You are currently viewing എല്ലാവരും കൈ കോർക്കാം.. വനിതാ ദിനത്തിൽ ആശയ സമ്പുഷ്ടമായ പ്ലക്കാർഡുകളുമായി താരങ്ങൾ…

എല്ലാവരും കൈ കോർക്കാം.. വനിതാ ദിനത്തിൽ ആശയ സമ്പുഷ്ടമായ പ്ലക്കാർഡുകളുമായി താരങ്ങൾ…

വനിതാ ദിനത്തിൽ ആശയ സമ്പുഷ്ടമായ പ്ലക്കാർഡുകളുമായി താരങ്ങൾ…

സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനും അവകാശങ്ങൾ നേടിയെടുക്കുന്നതിന് അവരെ പ്രേരിപ്പിക്കുന്നതിനും വേണ്ടിയാണ് എല്ലാ വർഷവും അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നത്. 1911-ൽ ഓസ്ട്രിയ, ഡെൻമാർക്ക്, ജർമനി, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലാണ് ആദ്യമായി അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ മുതൽ ജോലി സ്ഥലത്തെ തുല്യത വരെയുള്ള വിഷയങ്ങൾ ഇന്ന് ചർച്ചയാകുന്നു.

ലിംഗസമത്വത്തിൽ പുതിയ കണ്ടുപിടിത്തങ്ങളുടെയും സാങ്കേതികവിദ്യയുടെയും സ്ഥാനം’ എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ തീം. ഡിജിറ്റൽ രം​ഗത്ത് വർദ്ധിച്ചു വരുന്ന ലിംഗ വ്യത്യാസം സ്ത്രീകളുടെ തൊഴിലവസരങ്ങൾ മുതൽ ഓൺലൈനിലെ സുരക്ഷ വരെയുള്ള കാര്യങ്ങളെ ബാധിക്കുന്നു എന്നിങ്ങനെയുള്ള കാര്യങ്ങളും ഈ ദിവസം ചർച്ച ചെയ്തു.

കഴിഞ്ഞ ദിവസം മാർച്ച്‌ എട്ടിനാണ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചത്. വളരെ മികച്ച പരിപാടികൾ കൊണ്ടും ആകർഷനീയമായ മത്സരങ്ങൾ കൊണ്ടും വനിതാ ദിനം വിപുലമായി തന്നെ പലരും കൊണ്ടാടി. വളരെ മികച്ച ഫോട്ടോ ഷൂട്ടുകളും പോസ്റ്റുകളും വനിതാ ദിനവുമായി ബന്ധപ്പെട്ട് അപ്‌ലോഡ് ചെയ്യപ്പെടുകയും ചെയ്തു. ഒരുപാട് പ്രമുഖരാണ് വനിതാ ദിനത്തിൽ സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങളും മറ്റും ഷെയർ ചെയ്തത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യാതിരിക്കുന്നതിൽ ശ്രദ്ധേയമായത് യുവ നടിമാർ പങ്കുവെച്ച പ്ലക്കാർഡ് പ്രതികരണം ആണ്. സ്ത്രീധനം ചോദിക്കുന്ന വരനെ ആവശ്യമില്ല, ജാക്കിവെപ്പ് ജോക്കല്ല, ഒരേ ജോലിക്ക് ഒരേ കൂലി എന്നിങ്ങനെയെല്ലാം എഴുതിയ പ്ലക്കാർഡുകളും ഇനി വേണം പ്രതികരണം എന്ന ഹാഷ് ടാഗുമാണ് ഇപ്പോൾ പ്രചരിക്കുന്നത്.

” ലോകമെമ്പാടുമുള്ള സ്ത്രീകൾ മാർച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുകയാണ്. അന്താരാഷ്ട്ര വനിതാ ദിനാശംസകൾ. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തമാശയല്ല. ഇത് സ്ത്രീ സമത്വത്തിനുവേണ്ടി മാത്രമുള്ള പോരാട്ടമല്ല, ആരോഗ്യകരമായ സമൂഹത്തിനു വേണ്ടിയുള്ള പോരാട്ടമാണ്. സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെ എതിർക്കാം” എന്ന ക്യാപ്ഷനോടെയാണ് യുവ നടിമാരുടെ വ്യത്യസ്തമായ പ്രതികരണ പ്ലക്കാർഡുകൾ ശ്രദ്ധ നേടുന്നത്.

Leave a Reply