You are currently viewing “ശരീരം അഭിനയിക്കാനുള്ള ടൂള്‍… കോളേജില്‍ നിന്നുള്ള സീനുകളെ പോലെയേ എനിക്ക് ഇതുപോലുള്ള സീനുകളും തോന്നിയിട്ടുള്ളൂ… ” ദര്‍ശന രാജേന്ദ്രന്‍..

“ശരീരം അഭിനയിക്കാനുള്ള ടൂള്‍… കോളേജില്‍ നിന്നുള്ള സീനുകളെ പോലെയേ എനിക്ക് ഇതുപോലുള്ള സീനുകളും തോന്നിയിട്ടുള്ളൂ… ” ദര്‍ശന രാജേന്ദ്രന്‍..

മലയാളം , തമിഴ് ചലച്ചിത്ര വ്യവസായത്തിലെ അറിയപ്പെടുന്ന നടിയാണ് ദർശന രാജേന്ദ്രൻ. 2014-ൽ പുറത്തിറങ്ങിയ ജോൺ പോൾ വാതിൽ തുറക്കുന്നു എന്ന മലയാള ചിത്രത്തിലൂടെയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. തുടർന്ന് ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയിൽ അഭിനയിച്ചു. ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് , ജിസ് ജോയ് സംവിധാനം ചെയ്ത വിജയ് സൂപ്പറും പൗർണമിയും , അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്നിവയാണ് താരത്തിന്റെ ഹിറ്റ് ചിത്രങ്ങൾ.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചത്. ഹൃദയം എന്ന സിനിമാ താരത്തിന് നൽകിയ ഹൈപ് ചെറുതല്ല. വരാനിരിക്കുന്ന ബേസിൽ ജോസഫ് നായകനായി പുറത്തിറങ്ങുന്ന ജയ ജയ ജയ ജയ ജയഹേ എന്ന സിനിമയിലും വളരെ മികച്ച പ്രകടനങ്ങളാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ആണും പെണ്ണും താരം അഭിനയിച്ച് പുറത്തിറങ്ങിയ സിനിമയെക്കുറിച്ചാണ് ഇപ്പോൾ താരം സംസാരിക്കുന്നത്. സിനിമയിലെ കാട്ടിലെ സീൻ പ്രേക്ഷകർക്കിടയിൽ വലിയ തരംഗം ഉണ്ടാക്കിയിരുന്നു.

ആണും പെണ്ണും’ ചെയ്ത സമയത്ത് കാട്ടിലെ ആ സീക്വന്‍സുകള്‍ ഷൂട്ട് ചെയ്യുന്നത് ഏത് രീതിയില്‍ ആയിരിക്കും എന്ന ഐഡിയ ഇല്ലായിരുന്നു എന്നും പക്ഷേ ആ സിനിമയുടെ മേക്കേഴ്‌സിനെ എനിക്ക് പൂര്‍ണ വിശ്വാസമായിരുന്നു എന്നും കഥ വായിച്ചപ്പോള്‍ അത് ഇന്‍ട്രസ്റ്റിംഗ് ആയി തോന്നിയത് കൊണ്ടാണ് ചെയ്യാമെന്ന് കരുതിയത് എന്നും തരാം പറയുന്നുണ്ട്. കോളേജില്‍ നിന്നുള്ള സീനുകളെ പോലെയേ എനിക്ക് കാട്ടിലെ ആ സീനുകളും തോന്നിയിട്ടുള്ളൂ എന്നും അഭിനയത്തിനുള്ള ടൂള്‍ മാത്രമാണ് എന്റെ ശരീരം എന്ന കാര്യം മനസ്സിലാക്കി എന്നും താരം പറയുന്നു.

ഒരു ആക്ടര്‍ എന്ന നിലയില്‍ ഇതെന്റെ ജോലിയാണ് എന്നാണ് താരം അത്തരം തരംഗങ്ങളെ കുറിച്ച് പറയുന്നത്. ലോകത്തിന്റെ സമീപനവും താരം പറയുന്നുണ്ട്. ലോകത്ത് എല്ലാവരും ഒരുപോലെയല്ല എന്നും വലിയൊരു വിഭാഗം സിനിമയിലൂടെ എന്താണോ ഉദ്ദേശിച്ചത് അത് മാത്രം കാണുമ്പോള്‍ അപ്പുറത്ത് കുറച്ച് പേര്‍ ഏത് തരത്തില്‍ ആണോ കാണാന്‍ പാടില്ലാത്തത് അങ്ങനെ മാത്രമാകും കാണുക എന്നും പ്രൊഫഷണലിസം കാരണം അതൊരു വലിയ സംഭവമായി അന്ന് തോന്നിയിരുന്നില്ല എന്നും താരം തുറന്നു പറഞ്ഞു.

സൗദി അറേബ്യയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ റിയാദിലും എറണാകുളത്തെ ഗ്രിഗറിയൻ പബ്ലിക് സ്‌കൂളിലുമായി സ്‌കൂൾ വിദ്യാഭ്യാസം നടത്തിയ താരം ഡൽഹിയിലെ ലേഡി ശ്രീറാം കോളേജിൽ നിന്ന് ഗണിത ശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുണ്ട്. പിന്നീട് ലണ്ടൻ യൂണിവേഴ്സിറ്റിയിലെ സിറ്റി കോളേജിൽ നിന്ന് സാമ്പത്തിക സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻഷ്യൽ മാനേജ്‌മെന്റ് ആൻഡ് റിസർച്ചിൽ മൈക്രോ ഇക്കണോമിക്‌സ് മേഖലയിൽ ജോലി ചെയ്യുകയും ജോലിക്കിടെ ഇംഗ്ലീഷ് നാടകങ്ങളിൽ അവർ അഭിനയിക്കാനുള്ള അവസരങ്ങൾ ലഭിക്കുകയും ആണ് ചെയ്തത്.

Leave a Reply