You are currently viewing നമ്മളിലെ നടിയെ ഓർമയില്ലേ..?  രാക്ഷസിയായി മലയാളി മനസ്സിൽ കയറിയ നായിക.. താരത്തിന്റെ ഇപ്പോഴത്തെ ലുക്ക്‌ കണ്ടോ.? എന്തൊരു ക്യൂട്ട് ആണ്…

നമ്മളിലെ നടിയെ ഓർമയില്ലേ..? രാക്ഷസിയായി മലയാളി മനസ്സിൽ കയറിയ നായിക.. താരത്തിന്റെ ഇപ്പോഴത്തെ ലുക്ക്‌ കണ്ടോ.? എന്തൊരു ക്യൂട്ട് ആണ്…

മുൻകാല ഇന്ത്യൻ നടിയാണ് രേണുക മേനോൻ. പ്രധാനമായും മലയാള സിനിമകളിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരുന്നത്. കുറച്ച് തമിഴ് , തെലുങ്ക് , കന്നഡ ഭാഷാ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. 2002 -ൽ നമ്മൾ എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വന്നത്. 2002-ൽ കമൽ സംവിധാനം ചെയ്ത ചിത്രമാണ് നമ്മൾ. ബോക്സ് ഓഫീസിൽ ബ്ലോക്ക്ബസ്റ്ററായി മാറിയ ഈ സിനിമയിൽ മികച്ച അഭിനയം താരം പ്രകടിപ്പിച്ചു.

തുടർന്ന് , വള്ളിദാരു ഒക്കതേ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ വ്യവസായത്തിലേക്കും 2005-ൽ തമിഴ് കന്നഡ സിനിമാ വ്യവസായങ്ങളിലേക്കും താരം ചുവടുവച്ചു. ആ വർഷം തന്നെ, ജയം രവിയ്‌ക്കൊപ്പം തമിഴ് ചിത്രമായ ദാസിൽ താരം അഭിനയിച്ചത് ശ്രദ്ധേയമാവുകയും ചെയ്തു. മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിന് ശേഷം താരം പൃഥ്വിരാജിനൊപ്പം വീണ്ടും മലയാളം സിനിമയായ വർഗത്തിൽ അഭിനയിച്ചു.

പിന്നീട് തമിഴ് ചിത്രമായ കളഭ കാതലൻ എന്ന ചിത്രത്തിലും ആര്യയ്‌ക്കൊപ്പം താരം അഭിനയിച്ചിട്ടുണ്ട്. 2002 മുതൽ 2006 വരെ യാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമായത് വളരെച്ചെറിയ വർഷം കൊണ്ട് തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയ പ്രകടനങ്ങൾ താരത്തിന് കാഴ്ചവെക്കാൻ സാധിച്ചു എന്നത് ഇപ്പോഴും മലയാളികൾക്കിടയിലും ഇതര ഭാഷകളിലും ആരാധകർ താരത്തിനുണ്ട് എന്നതിന് തെളിവാണ്.

2006 ഇൽ പുറത്തിറങ്ങിയ പതാക എന്ന സിനിമയിലാണ് താരം അവസാനമായി അഭിനയിച്ചത്. മീരാ മേനോൻ എന്ന കഥാപാത്രത്തെ അന്വർത്ഥമാക്കാൻ താരത്തിന് കഴിയുകയും ചെയ്തു. അതിനു ശേഷം താരം ഉപരി പഠനത്തിനായി യുഎസിലേക്ക് പോകുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തു. 2006 ൽ യുഎസ് ആസ്ഥാനമായുള്ള ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറെയാണ് താരം വിവാഹം ചെയ്തത്. അവർക്ക് രണ്ട് പെൺമക്കളുണ്ട്.

വിവാഹശേഷം അഭിനയം നിർത്തിയ താരം ഇപ്പോൾ കാലിഫോർണിയയിൽ ഒരു ഡാൻസ് സ്കൂൾ നടത്തുന്നുണ്ട്. എങ്കിലും ഇപ്പോഴും സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തെ അന്വേഷിക്കുന്നവർ ഒരുപാടാണ്. ഇപ്പോൾ താരത്തിന്റെ ഒരു ഫാമിലി ഫോട്ടോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തം ഇപ്പോൾ വളരെ സന്തോഷപൂർവ്വം കുടുംബ ജീവിതം മുന്നോട്ടു നയിക്കുകയാണ് എന്ന ഫോട്ടോകളിൽ നിന്ന് മനസ്സിലാകുന്നുണ്ട് എന്നാണ് ആരാധകരുടെ അഭിപ്രായം.

എന്നിരുന്നാൽ കൂടെയും സിനിമാ മേഖലയിലേക്ക് ഇനി തിരിച്ചുവരില്ലേ എന്ന ചോദ്യം ആരാധകർ മുന്നോട്ടുവെക്കുന്നുണ്ട്. അപ്പോൾ മലയാളസിനിമയിൽ ഇപ്പോൾ കഴിവുള്ള ഒരുപാട് നടീനടന്മാർ ഉണ്ട് എന്നും അതുകൊണ്ട് തന്നെ എന്നെ ഇനി മലയാള സിനിമയ്ക്ക് ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല എന്നതാണ് വളരെ പ്രസന്നവദനനായി താരം പ്രതികരിക്കുന്നത്.

Leave a Reply