You are currently viewing എന്തിനാ ഈ WCC സിനിമയിലെ കുറച്ചു പെണ്ണുങ്ങൾക്ക് വേണ്ടിയല്ലാതെ ബാക്കി സ്ത്രീകൾക്ക് വേണ്ടി ഇവർ സംസാരിക്കാറില്ല… കലക്കൻ മറുപടി കൊടുത്തു വിനായകൻ

എന്തിനാ ഈ WCC സിനിമയിലെ കുറച്ചു പെണ്ണുങ്ങൾക്ക് വേണ്ടിയല്ലാതെ ബാക്കി സ്ത്രീകൾക്ക് വേണ്ടി ഇവർ സംസാരിക്കാറില്ല… കലക്കൻ മറുപടി കൊടുത്തു വിനായകൻ

പ്രധാനമായും മലയാളം , തമിഴ് ഭാഷാ സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടനും മുൻ നർത്തകനും സംഗീത സംവിധായകനുമാണ് വിനായകൻ. 1995-ൽ പുറത്തിറങ്ങിയ മാന്ത്രികം എന്ന ചിത്രത്തിലെ അതിഥി വേഷത്തിലൂടെയാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന കഥാപാത്രത്തിന് 2016 ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിനായകന് നേടി.

ആട് – ഒരു ഭീകര ജീവി ആനുവിലെ ഇടക്കൊച്ചി ഡ്യൂഡ് , അതിന്റെ പിൻഗാമി ചിത്രമായ ആട് 2 , ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ എന്ന ചിത്രത്തിലെ അയ്യപ്പൻ എന്നിവ അദ്ദേഹത്തിന്റെ അംഗീകൃത വേഷങ്ങളിൽ ഉൾപ്പെടുന്നു. രജനികാന്ത് അഭിനയിച്ച തമിഴ്-ഭാഷാ ആക്ഷൻ ത്രില്ലർ ചിത്രമായ ജൈലറിൽ വർമ്മൻ എന്ന പ്രതിനായകനായി അഭിനയിച്ചു കൊണ്ട് അദ്ദേഹം കൂടുതൽ ശ്രദ്ധ നേടി.

കുടുംബ വഴക്കിനെ തുടർന്ന് കൊച്ചിയിലെ എറണാകുളം ടൗൺ നോർത്ത് പോലീസ് സ്‌റ്റേഷനിൽ ബഹളമുണ്ടാക്കിയതിന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. വൈദ്യ പരിശോധനയ്ക്ക് ശേഷംആണ് അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടത്. അത്തരത്തിൽ തുടർന്ന് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ഒരുപാട് വിവാദ പരാമർശങ്ങൾ നടത്തുകയും വലിയ കോളിളക്കം സോഷ്യൽ മീഡിയ ഇടങ്ങളിൽ ഉണ്ടാക്കുകയും ചെയ്ത ഒരു താരം കൂടിയാണ് ഇദ്ദേഹം.

ഇപ്പോൾ അദ്ദേഹത്തിന്റെ ഒരു അഭിമുഖം ആണ് വൈറൽ ആകുന്നത്. പുരുഷന്മാർക്ക് വേണ്ടി സംസാരിക്കാൻ ഡബ്ലിയു സി സി പോലോത്ത ഒരു സംഘടനയില്ല എന്ന് തോന്നുന്നുണ്ടോ എന്നാണ് അവതരിക ചോദിച്ചത്. അതിന് കലക്കൻ മറുപടിയാണ് അദ്ദേഹം നൽകിയിട്ടുള്ളത് ഡബ്ലിയുസിസി എന്ന സംഘടനയെ അടച്ച ആക്ഷേപിക്കുന്ന തരത്തിലും അവരുടെ ആശയങ്ങളെ വിമർശിക്കുന്ന തരത്തിലുള്ള ഒരു സംസാരമാണ് അദ്ദേഹത്തിൽ നിന്നുണ്ടായത്.

ഡബ്ലിയു സി സി എന്ന ഒരു സംഘടന സ്ത്രീകൾക്ക് വേണ്ടി ശബ്ദമുയർത്തുന്നു എന്ന് അവകാശപ്പെടുന്നുണ്ട് എങ്കിലും സിനിമയിൽ ലോകത്തുള്ള സ്ത്രീകൾക്ക് വേണ്ടി മാത്രമാണ് അവർ സംസാരിക്കുന്നത് എന്നും ബാക്കി മേഖലകളിലുള്ളവരെ ഒന്നും സ്ത്രീകളല്ലേ എന്ന് മറ്റു പ്രൊഫഷനിൽ ഒന്നും സ്ത്രീകൾക്ക് പ്രശ്നങ്ങൾ ഇല്ലേ എന്നും ഉള്ള ഒരു ചോദ്യമാണ് വിനായകൻ ചോദിച്ചിട്ടുള്ളത്. വളരെ പ്രസക്തമായ ഒരു ചോദ്യം തന്നെയാണ് എന്ന് സോഷ്യൽ മീഡിയ അദ്ദേഹത്തിന്റെ അഭിപ്രായത്തെ കുറിച്ച് പറയുന്നുണ്ട്.

Leave a Reply