയ താരമാണ് ശ്രീലക്ഷ്‌മി സതീഷ്.

എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം ഇപ്പോൾ താരത്തിന് ഒട്ടനവധി ആരാധകരെ നേടിയെടുക്കാനും ജനപിന്തുണയും സപ്പോർട്ടും ലഭിക്കാനും കാരണമായിട്ടുണ്ട്. അഭിനയ മേഖലയിൽ ഇനിയും ഒരുപാട് മികച്ച ആ കഥാപാത്രങ്ങളിലൂടെ താരത്തെ കാണാൻ സാധിക്കും എന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുകയും ചെയ്യുന്നു. എന്തായാലും സമൂഹ മാധ്യമങ്ങളെല്ലാം താരത്തിന് ഒട്ടനവധി ആരാധകരുണ്ട്.

ഇതിനോടകം തന്നെ പങ്കുവെച്ച് ഓരോ ഫോട്ടോഷോട്ടും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുന്നതും സ്വീകരിക്കുന്നതും അതിന്റെ തെളിവ് തന്നെയാണ്. ഇപ്പോൾ താരത്തിന്റെ ഇൻസ്റ്റഗ്രാമിലെ ചോദ്യോത്തര വേള വൈറൽ ആയിരിക്കുകയാണ്. ജീവിതത്തിൽ വിവാഹം ചെയ്യുമോ അതോ ലിവിങ് ടുഗെദർ തിരഞ്ഞെടുക്കുമോ എന്ന ചോദ്യത്തിന് ഒന്ന് മറ്റൊന്നിനേക്കാൾ മികച്ചത് എന്ന അഭിപ്രായക്കാരിയല്ല ശ്രീലക്ഷ്മി.

ഒരെണ്ണം പഴയതെന്നോ, മറ്റേത് പുതിയതെന്നോ വിളിക്കാനുമില്ല. ‘രണ്ടും’ എന്നാണ് ശ്രീലക്ഷ്മി സതീഷ് നൽകുന്ന മറുപടി. മോഡലിംഗും സിനിമയും മാത്രമല്ല, ജീവിതത്തിലും ശ്രീലക്ഷ്മിക്ക് തന്റേതായ കാഴ്ചപ്പാടുണ്ട് എന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. എന്തായാലും ഫോട്ടോകളും വിഡിയോയും വൈറൽ ആയതു പോലെ തന്നെ താരം പങ്കുവെച്ച അഭിപ്രായവും വൈറൽ ആയിരിക്കുകയാണ്.

Leave a Reply