You are currently viewing തിയറ്ററിൽ പോലും പോസ്റ്റർ ഇല്ല, ഒരു സിനിമയ്ക്കും ഈ ഗതി വരരുത്: വിൻസി അലോഷ്യസ്

തിയറ്ററിൽ പോലും പോസ്റ്റർ ഇല്ല, ഒരു സിനിമയ്ക്കും ഈ ഗതി വരരുത്: വിൻസി അലോഷ്യസ്

തിയറ്ററിൽ പോലും പോസ്റ്റർ ഇല്ല, ഒരു സിനിമയ്ക്കും ഈ ഗതി വരരുത്: വിൻസി അലോഷ്യസ്

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലെ മുൻ നിര നടിമാരിൽ ഒരാളായി മാറിയ തരമാണ് വിൻസി അലോഷ്യസ്. ടെലിവിഷൻ മേഖലയിൽ നിന്നാണ് താരം സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരം അവതാരക എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുണ്ട്. 2019 ൽ ആദ്യമായി ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട താരം ഇപ്പോൾ മലയാളത്തിലെ തിരക്കുള്ള നടിമാരിൽ ഒരാളാണ്. ചെറിയ കാലയളവിൽ മികച്ച കതപാത്രങ്ങളെ വെള്ളിത്തിരയിൽ അനശ്വരമാക്കാൻ താരത്തിന് സാധിച്ചു.

തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഒരുപാട് ആരാധകരെ നേടി എടുക്കാനും താരത്തിന് സാധിച്ചു. നായിക നായകൻ എന്ന ടെലിവിഷൻ പ്രോഗ്രാമിലൂടെ മലയാളികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് വിൻസി അലോഷ്യസ്. D5 ജൂനിയർ എന്ന റിയാലിറ്റി ഷോയിൽ അവതാരകയായി താരം പ്രത്യക്ഷപ്പെട്ടു. ടെലിവിഷൻ മേഖലയിൽ നിന്നും ആരാധകരെ താരത്തിന് സ്വന്തം ആക്കാൻ കഴിഞ്ഞിട്ടുണ്ട്. അത്രത്തോളം മികച്ച പ്രകടനങ്ങൾ ആണ് താരം ഓരോ എപ്പിസോഡുകളിലും കാഴ്ചവച്ചു കൊണ്ടിരുന്നത്.

2019 ൽ സൗബിൻ ഷാഹിർ സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ വികൃതി എന്ന സിനിമയിൽ സീനത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് താരം പ്രിയങ്കരിയായി. ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായും താരം അവതരിപ്പിക്കുകയും ചെയ്തു.

അതുകൊണ്ടുതന്നെ മലയാളത്തിലെ മുൻ നിര നടിമാരുടെ കൂട്ടത്തിലേക്ക് പ്രേക്ഷകർ താരത്തെ ഉൾപ്പെടുത്തി കഴിഞ്ഞു. പിന്നീട് ഭീമന്റെ വഴി, ജനഗണമന എന്നീ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. താരം ഏറ്റവും അവസാനമായി അഭിനയിച്ച സിനിമയാണ് ജനഗണമന. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് പൃഥ്വിരാജ് സുരാജ് വെഞ്ഞാറമൂട് മമ്ത മോഹൻദാസ് തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ സിനിമയിൽ വിൻസി അലോഷ്യസ് ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചു.

ഇപ്പോൾതാരം അഭിനയിച്ചു പുറത്തിറങ്ങിയ പുതിയ സിനിമയാണ് രേഖ. കാസർകോഡ് ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സസ്പെൻസ് ത്രില്ലറാണ് സിനിമ. താരവും ഉണ്ണി ലാലും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന സിനിമയ്ക്ക് പല കോണിൽ നിന്നും മികച്ച അഭിപ്രായം ഉയരുന്നു. ഒരുപാട് മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ലഭിച്ചിട്ടും തീയേറ്ററുകളിൽ സിനിമക്ക് സ്ഥാനം ലഭിക്കുന്നില്ല എന്ന് പരാതിയും വിഷമവും ആണ് ഇപ്പോൾ താരം തന്റെ പോസ്റ്റിലൂടെ രേഖപ്പെടുത്തിയിരിക്കുന്നത്.

‘‘ഒരു പോസ്റ്റർ പോലും ഇല്ലാത്ത സിനിമ, അത് ഒരുപക്ഷേ ഞങ്ങളുടെ ആയിരിക്കും. കളിക്കുന്ന തിയറ്ററിൽ പോലും പോസ്റ്റർ ഇല്ല, ഒരു സിനിമയ്ക്കും ഈ ഗതി വരരുത്.’’ എന്ന ഒരു ക്യാപ്ഷനോട്‌ കൂടെയാണ് താരം എഴുതിയ കാര്യങ്ങൾ രേഖപ്പെടുത്തിയത്. ‘‘ഞങ്ങളുടെ സിനിമ രേഖ, വലിയ തിയറ്ററുകളോ ഷോസോ ഒന്നും ഇല്ല. ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. ആളുകൾ ചോദിക്കുന്നു ഷോകൾ കുറവാണല്ലോ, ഞങ്ങളുടെ നാട്ടിൽ ഇല്ലല്ലോ, പോസ്റ്റർ ഇല്ലല്ലോ എന്നൊക്കെ. സത്യം പറഞ്ഞാൽ നല്ല വിഷമം ഉണ്ട്. ഇങ്ങനെ ആവും എന്ന് വിചാരിച്ചില്ല. ആകെയുള്ളത് ഞങ്ങളുടെ സിനിമയിലുള്ള വിശ്വാസം മാത്രം. വലിയ സ്റ്റാർ കാസ്റ്റ് ഒന്നും ഇല്ലാത്തതിനാൽ ഞങ്ങൾക്ക് ഇത്രയൊക്കെ കാര്യങ്ങളെ കിട്ടത്തുള്ളൂ.. ഇനി നിങ്ങളുടെ കയ്യിലാണ് ഉള്ള തീയേറ്ററിൽ ഉള്ള ഷോസ് കാണാൻ ശ്രമിക്കണം. ഇല്ലെങ്കിൽ ഞങ്ങളെ സിനിമ നാളെ അവിടെ കാണില്ല നല്ല അഭിപ്രായങ്ങൾ വരുന്നുണ്ട്. ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു എന്ന് ആണ് താരം കുറിച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് താരത്തിന്റെ കുറിപ്പ് ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

Leave a Reply