You are currently viewing ഗോദയുടെ മലയാളികളുടെ ഹൃദയം കീഴടക്കിയ വമിക ഇപ്പോൾ ഇന്ത്യയിലെ ഹോട്ട് താരമാണ്.

ഗോദയുടെ മലയാളികളുടെ ഹൃദയം കീഴടക്കിയ വമിക ഇപ്പോൾ ഇന്ത്യയിലെ ഹോട്ട് താരമാണ്.

2017 ൽ ബേസിൽ ജോസഫ് സംവിധാനം ചെയ്തു ടോവിനോ നായകനായി പുറത്തിറങ്ങി കേരളമൊട്ടാകെ വൻ വിജയമായി മാറിയ സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് ഗോദ. രഞ്ജി പണിക്കർ അജു വർഗീസ് ഹരീഷ് പേരടി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ഗോദ എന്ന സിനിമയിൽ നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ട വമിഖ യായിരുന്നു എല്ലാവരുടെയും ശ്രദ്ധ കേന്ദ്രം.

ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് സിനിമ ലോകത്തേക്ക് കടന്നു വന്നു പിന്നീട് വ്യത്യസ്ത ഭാഷകളിൽ നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് ഇന്ത്യയിൽ തന്നെ അറിയപ്പെട്ട നടിയായി മാറിയ താരമാണ് വമിക ഗബ്ബി. 2007 ൽ ഷാഹിദ് കപൂർ കരീന കപൂർ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ചു പുറത്തിറങ്ങിയ ജബ് വി മെറ്റ് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.

ഇപ്പോൾ താരം സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമായി മാറുകയാണ്. മലയാളികൾ ശാലീന സുന്ദരിയായി കണ്ട ഗോദയിലെ അതിഥി സിംഗ് ഇപ്പോൾ അഭിനയിക്കുന്ന സിനിമകളിലൊക്കെ കൂടുതലായും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ഈ വർഷം പുറത്തിറങ്ങിയ കുഫിയ എന്ന സിനിമയിലെ താരത്തിന്റെ രംഗങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.

താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഫോട്ടോകളും വീഡിയോകളും നിരന്തരമായി സമൂഹം മാധ്യമങ്ങളിൽ താരം പങ്കുവെക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിൽ കാണപ്പെടുന്ന താരം ഗ്ലാമർ വേഷങ്ങളിലാണ് കൂടുതലും കാണപ്പെടുന്നത്. മില്യൻ കണക്കിന് ആരാധകരാണ് താരത്തെ സോഷ്യൽ മീഡിയയിലൂടെ ഫോളോ ചെയ്യുന്നത്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗം ആയിരിക്കുന്നത്. പതിവുപോലെ കിടിലൻ ബോൾഡ് വേഷത്തിൽ തന്നെയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹിന്ദി പഞ്ചാബി മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പഞ്ചാബി ഹിന്ദി എന്നീ ഭാഷകളിലാണ് കൂടുതലും തിളങ്ങിനിൽക്കുന്നത്.

Leave a Reply