You are currently viewing അഴകും സ്റ്റൈലും അതേ പോലെ… യുവ താരങ്ങൾക്ക് വെല്ലുവിളിയായി വിദ്യ ബാലൻ… ഫോട്ടോ ഷൂട്ട്‌ വീഡിയോ വൈറൽ

അഴകും സ്റ്റൈലും അതേ പോലെ… യുവ താരങ്ങൾക്ക് വെല്ലുവിളിയായി വിദ്യ ബാലൻ… ഫോട്ടോ ഷൂട്ട്‌ വീഡിയോ വൈറൽ

ഇന്ത്യൻ സിനിമ മേഖലയിൽ ഒരുപാട് ആരാധകരുള്ള താരമാണ് വിദ്യാബാലൻ. അഭിനയ മികവു കൊണ്ട് താരത്തിന് വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെയാണ് താരത്തിന് ആബാലവൃദ്ധം ജനങ്ങളുടെയും പ്രീതി സ്വന്തമാക്കാൻ കഴിഞ്ഞത്.

ജൽസ എന്ന സിനിമയിലാണ് താരം ഏറ്റവും ഒടുവിലായി വേഷമിട്ടത്. തന്റെ അഭിനയ മികവ് കൊണ്ട്, താരം ദശലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയിരുന്നു. കഹാനി എന്ന ചിത്രത്തിലെ ഗർഭിണിയായ സ്ത്രീയുടെ വേഷമായാലും, ദി ഡേർട്ടി പിക്ചറിലെ സിൽക്ക് സ്മിത എന്ന കഥാപാത്രമായാലും നായകൻ ഇല്ലാതെ തന്നെ ഇന്ത്യൻ സിനിമകൾ വിജയിക്കുമെന്ന് താരം തെളിയിച്ചു.

ശരീരത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടി വന്ന നടിയാണ് താരം . സ്ലിം നായിക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി കൊണ്ടായിരുന്നു താരം ബോളിവുഡിൽ എത്തിയത്. സിനിമയിൽ വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടെങ്കിലും ശരീരത്തിന്റെ പേരിൽ ഒരുപാട് പരിഹാസം താരത്തിന് കേൾക്കേണ്ടി വന്നു. തന്റെ ശരീര ഭാരത്തെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞതു കൊണ്ടാണ് തന്റെ മുന്‍ ബന്ധം തകര്‍ന്നതെന്ന് 2009ല്‍ താരം പറഞ്ഞതു വിവാദമായിരുന്നു.

എന്നിരുന്നാലും ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാനും സാധിച്ചു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായ താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്കിടയിൽ താരം പങ്കുവെക്കുകയും വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടു കൂടി അവ വൈറലാവുകയും ചെയ്യാറുണ്ട്. താരത്തിന്റെ മേനി അഴകിനെയും സൗന്ദര്യത്തെയും പ്രേക്ഷകർ പ്രശംസിക്കുന്നത് പതിവാണ്.

ഇപ്പോൾ ഈയടുത്ത് ഒരു മാഗസിന് വേണ്ടി ചെയ്ത ഫോട്ടോ ഷൂട്ട് വീഡിയോ ആണ് വൈറൽ ആകുന്നത്. യുവ തരങ്ങൾക്കൊക്കെയും വെല്ലുവിളി ഉയർത്തുന്ന തരത്തിലാണ് താരത്തിന്റെ പുതിയ വീഡിയോ പുറത്തു വന്നിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പ്രീതിയോടെ തന്നെ പുതിയ വീഡിയോയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗമാവുകയും ചെയ്തിട്ടുണ്ട്.

Leave a Reply