You are currently viewing ന്യൂജനറേഷൻ മഹർഷിണിയായി പൂനം ബജ്‌വ, ചിത്രങ്ങൾ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ…

ന്യൂജനറേഷൻ മഹർഷിണിയായി പൂനം ബജ്‌വ, ചിത്രങ്ങൾ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ…

സുന്ദര ഫോട്ടോകൾ പങ്ക് വെച്ച് പൂനം ബജ്വ.

നടിയായും  മോഡലായും അറിയപ്പെടുന്ന താരമാണ് പൂനം ബജ്‌വ. തന്റെ അഭിനയ മികവുകൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവമാണ് താരം. മലയാളം തെലുങ്ക് തമിഴ് കന്നട  എന്നീ ഭാഷകളിൽ താരം അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്.

2005 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. ചെറിയ പ്രായത്തിൽ തന്നെ മോഡൽ രംഗത്ത് കഴിവ് തെളിയിച്ച താരമാണ് പൂനം. പിന്നീട് സിനിമയിൽ അവസരങ്ങൾ താരത്തെ തേടിയെത്തി. ഒരുപാട് മലയാള സിനിമകളിലും പ്രത്യക്ഷപ്പെട്ട് കൊണ്ട് മലയാളികളുടെ പ്രിയങ്കരി ആകാനും താരത്തിന് സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 2.5 മില്യൺ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. കഴുത്തിൽ മാല ചാർത്തി കിടിലൻ ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ന്യൂ ലുക്ക് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു. ഇതിനുമുമ്പും താരം പലപ്രാവശ്യം ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോഷൂട്ടുകൾ നടത്തിയിട്ടുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

2005 ൽ പുറത്തിറങ്ങിയ ‘മോഡറ്റി സിനിമ’ എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് താരം ഒരുപാട് തെലുങ്ക് തമിഴ് എന്നീ ഭാഷകളിലെ സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. 2006 ൽ പുറത്തിറങ്ങിയ ‘ തങ്കിഗാഗി’ എന്ന സിനിമയിലൂടെ കന്നഡയിലും ‘സെവൽ’ എന്ന സിനിമയിലൂടെ താരം തമിഴിലും അരങ്ങേറ്റം കുറിച്ചു.

താരം മലയാള സിനിമയിലും സജീവമാണ്. 2011 ൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായ ചൈന ടൗൺ എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ശിക്കാരി, മാന്ത്രികൻ, പെരുച്ചായി, സകരിയ പോത്തൻ ജീവിച്ചിരിക്കുന്നു, മാസ്റ്റർപീസ് തുടങ്ങിയവ താരം അഭിനയിച്ച മലയാള സിനിമകൾ ആണ്. വരാനിരിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചരിത്ര സിനിമയിലും താരം വേഷം ചെയ്യുന്നുണ്ട്.

Leave a Reply