You are currently viewing സൗത്ത് ഇന്ത്യന്‍ ഗാനങ്ങളെക്കാള്‍ മികച്ചത് ബോളിവുഡ് ഗാനങ്ങള്‍; രശ്മികയുടെ വാക്കുകളെ പൊങ്കാലയിട്ട് ട്രോളന്മാര്‍

സൗത്ത് ഇന്ത്യന്‍ ഗാനങ്ങളെക്കാള്‍ മികച്ചത് ബോളിവുഡ് ഗാനങ്ങള്‍; രശ്മികയുടെ വാക്കുകളെ പൊങ്കാലയിട്ട് ട്രോളന്മാര്‍

സൗത്ത് ഇന്ത്യന്‍ ഗാനങ്ങളെക്കാള്‍ മികച്ചത് ബോളിവുഡ് ഗാനങ്ങള്‍; രശ്മികയുടെ വാക്കുകളെ പൊങ്കാലയിട്ട് ട്രോളന്മാര്‍

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളാണ് രശ്മിക മന്ദന. 2016 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് കന്നഡ ക്യാമ്പസ് സിനിമയായ കിരിക്ക്‌ പാർട്ടിയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. അഭിനയത്തോടൊപ്പം സൗന്ദര്യം കൂടിയായപ്പോൾ താരം ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായി മാറുന്നത് താരത്തിന് എളുപ്പമാവുകയായിരുന്നു.

സൗത്ത് ഇന്ത്യൻ സിനിമയിലൂടെ കടന്നുവന്ന പിന്നീട് ഇന്ത്യയിൽ തന്നെ ഏറ്റവും താരമൂല്യമുള്ള നടിയായി താരം മാറുകയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് ദേശീയ തലത്തിൽ ശ്രദ്ധ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ഇപ്പോൾ നാഷണൽ ക്രഷ് എന്ന നിലയിലാണ് താരം അറിയപ്പെടുന്നത്. ഇപ്പോൾ സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരിലൊരാളാണ് താരം.

സൗത്ത് ഇന്ത്യയിലെ ഒരുപാട് ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അഞ്ജനി പുത്ര, ചമക് എന്നീ കന്നഡ സിനിമകളിലും താരം പ്രധാന വേഷത്തിൽ ആണ് പ്രത്യക്ഷപ്പെട്ടത്. ചലോ എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ടു താരം തെലുങ്കിൽ അരങ്ങേറി. സുൽത്താൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് ആണ് താരം തമിഴിലും അരങ്ങേറിയത്.

പിന്നീട് സൗത്ത് ഇന്ത്യൻ സെൻസേഷണൽ ഹീറോ വിജയ് ദേവരകൊണ്ടയോടൊപ്പം രണ്ടു സിനിമകളിൽ നായിക വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടത് ഇതിന് കാരണമായി പറയാറുണ്ട്. പിന്നീട് അല്ലു അർജുൻ നായകനായ പുഷ്പ എന്ന സിനിമയിലും പ്രധാന വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടു. ക്യൂട്ട് എക്സ്പ്രഷൻ ആണ് താരത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. താരത്തെ കുറിച്ച് എല്ലാവരും അത് എടുത്തു പറയാറുണ്ട്.

മിഷൻ മജ്നുവാണ് ഇനി താരത്തിന്റെതായി പുറത്തു വരാനിരിക്കുന്ന സിനിമ. ശന്തനു ബാഗ്ചി സംവിധാനം ചെയ്ത് ഇന്ത്യൻ ഹിന്ദി ഭാഷാ സ്പൈ ത്രില്ലർ ചിത്രമാണ് ഇത്. സിദ്ധാർത്ഥ് മൽഹോത്രയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം, 1971-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിന് മുമ്പും ശേഷവും നടന്ന, ഇന്ത്യയുടെ ഏറ്റവും വലിയ രഹസ്യ ഓപ്പറേഷന്റെപറയാത്ത കഥയായാണ് വിശേഷിപ്പിക്കപ്പെടുന്നത്.

എന്തായാലും ഇപ്പോൾ സിനിമയുടെ പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് താരം. ഇതിനിടയിൽതാരത്തിന്റെ വാക്കുകൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. സൗത്ത് ഇന്ത്യന്‍ സിനിമകളിലെ ഗാനങ്ങളെക്കാള്‍ കൂടുതല്‍ റോമാന്‍റിക് ബോളിവുഡ് ഗാനങ്ങളാണെന്ന താരത്തിന്‍റെ പരാമര്‍ശമാണ് ഇപ്പോൾ സൗത്ത് ഇന്ത്യന്‍ സിനിമ പ്രേമികളുടെ ഇടയിൽ പ്രചരിക്കപ്പെടുന്നത്.

ദക്ഷണേന്ത്യയില്‍ നല്ല റോമാന്‍റിക് ഗാനങ്ങളില്ലെന്ന് താരം പറയുന്നത് അവരുടെ വിഡ്ഢിത്തിമാണ് ലോകത്തിന് മുന്നില്‍ തുറന്ന് കാണിക്കുന്നതെന്നാണ് ഒരാള്‍ കമന്‍റ് ചെയ്തിരിക്കുന്നത്. എ. ആര്‍ റെഹ്മാന്‍, ഇളയരാജ ഗാനങ്ങള്‍ നിങ്ങള്‍ക്കറിയില്ലേ… മാസും ഐറ്റവും തെലുങ്ക് ഗാനങ്ങളാണെന്ന് തെളിച്ച് പറയണം. ബോളിവുഡിലും ഐറ്റം ഗാനങ്ങളുണ്ട്. അതില്‍ കൂടുതല്‍ വികൃതവുമാണ് എന്ന് മറ്റൊരാൾ കുറിച്ചിട്ടുണ്ട്. എന്തായാലും സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾക്കിടയിൽ താരത്തിന്റെ വാക്കുകൾ വല്ലാതെ തരംഗം ആയിട്ടുണ്ട്.

Leave a Reply