You are currently viewing എല്ലാ മുസ്ലീങ്ങളും ഐ എസ് അല്ല, ഇത്തരത്തിലുള്ള എല്ലാ വിവാഹങ്ങളും ലൗ ജിഹാദ് അല്ല, ഈ ആധുനിക കാലത്തും ഇതുപോലെയുള്ള വിവരക്കേടുകൾ പറയരുത് – പ്രിയാമണി

എല്ലാ മുസ്ലീങ്ങളും ഐ എസ് അല്ല, ഇത്തരത്തിലുള്ള എല്ലാ വിവാഹങ്ങളും ലൗ ജിഹാദ് അല്ല, ഈ ആധുനിക കാലത്തും ഇതുപോലെയുള്ള വിവരക്കേടുകൾ പറയരുത് – പ്രിയാമണി

ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് പ്രിയാമണി. അഭിനയ രംഗത്തിനൊപ്പം ഒപ്പം മോഡലിംഗ് താരം മുന്നോട്ട് കൊണ്ടു പോയിരുന്നു. ഒരുപാട് പ്രശംസകൾ താരത്തിന് ലഭിക്കാൻ മാത്രം വളരെ വ്യക്തമായും മനോഹരമായും ആണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത. അതുകൊണ്ടുതന്നെയാണ് സംവിധായകരുടെ എല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന് പേരുള്ളത്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്.

മലയാളം തെലുങ്ക് കന്നഡ തമിഴ് എന്നീ ഭാഷകളിൽ ആണ് താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത് . ഓരോ ഭാഷകളിലെയും മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമകൾ ചെയ്യാനും നായകനടൻ മാരെ പോലെ തന്നെ പ്രശസ്തി പിടിച്ചുപറ്റാnum താരത്തിന്റെ അഭിനയത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ദേശീയ അവാർഡ് ഉൾപ്പെടെ ഒരുപാട് അംഗീകാരങ്ങളും മറ്റും താരത്തെ തേടിയെത്തിയത്.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും 2003 മുതൽ താരം ഇതുവരെയും സജീവമായി സിനിമ മേഖലയിൽ നിലനിൽക്കുന്നു. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരം നിലനിർത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ആദ്യം മുതൽ ഇതുവരെയും താരത്തിനെ സോഷ്യൽ മീഡിയ സപ്പോർട്ടും ധാരാളമാണ് 2003 പുറത്തിറങ്ങിയ എവരെ അടഗാഡു എന്ന തെലുങ്ക് സിനിമയിലൂടെ ആണ് താരം സിനിമ മേഖലയിൽ അരങ്ങേറ്റം കുറിച്ചത്.

എങ്കിലും 2007 പുറത്തിറങ്ങിയ പരുത്തിവീരൻ എന്ന തമിഴ് സിനിമയിലൂടെ ആണ് താരം ജനപ്രിയ നായിക ആവുന്നത്. സിനിമയിലെ താരത്തിന്റെ അത്യുഗ്രൻ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും തമിഴിലെ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും ലഭിക്കുകയും ചെയ്തു. അതു കൊണ്ടു തന്നെയാണ് പ്രേക്ഷകരുടെ പ്രീതിയും താരം നിലനിർത്തുന്നത്. ഭാഷ ഏതാണെങ്കിലും നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ വേഷങ്ങൾ പ്രേക്ഷകർ സ്വീകരിക്കുന്നത്

സമൂഹ മാധ്യമങ്ങൾ എല്ലാം സജീവമായ താരം ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ എടുക്കാറുണ്ട്. ഇപ്പോഴും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ താരം പ്രത്യക്ഷപ്പെടുന്ന ഫോട്ടോകളെല്ലാം നിരവധി കാഴ്ചക്കാരെ ആണ് ലഭിക്കാറുള്ളത്. താരത്തിന്റെ ഭർത്താവിന്റെ പേര് മുസ്തഫ രാജ് എന്നാണ് ഇതര മതസ്ഥനെ വിവാഹം ചെയ്തതിന്റെ പേരിൽ ഇപ്പോഴും ഞാൻ സൈബർ അറ്റാക്ക് അനുഭവിച്ചു കൊണ്ടിരിക്കുകയാണ് എന്ന് താരം പറയുന്നുണ്ട്.

അതിനെക്കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. “എല്ലാ മുസ്ലീങ്ങളും ഐ എസ് ആണോ? ഇത്തരത്തിലുള്ള എല്ലാ വിവാഹങ്ങളും ലവ് ജിഹാദ് അല്ല. ഈ ആധുനിക കാലഘട്ടത്തിൽ എങ്കിലും ഇതുപോലെയുള്ള വിവരക്കേടുകൾ പറയരുത്” എന്നാണ് താരം പറഞ്ഞിരിക്കുന്നത്. അഭിനയം കൊണ്ട് ഒരുപാട് ആരാധകരെ താരം നേടിയെടുത്തത് കൊണ്ട് തന്നെ വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ വൈറലാവുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നിടങ്കം തരംഗം ആവുകയും ചെയ്തിരിക്കുകയാണ്.

Leave a Reply