You are currently viewing വിക്രമിന് ഒപ്പമുള്ള ചുംബനരംഗം ചിത്രീകരിക്കുന്ന സമയത്ത് പ്രണയമല്ല തോന്നിയത്, ഛർദിക്കാനാണ് വന്നത്’ – മീര സിനിമയിലെ രംഗത്തെക്കുറിച്ച് ഐശ്വര്യ…

വിക്രമിന് ഒപ്പമുള്ള ചുംബനരംഗം ചിത്രീകരിക്കുന്ന സമയത്ത് പ്രണയമല്ല തോന്നിയത്, ഛർദിക്കാനാണ് വന്നത്’ – മീര സിനിമയിലെ രംഗത്തെക്കുറിച്ച് ഐശ്വര്യ…

തമിഴ് , മലയാളം , കന്നഡ , തെലുങ്ക് സിനിമകളിലും നിരവധി മലയാളം , തമിഴ് ടെലിവിഷൻ മേഖലയിലും അഭിനയിച്ചിട്ടുള്ള ഒരു നടിയാണ് ഐശ്വര്യ ഭാസ്കർ. 1989 മുതൽ 1995 വരെ പ്രമുഖ നായിക കഥാപാത്രങ്ങളിലൂടെ താരം ഒരുപാട് ആരാധകരെ കൈയിലെടുത്തിട്ടുണ്ട്. പക്ഷേ 1999 ന് ശേഷം താരത്തിന് ലഭിച്ചതെല്ലാം ക്യാരക്ടർ റോളുകൾ ആയിരുന്നു. ഏത് കഥാപാത്രമാണെങ്കിലും വളരെ അനായാസം താരം കൈകാര്യം ചെയ്യുകയും നിറഞ്ഞ കൈയടി സ്വീകരിക്കുകയും ചെയ്തിരുന്നു.

ഒളിയാമ്പുകൾ, മാമഗാരു , രാസുക്കുട്ടി, മീര, താരം അഭിനയിച്ച ആദ്യ സമയങ്ങളിലെ പ്രധാന ചിത്രങ്ങൾ. ആദ്യസമയത്ത് ആണെങ്കിലും വളരെ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെയാണ് നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് വളരെ പെട്ടെന്ന് തന്നെ താരത്തിന് ക്ഷണം ലഭിച്ചത്. ഓരോ കഥാപാത്രങ്ങളിലൂടെയും വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന് നേടാൻ സാധിച്ചത്.

ബട്ടർഫ്ലൈസ് , കിരീടം എന്ന മലയാള സിനിമയുടെ റീമേക്ക് ആയ ഗാർദിഷ് എന്നീ സിനിമകളിലെ താരത്തിന്റെ കഥാപാത്രങ്ങൾ വളരെ മികച്ച രൂപത്തിലാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഓരോ കഥാപാത്രങ്ങളിലൂടെയും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. എത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചിരുന്നത്. വിവാഹവും വിവാഹ മോചനവും ആയി നാലുവർഷത്തോളം സിനിമയിൽനിന്ന് താരം വിട്ടുനിന്നെങ്കിലും ക്യാരക്ടർ റോളുകളിലൂടെ താരം തിരിച്ചുവന്നു.

ഇപ്പോൾ താരം അഭിനയിച്ച മീര എന്ന സിനിമയിലെ താരവും വിക്രമും തമ്മിലുള്ള ചുംബനരംഗത്തെ കുറിച്ചാണ് താരം പറയുന്നത്. ആ ചുംബനരംഗത്തിൽ അഭിനയിച്ചപ്പോൾ പ്രണയമല്ല തോന്നിയതെന്നും ഛർദ്ദിക്കാനാണ് വന്നതെന്നും തുറന്നു പറയുകയാണ് താരം. സിനിമയിലെ ആ ചുംബന രംഗം ക്രൂരമായ ഒന്നായാണ് തോന്നിയതെന്നും അതൊരു റൊമാന്റിക് കിസ് ആയിരുന്നില്ലെന്നും താരം പറഞ്ഞു.

വീനസ് സ്റ്റുഡിയോയില്‍ മുട്ടോളം വെള്ളത്തിലായിരുന്നു ആ രംഗം ചിത്രീകരിച്ചത് എന്നും ടെക്‌നീഷ്യനും ക്യാമറാമാനും എല്ലാവരും ഉണ്ട്. വിക്രം ആ വെള്ളത്തില്‍ എന്നെ മുക്കി കൊന്നു എന്ന് തന്നെ പറയാം എന്നും എനിക്ക് ദേഷ്യം വന്നു. വായ്ക്കുള്ളിലേക്കെല്ലാം വെള്ളം കയറി. വിക്രമിന്റെയും മൂക്കിലും വായിലുമെല്ലാം വെള്ളം കയറുന്നുണ്ടായിരുന്നു എന്നുമാണ് താരം പറയുന്നത്. അപ്പോള്‍ പ്രണയമല്ല, ഛര്‍ദ്ദിക്കാനാണ് വന്നത് എന്നും എങ്ങനെയോ ആ സീന്‍ എടുത്തു തീര്‍ക്കുകയായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു. വളരെ പെട്ടന്ന് തന്നെ വാക്കുകൾ ആരാധകർ സ്വീകരിച്ചിട്ടുണ്ട്.

Leave a Reply