You are currently viewing പൂൾ ഡേ ഫോട്ടോകൾ പൊളിച്ചു കിടിലൻ ഫോട്ടോകൾ അപ്‌ലോഡ് ചെയ്ത് താരം ഫോട്ടോകൾ ഏറ്റെടുത്തു ആരാധകർ

പൂൾ ഡേ ഫോട്ടോകൾ പൊളിച്ചു കിടിലൻ ഫോട്ടോകൾ അപ്‌ലോഡ് ചെയ്ത് താരം ഫോട്ടോകൾ ഏറ്റെടുത്തു ആരാധകർ

ഹിന്ദി സംഗീത വീഡിയോകളിലും റിയാലിറ്റി ഷോകളിലും ഒരു കന്നഡ സിനിമയിലും പ്രത്യക്ഷപ്പെടുന്ന അഭിനേത്രിയും മോഡലുമാണ് ഷെഫാലി ജരിവാല. മോഡൽ, നടി എന്നീ നിലകളിലെല്ലാം 2002മുതൽ താരം സജീവമാണ്. 2002-ൽ കാന്ത ലഗ എന്ന പ്രശസ്ത മ്യൂസിക് വീഡിയോയിലും അക്ഷയ് കുമാറിനും സൽമാൻ ഖാനുമൊപ്പം മുജ്‌സെ ഷാദി കരോഗി എന്ന ചിത്രത്തിലെ ബിജിലിയായി പ്രത്യക്ഷപ്പെട്ടപ്പോഴാണ് താരം ശ്രദ്ധിക്കപ്പെടുന്നത്.

അഭിനയത്തിലും മോഡലിംഗിലും എല്ലാം ഒരു പോലെ തിളങ്ങി നിൽക്കാൻ താരത്തിന് സാധിച്ചു എന്നത് എടുത്തു പറയേണ്ട വസ്തുത തന്നെയാണ്. ഇത്ര വർഷമായും തിളങ്ങി നിൽക്കാൻ ഇപ്പോഴും സാധിക്കുന്നു എന്നതും ശ്രദ്ധേയമാണ്. താരം തന്റെ കാമുകനൊപ്പം ഡാൻസ് റിയാലിറ്റി ഷോ നാച്ച് ബാലിയേ 5 ൽ പ്രത്യക്ഷപ്പെട്ടത് ശ്രദ്ധേയമായിരുന്നു. ടെലിവിഷൻ മേഖലയിലും താരത്തിന് ഒട്ടനവധി ആരാധകരെ ഉണ്ടാക്കി ക്കൊടുക്കാൻ ഈ പരിപാടി സഹായിച്ചിട്ടുണ്ട്.

2018-ൽ എഎൽടി ബാലാജിയുടെ വെബ് സീരീസായ ബേബി കം നായിൽ താരം കഥാപാത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. വലിയതോതിൽ ഒരുപാട് പ്രേക്ഷകരെ കയ്യിലെടുക്കാൻ മാത്രം മികച്ച അഭിനയ മുഹൂർത്തങ്ങൾ ഈ വെബ് സീരിസിലൂടെ താരത്തിന് സമ്മാനിക്കാൻ സാധിച്ചു. ടെലിവിഷൻ എപ്പിസോഡുകളിൽ താരം പ്രത്യക്ഷപ്പെടുമ്പോൾ ടെലിവിഷൻ മേഖലയിലെ താരത്തിന്റെ ആരാധകർ വലിയ തോതിൽ താരത്തിനെ പ്രശംസിക്കുകയും അഭിനന്ദിക്കുകയും ഏറ്റെടുക്കുകയും ചെയ്യാറുണ്ട്.

2019ൽ ബിഗ് ബോസ് 13 എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി താരം പങ്കെടുതിരുന്നു. മികച്ച മത്സര പ്രകടനങ്ങൾ കാഴ്ചവച്ച താരം ബിഗ് ബോസിലൂടെ ജനപ്രിയ അഭിനേത്രിയായി മാറുകയും ചെയ്തു. 2002-ൽ കാന്ത ലഗ എന്ന വീഡിയോ ആൽബത്തിലെ ഒരു ഗാനത്തിൽ പ്രത്യക്ഷപ്പെട്ടതിലൂടെയാണ് താരം പ്രശസ്തയായത്. പാട്ടിന്റെ ജനപ്രീതി കാരണം താരം അറിയപ്പെട്ടത് ദ തോങ് ഗേൾ എന്നാണ്. കാന്ത ലഗയ്ക്ക് ശേഷം മറ്റ് ചില സംഗീത ആൽബങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ താരം സിമ്മിങ് പൂളിൽ നിന്നും അതീവ ഗ്ലാമറുള്ള ഫോട്ടോകളാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പൂൾ ഡേ എന്ന ഹാഷ്ടാഗോടെ പങ്കുവെച്ച ഫോട്ടോകൾ വളരെ പെട്ടെന്ന് തന്നെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടു കൂടി ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.

Leave a Reply