You are currently viewing കള്ളം പ്രചരിപ്പിച്ച് ആ രണ്ട് കോടിയൊക്കെ വാങ്ങി വീട്ടിൽ കൊണ്ട് പോയിട്ട് ഞാൻ എന്ത് ചെയ്യാനാണ്: സായ് പല്ലവി പറഞ്ഞത് കേട്ടോ

കള്ളം പ്രചരിപ്പിച്ച് ആ രണ്ട് കോടിയൊക്കെ വാങ്ങി വീട്ടിൽ കൊണ്ട് പോയിട്ട് ഞാൻ എന്ത് ചെയ്യാനാണ്: സായ് പല്ലവി പറഞ്ഞത് കേട്ടോ

കള്ളം പ്രചരിപ്പിച്ച് ആ രണ്ട് കോടിയൊക്കെ വാങ്ങി വീട്ടിൽ കൊണ്ട് പോയിട്ട് ഞാൻ എന്ത് ചെയ്യാനാണ്: സായ് പല്ലവി പറഞ്ഞത് കേട്ടോ

സിനിമാ മേഖലയിൽ തിരക്കുള്ള ഒരു നടിയാണ് സായിപല്ലവി. തെലുങ്ക് തമിഴ് മലയാളം ഭാഷകളിൽ ആണ് താരം കൂടുതലായും അഭിനയിക്കുന്നത്. നടിയെന്ന നിലയിലും നർത്തകി എന്ന നിലയിലും താരമെ തിളങ്ങി നിൽക്കുകയാണ്. വിദ്യാഭ്യാസ രംഗത്ത് താരം തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ്. എംബിബിഎസ് ബിരുദധാരിയായ താരം പ്രൊഫഷണൽ ഒരു ഡോക്ടറാണ്. അതിനു ശേഷമാണ് താരം സിനിമ അഭിനയം മേഖലയിലേക്ക് കടന്നു വരുന്നത്.

2017 15 പുറത്തിറങ്ങിയ കേരളക്കരയെ ഒന്നാകെ കോളിളക്കം സൃഷ്ടിച്ച പ്രേമം എന്ന ചിത്രത്തിലെ മലർ മിസ്സായി മലയാളികൾക്കിടയിൽ നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. തൊട്ടടുത്ത വർഷം 2016 ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമായി എത്തിയ എന്ന സിനിമയിൽ നായികയായി അവതരിപ്പിച്ചു കൊണ്ട് വീണ്ടും മലയാളികൾക്കിടയിൽ താരം തരംഗമായി.

താരം ഇപ്പോൾ വളരെ അഭിമാനാർഹമായ തരത്തിലുള്ള ഒരു വാർത്തയിൽ ഇടം പിടിച്ചിരിക്കുകയാണ്. രണ്ട് കോടി രുപ പ്രിതഫലം ഓഫർ ചെയ്ത ഫെയർനെസ് ക്രീം പരസ്യത്തിൽ നിന്ന് സായ് പല്ലവി പിൻമാറിയത് നേരത്തെ വലിയ വാർത്ത ആയിരുന്നു. ഒട്ടുമിക്ക നടീനടൻമാർ എല്ലാം പണത്തിന് വേണ്ടി പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുമ്പോഴാണ് ന്യൂ ജനറേഷൻ താരമായ സായ് പല്ലവി ധാർമികതയെ മാത്രം മാനിച്ചുകൊണ്ട് കോടികൾ വേണ്ടെന്ന് വെച്ചത് എന്നത് കൊണ്ട് തന്നെയാണ് ഇത് പ്രാധാന്യം ഉള്ള വാർത്തയായത്.

ബിഗ് ബജറ്റ് ചിത്രത്തിൽ ആണെങ്കിലും തന്റെ മുഖത്ത് അൽപം പോലും മേക്കപ് ഇടാതെയാണ് സായ് സ്‌ക്രീനിൽ എത്താറുള്ളത് എന്നതും ശ്രദ്ധേയമാണ് പരസ്യത്തിൽ നിന്നും പിൻമാറിയതിനെ കുറിച്ച് വെളിപ്പെടുത്തി സായ് പല്ലവി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ. നിറത്തെ കുറിച്ചുള്ള ഇന്ത്യാക്കാരുടെ കൺസെപ്റ്റ് തെറ്റ് ആണ് എന്നും വെളുക്കാനുള്ള ക്രീമിന്റെ പരസ്യങ്ങൾ ഇവിടുത്തെ ചെറുപ്പക്കാരെ സ്വാധീനിക്കാൻ കാരണം എന്താണെന്ന് തനിക്ക് നേരത്തേ മനസിലായിട്ടുണ്ടെന്നും താരം പറയുന്നു

അത്തരം പരസ്യങ്ങളിൽ നിന്നും പണം കിട്ടിയിട്ട് ഞാനെന്തു ചെയ്യാനാണ്? ഞാൻ വീട്ടിൽ പോയി മൂന്നു ചപ്പാത്തിയോ ചോറോ കഴിക്കും. എനിക്കതിലും വലിയ ആവശ്യങ്ങൾ ഒന്നുമില്ല എന്നും നിറത്തെ കുറിച്ചുള്ള നമ്മുടെ സ്റ്റാൻഡേർഡ് തെറ്റാണെന്ന് ഞാൻ പറയും എന്നും ചെറുപ്പത്തിൽ എന്റെ അനിയത്തിക്ക് നിറം വർധിക്കാൻ വേണ്ടി പഴവും പച്ചക്കറിയും കഴിക്കണം എന്ന് പറഞ്ഞതിൽ പിന്നീട് ഞാൻ ഖേദിച്ചിട്ടുണ്ട് എന്നും താരം പറഞ്ഞു. വളരെ പെട്ടന്ന് തന്നെ വാക്കുകൾ ആരാധകർ സ്വീകരിച്ചിട്ടുണ്ട്.

Leave a Reply