You are currently viewing ബിന്ദു പണിക്കരുടെ മകൾ.. ജവാനിലെ ഗാനത്തിന് തകർപ്പൻ ചുവടുവെച്ച് കല്യാണി

ബിന്ദു പണിക്കരുടെ മകൾ.. ജവാനിലെ ഗാനത്തിന് തകർപ്പൻ ചുവടുവെച്ച് കല്യാണി

സോഷ്യൽ മീഡിയയിൽ സജീവമായ ഏവർക്കും പരിചയമുള്ള മുഖമാണ് അരുന്ധതി ബി. നായരുടേത്. കല്യാണി എന്ന് പറഞ്ഞാലാവും കൂടുതൽ പരിചയം എന്ന് മാത്രം. നടി ബിന്ദു പണിക്കരുടെ ഏക മകളാണ് കല്യാണി. ഇൻസ്റ്റഗ്രാമിൽ അറിയപ്പെടുന്ന സെലിബ്രിറ്റിയാണ് താരം. ഒരു സിനിമയിൽ പോലും വേഷമിട്ടില്ലെങ്കിലും യുവാക്കൾക്കിടയിൽ താരപുത്രിക്ക് നിറയെ ആരാധകരുണ്ട്.

ടിക്ടോക് നാളുകളിൽ താരത്തിന്റെ അക്കൗണ്ട് ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നവയിൽ ഒന്നായിരുന്നു. ടിക് ടോക് വീഡിയോകളിലൂടെ സോഷ്യൽ മീഡിയയ്ക്ക് താരം സുപരിചിതയായി. താരം മോഡലിംഗിലിനും സജീവമാണ്.ഇൻസ്റ്റഗ്രാമിലും ടിക് ടോക്കിലുമൊക്കെ ഏറെ സജീവമായ താരത്തിന്റെ ഡബ്സ്മാഷ് വീഡിയോകളും വൈറലായിരുന്നു, ബിന്ദു പണിക്കർക്കും സായ് കുമാറിനുമൊപ്പമുള്ള ടിക് ടോക് വീഡിയോകളും താരം ഷെയർ ചെയ്തിട്ടുണ്ട്.

ബിന്ദു പണിക്കരുടെ ആദ്യ വിവാഹത്തിലെ മകളാണ് താരം . വിദ്യാർത്ഥിനിയായ താരം മികച്ച ഡാൻസറും അഭിനേത്രിയും കൂടിയാണ് എന്നതും പറയാതിരിക്കാൻ കഴിയില്ല. സുഹൃത്തുക്കളുമൊന്നിച്ചുള്ള ഡാൻസ് വിഡിയോകൾ താരം ഇടക്ക് ഇൻസ്റ്റഗ്രാം റീലിസിലൂടെ പങ്കുവെക്കാറുണ്ട്. ഏത് പോസ്റ്റും വളരെ പെട്ടന്ന് തന്നെ ആരാധകർ സ്വീകരിക്കാറുണ്ട്.

ഇപ്പോൾ ജവാൻ എന്ന പുതിയ സിനിമയിലെ ഗാനത്തിന് ചുവടുവെച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം ആവുകയാണ് താരം. ഷാറൂഖാൻ നയൻതാര കൂട്ടുകെട്ടിലെ പുതിയ വിജയമാണ് ജവാൻ എന്ന സിനിമ. കഴിഞ്ഞ സെപ്റ്റംബർ 7 നാണ് സിനിമ റിലീസ് ചെയ്തത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് സിനിമക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമയുടെ കഥാതന്തു പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടതുപോലെ തന്നെ സിനിമയിലെ ഗാനങ്ങളും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.

അനിരുദ്ധ രവിചന്ദ്രൻ ആണ് സംഗീതമേഖല കൈകാര്യം ചെയ്തിരിക്കുന്നത്. എന്തായാലും ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാവുകയും ചെയ്ത ചലേയ എന്ന ഗാനത്തിന് ചുവടുവെച്ചു കൊണ്ടാണ് ഇപ്പോൾ താരം എത്തിയിരിക്കുന്നത്. പിങ്ക് കളർ മിനി ഫ്രോക്കിൽ അതിമനോഹരിയായി വളരെ ചടുലമായ നൃത്ത ചുവടുകളും ആയി പ്രേക്ഷകരുടെ ഇടയിലേക്ക് ഇറങ്ങി വന്നിരിക്കുകയാണ് താരപത്രി. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ വീഡിയോ വൈറൽ ആയിട്ടുണ്ട്.

Leave a Reply