ഒരു ഷോയുടെ കാര്യം സംസാരിക്കാൻ വന്ന അദ്ദേഹം അവസാനം കിടപ്പാടം പങ്കിടാൻ ആവശ്യപ്പെട്ടു! ജീവിതത്തിൽ ഉണ്ടായ മോശമായ അനുഭവം പങ്കുവെച്ച് വരലക്ഷ്മി ശരത് കുമാർ.
നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി തിളങ്ങിനിൽക്കുന്ന താരമാണ് വരലക്ഷ്മി ശരത് കുമാർ. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന് പിന്നീട് തന്റെ അഭിനയം മികവുകൊണ്ടും സൗന്ദര്യം കൊണ്ടും സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരം ആണ് വരലക്ഷ്മി. സ്ത്രീ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകളിൽ വരെ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു.

തന്റെ അഭിപ്രായങ്ങളും നിലപാടുകളും ഏത് വേദിയിലും ഒട്ടും മടികൂടാതെ തുറന്നുപറയുന്ന അപൂർവ്വം ചില നടിമാരിൽ ഒരാളാണ് പരലക്ഷ്മി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും പ്രചാരത്തിലുള്ള ഒരു സംഭവമാണ് മീ ടു മൂവേമെന്റ്. സിനിമ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പല പ്രമുഖ നടിമാർ അവരുടെ ജീവിതത്തിൽ ഉണ്ടായ മോശമായ അനുഭവങ്ങളും അതിന്റെ പിന്നിലുള്ള ആൾക്കാരുടെ പേരുകളും തുറന്നുപറയുകയും ചെയ്തിട്ടുണ്ട്.

ഇത്തരത്തിൽ തനിക്ക് ഉണ്ടായ അനുഭവമാണ് വരലക്ഷ്മി ശരത് കുമാർ ഈ അടുത്ത് ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞത്. പക്ഷേ ആരാണെന്നുള്ള പേര് പുറത്തുവിട്ടിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. എന്തായാലും താരത്തിന്റെ തുറന്നുപറച്ചിലും വെളിപ്പെടുത്തലും കേട്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകരോഗം. ഇങ്ങനെയൊക്കെ തന്നെയാണോ സിനിമ മേഖലയിലെ പൊതുവായ അഡ്ജസ്റ്റ് മെന്റ് എന്ന പലരും ചോദിക്കുന്നുണ്ട്.താരത്തിന്റെ വാക്കുകളിങ്ങനെ.

“ഒരു ഷോയുടെ കാര്യം പറഞ്ഞുകൊണ്ട് അയാൾ എന്റെ അടുത്തേക്ക് വന്നു. എന്റെ വീട്ടിലാണ് അദ്ദേഹം വന്നത്. ഞാൻ ഷോയുടെ കാര്യങ്ങളൊക്കെ സംസാരിച്ച് അവസാനം എന്നൽ നമുക്ക് കാണാം എന്ന രീതിയിൽ അദ്ദേഹത്തോട് നന്ദി പറയുകയും ചെയ്തു. പോകുന്ന സമയത്ത് അദ്ദേഹം എന്നോട്.
When we shall meet for other things?
എന്ന് ചോദിച്ചു.
അപ്പോൾ തന്നെ ഞാൻ എന്ത് മനസ്സിലായില്ല എന്ന രൂപത്തിൽ അദ്ദേഹത്തോട് വീണ്ടും ചോദിച്ചു.

അതല്ല മറ്റു വിഷയങ്ങൾക്ക് നമുക്ക് വേറെ ഏതെങ്കിലും ഒരു ദിവസം ഹോട്ടലിൽ മീറ്റ് ചെയ്താലോ എന്ന് അദ്ദേഹം എന്നോട് പച്ചക്ക് ചോദിച്ചു.
ഞാൻ ഈ നടന്ന സംഭവം മറ്റു ഫ്രണ്ട്സിനോടൊക്കെ പറഞ്ഞപ്പോൾ അപ്പോൾ ഉടൻതന്നെ നീ അവരെ അടിച്ചില്ലേ എന്ന് അവർ ചോദിക്കുകയുണ്ടായി. ഇത്തരത്തിലുള്ള സംഭവങ്ങൾ നടന്നാൽ ഉടൻതന്നെ പ്രതികരിക്കുക എന്നതാണ് എന്റെ രീതി. അതുകൊണ്ടാണ് അവർ അങ്ങനെ ചോദിച്ചത്.

പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയത് അതല്ല. ഇത്രയും ബാക്കപ്പ് ഉള്ള സിനിമ പാരമ്പര്യമുള്ള ഒരാളോട് അവരുടെ വീട്ടിൽ വന്ന് ഇങ്ങനെ അദ്ദേഹം ചോദിക്കുകയാണെങ്കിൽ, ഒരു ഫാമിലി ബാഗ്രൗണ്ട് പോലുമില്ലാത്ത മറ്റു പെണ്ണുങ്ങളോടൊപ്പം അദ്ദേഹം എത്രത്തോളം മോശമായി പെരുമാറിയിട്ടുണ്ടാകും എന്നതാണ് ഞാൻ അപ്പോൾ ചിന്തിച്ചത്.

ഞാൻ അപ്പോൾ തന്നെ അവരോട് പറഞ്ഞു നിങ്ങൾ പോകുന്നതായിരിക്കും സാർ നല്ലത്. അപ്പോൾ അദ്ദേഹം പറഞ്ഞ മറുപടിയാണ് ഏറെ അത്ഭുതപ്പെടുത്തിയത്.
നിങ്ങൾ ഇപ്പോൾ നല്ല മൂഡിലല്ല എന്ന് തോന്നുന്നു.
എന്നായിരുന്നു അദ്ദേഹത്തിന് മറുപടി എന്ന് താരം അഭിമുഖത്തിൽ തുറന്നുപറയുകയും ചെയ്തു.
താരത്തിന്റെ വാക്കുകൾ കേട്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം
