You are currently viewing ടൊവിനോയുടെ നായികയാവാന്‍ തൃഷ; ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെ നടി വീണ്ടും മലയാളത്തിലേക്ക്…

ടൊവിനോയുടെ നായികയാവാന്‍ തൃഷ; ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെ നടി വീണ്ടും മലയാളത്തിലേക്ക്…

മലയാളത്തിലാണെങ്കിലും മറ്റേതു ഭാഷകളിൽ ആണെങ്കിലും ചില സിനിമകളെയും ചില നായിക നായകന്മാരെയും അവരെക്കുറിച്ചുള്ള വാർത്തകളെയും വലിയ പ്രാധാന്യത്തോടെ തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ മലയാളത്തിൽ വരാനിരിക്കുന്ന പുതിയ ഒരു സിനിമയുടെ വിശേഷങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രചരിക്കപ്പെടുന്നത് ആരാധകർക്ക് ഹരം കൊള്ളിച്ചു കൊണ്ടാണ്.

ടോവിനോ തോമസ് നായകനായി വരാനിരിക്കുന്ന സിനിമയിൽ തൃഷ നായികയായി മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന വാർത്തയാണ് ആരാധകർക്ക് ഇഷ്ടം പകരുന്നത്. ടൊവിനോ തോമസിനെ നായകനാക്കി അഖില്‍ പോള്‍ – അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഐഡന്റിറ്റി എന്ന ചിത്രത്തില്‍ തൃഷയും നായിക ആയി ഉണ്ടാകും എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. മഡോണ സെബാസ്റ്റ്യനാണ് മറ്റൊരു നായിക എന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തെ അറിയപ്പെടുന്ന താരമാണ് തൃഷ. തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ സജീവമായി നിലകൊള്ളുന്ന താരം മലയാള സിനിമയിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 1999 ൽ മിസ് ചെന്നൈ സൗന്ദര്യ മത്സരം ജേതാവ് ആയതിനു ശേഷമാണ് താരം സിനിമയിലേക്ക് കടന്നു വരുന്നത്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

1999 ൽ പുറത്തിറങ്ങിയ ജോഡി എന്ന തമിഴ് സിനിമയിൽ സപ്പോർട്ടിംഗ് ആക്ടറെസ് എന്ന നിലയിലാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷകരുടെ മനം കവർന്ന താരം വർഷങ്ങളായി സിനിമയിൽ തുടരുന്നു. ഏതു വേഷവും അനായാസം താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കാറുണ്ട്. മൗനം പേസിയധേ എന്ന സിനിമയിൽ നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ടത് താരത്തിന്റെ രണ്ടാമത്തെ സിനിമ ആയിരുന്നു.

ഇതുവരെ താരം അഭിനയിച്ച സിനിമകളിൽ എല്ലാം വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ വളരെ മനോഹരമായി ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത് കൊണ്ട് തന്നെ മലയാളത്തിൽ പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമയെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ഈ സിനിമയിലും താരത്തിന്റെ വളരെ മനോഹരമായ ഒരുപാട് അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്.

രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്യത്തും സെഞ്ച്വറി കൊച്ചുമോനും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. സെപ്തംബര്‍ 21ന് ഐഡന്റിറ്റിയുടെ ചിത്രീകരണം ആരംഭിക്കും എന്നും എറണാകുളം, ബംഗളൂരു, മൗറീഷ്യസ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍ എന്നും സിനിമയുടെ പ്രധാന അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട് എന്തായാലും മലയാളത്തിൽ പുറത്തിറങ്ങാൻ ഇരിക്കുന്ന പുതിയ സിനിമയെ വലിയ ആരവത്തോടെ പ്രേക്ഷകർ സ്വീകരിക്കുമെന്ന് തന്നെ ഉറപ്പിക്കാം.

Leave a Reply