You are currently viewing ഇത്തവണ ആനിയെ ട്രോളിയത് നവ്യ, സദാചാര അമ്മായി വർത്താനവുമായി ആനി, തേച്ചൊട്ടിച്ച് നവ്യ, നവ്യയെ ഈ ഫോമിൽ ഇതുവരെ കണ്ടിട്ടില്ലല്ലോ എന്ന് മലയാളി പ്രേക്ഷകർ

ഇത്തവണ ആനിയെ ട്രോളിയത് നവ്യ, സദാചാര അമ്മായി വർത്താനവുമായി ആനി, തേച്ചൊട്ടിച്ച് നവ്യ, നവ്യയെ ഈ ഫോമിൽ ഇതുവരെ കണ്ടിട്ടില്ലല്ലോ എന്ന് മലയാളി പ്രേക്ഷകർ

ഇത്തവണ ആനിയെ ട്രോളിയത് നവ്യ, സദാചാര അമ്മായി വർത്താനവുമായി ആനി, തേച്ചൊട്ടിച്ച് നവ്യ, നവ്യയെ ഈ ഫോമിൽ ഇതുവരെ കണ്ടിട്ടില്ലല്ലോ എന്ന് മലയാളി പ്രേക്ഷകർ

വർത്തമാന കാല ടെലിവിഷൻ മേഖലകളിൽ സജീവ സാന്നിധ്യമാണ് ആനി. വെറും മൂന്ന് വർഷത്തെ സിനിമ അഭിനയത്തിലൂടെ മലയാളി സിനിമ പ്രേക്ഷകർക്കിടയിൽ സാഹിത്യ സാന്നിധ്യമായി നിലനിൽക്കുന്ന താരമാണ് ആനി. ചലച്ചിത്ര സംവിധായകനും തിരക്കഥ കൃത്തുമായ ഷാജികൈലാസ് താരത്തെ വിവാഹം ചെയ്തതോടെ താരം തന്റെ അഭിനയ ജീവിതത്തിൽ വിരാമമിടുകയാണ് ചെയ്തത്. മൂന്നു വർഷം കൊണ്ട് ഇരുപതോളം സിനിമകൾ താരത്തിന് പൂർത്തിയാക്കാൻ സാധിച്ചിട്ടുണ്ട്.

മഴയെത്തും മുൻപേ, പാർവതി പരിണയം, രുദ്രാക്ഷം , ടോം & ജെറി , പുതുക്കോട്ടയിലെ പുതുമണവാളൻ , സ്വപ്ന ലോകത്തെ ബാലഭാസ്‌കരൻ എന്നിവയാണ് താരം അഭിനയിച്ച പ്രധാന സിനിമകൾ. മൂന്നു വർഷം കൊണ്ട് മലയാള സിനിമാ ലോകം എന്നും ഓർത്തിരിക്കുന്ന മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിനും സാധിച്ചിട്ടുണ്ട്. ഇപ്പോൾ ആനീസ് കിച്ചൻ എന്ന പരിപാടിയുടെ അവതാരകയാണ് ആനി.

ഇപ്പോൾ പരിപാടിയുടെ ഒരു എപ്പിസോഡ് ആണ് വൈറൽ ആകുന്നത്. നവ്യ നായർ ആണ് എപ്പിസോഡിൽ അതിഥിയായി എത്തിയിരിക്കുന്നത്. പാചകം ചെയ്യുന്ന സ്ത്രീകൾ എപ്പോഴും നല്ല വീട്ടമ്മ ആയിരിക്കും എന്ന് പരിപാടിക്കിടയിൽ ആനി പറഞ്ഞു എന്നാൽ ഇതിന് നവ്യാ നായർ നൽകിയ മറുപടി ആണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. മലയാള സിനിമാ മേഖലയിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളിലൂടെ വലിയ ആരാധക വൃന്ദത്തെ നേടിയ താരമാണ് നവ്യനായർ.

സജീവമായിരുന്ന കാലമത്രയും വിജയങ്ങൾ ആയ ഒരുപാട് ചിത്രങ്ങളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. സ്ത്രീ പുരുഷ സമത്വമാണ് പാചകത്തിൽ വേണ്ടത് എന്നാണ് നവ്യ പറയുന്നത്. സ്ത്രീകൾ പാചകം ചെയ്യേണ്ട എന്നല്ല എന്നും എൻറെ മകനോടും ഞാൻ പറഞ്ഞിട്ടുണ്ട് കുക്കിംഗ് പഠിക്കണമെന്ന് എന്നും അതല്ലാതെ ഇത് സ്ത്രീകൾക്ക് മാത്രമായി ഒരു ജോലിയല്ല എന്നും താരം പറയുന്നു. ചേച്ചിക്ക് കുക്കിംഗ് ഇഷ്ടമാണ്, ചേച്ചിക്ക് അത് ചെയ്യാം.

മറ്റൊരു പെൺകുട്ടിക്ക് അത് താല്പര്യമില്ലെങ്കിൽ അതിനുള്ള സ്വാതന്ത്ര്യം അവൾക്ക് നൽകണം. അവൾ അത് ചെയ്യണമെന്നും നമ്മൾ വാശിപിടിക്കാൻ പാടില്ല എന്ന് താരം പറഞ്ഞതിന് കയ്യടിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ആണും പെണ്ണും എന്ന വേർതിരിവും ഒന്നും ഇനി കാര്യത്തിൽ പാടില്ല എന്നും താരം കൂട്ടിച്ചേർത്തു. നിരവധി ആളുകൾ ആണ് ഇപ്പോൾ നവ്യയെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തുന്നത്. വളരെ പെട്ടന്ന് എപ്പിസോഡ് വൈറൽ ആകുകയും ചെയ്തിരിക്കുന്നു.

Leave a Reply