You are currently viewing എമ്പുരാനിൽ നായികയായി പാകിസ്ഥാൻ താരസുന്ദരി മഹിരാ ഖാൻ… വാർത്ത ഏറ്റെടുത്ത് സോഷ്യൽ മീഡിയ…

എമ്പുരാനിൽ നായികയായി പാകിസ്ഥാൻ താരസുന്ദരി മഹിരാ ഖാൻ… വാർത്ത ഏറ്റെടുത്ത് സോഷ്യൽ മീഡിയ…

മലയാളത്തിൽ ഏറ്റവും വലിയ ഒരു സിനിമയായി ഒരുങ്ങുകയാണ് എമ്പുരാൻ. അതിന്റെ പുതിയ അപ്ഡേഷനുകളിൽ എല്ലാം വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഇടങ്ങളും തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. മലയാളത്തിലെ അപ്കമിംഗ് പ്രോജക്റ്റുകളില്‍ എമ്പുരാനോളം കാത്തിരിപ്പ് ഉയര്‍ത്തിയിരിക്കുന്ന ഒരു ചിത്രമില്ല എന്നുറപ്പിച്ചു പറയാം. സ്കെയിലിലും കാന്‍വാസിലും മലയാള സിനിമയെ അത്ഭുതപ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രമാണിത്.

2019 ല്‍ പുറത്തെത്തിയ ലൂസിഫറിന്‍റെ വിജയാഘോഷ വേളയില്‍ പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രം കോവിഡ് കാരണമാണ് ഇത്ര നീണ്ട് പോയത്. ദില്ലി, സിംല എന്നിവിടങ്ങളിലാണ് ചിത്രീകരണം ആരംഭിക്കുകയെന്നും ഒക്ടോബർ തുടക്കത്തിൽ ചിത്രം ഷൂട്ടിംഗ് ആരംഭിക്കും എന്നും അണിയർ പ്രവർത്തകർ പുറത്തുവിട്ട വാർത്തകളിൽ ഉണ്ടായിരുന്നു.

ആശിര്‍വാദ് സിനിമാസിനൊപ്പം നിര്‍മ്മാണ പങ്കാളിയായി 2.0, പൊന്നിയിന്‍ സെല്‍വന്‍ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ലൈക പ്രൊഡക്ഷന്‍സും എത്തുന്നു എന്നതും ഈ സിനിമയുടെ കാത്തിരിപ്പിന്റെ ആഴം വർദ്ധിപ്പിക്കുന്നത് തന്നെയാണ് ലൂസിഫർ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാൻ എന്ന ചിത്രത്തെ എന്തായാലും വളരെ പ്രതീക്ഷയോടെ തന്നെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ഓരോ അപ്ഡേഷനുകളും വളരെ പെട്ടെന്ന് ആരാധകർ സ്വീകരിക്കുകയും ചെയ്യുന്നത്.

ഇപ്പോൾ സിനിമയെക്കുറിച്ച് പുറത്തു വരുന്നത് മറ്റൊരു വാർത്തയാണ്. വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ പുതിയ വാർത്ത തരംഗം ആവുകയും ചെയ്തിട്ടുണ്ട്. റയീസ് എന്ന ബോളിവുഡ് ചിത്രത്തിൽ ഷാരൂഖ് ഖാന്റെ നായികാ വേഷം ചെയ്ത് കൊണ്ട് ഇന്ത്യൻ സിനിമയിൽ അരങ്ങേറ്റം കുറിച്ച, പാകിസ്ഥാൻ താരസുന്ദരി മഹിരാ ഖാൻ എമ്പുരാനിലൂടെ മലയാളത്തിലെത്തുന്നു എന്ന് വാർത്തകൾ സൂചിപ്പിക്കുകയാണ്.

ലൂസിഫർ, ബ്രോ ഡാഡി എന്നീ മോഹൻലാൽ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ഈ ബ്രഹ്‌മാണ്ഡ പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ, ഇതിനോടകം തന്നെ ഒരുപാട് വലിയ പ്രതീക്ഷകളാണ് മലയാള സിനിമക്ക് നൽകി ക്കൊണ്ടിരിക്കുന്നത്. അതിന്റെ കൂടെ ഇപ്പോൾ പാക്കിസ്ഥാനിൽ താരസുന്ദരി മലയാളത്തിലേക്കുള്ള അരങ്ങേറ്റ ചിത്രമായി ഇതിനെ സെലക്ട് ചെയ്തിട്ടുണ്ട് എന്ന് വാർത്തയും പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ട്. മുരളി ഗോപി തിരക്കഥ രചിച്ച സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പിൽ തന്നെയാണ് മലയാളികൾ.

Leave a Reply