You are currently viewing തനി തങ്കം.. സ്വർണം പോലെ അഴകായി തമന്ന… കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ

തനി തങ്കം.. സ്വർണം പോലെ അഴകായി തമന്ന… കണ്ണെടുക്കാൻ തോന്നുന്നില്ലെന്ന് ആരാധകർ

ഒന്നിലധികം ഭാഷകളിൽ അഭിനയിക്കുകയും നിറഞ്ഞ കയ്യടികളോടെ ഓരോ സിനിമയും സ്വീകരിക്കപ്പെടുകയും ചെയ്ത ഭാഗ്യം ഉള്ള നായികയാണ് തമന്ന ഭാട്ടിയ. തമിഴ്, ഹിന്ദി സിനിമകൾക്കൊപ്പം തെലുങ്ക് തമിഴ് ഭാഷകളിലും പ്രത്യക്ഷപ്പെടുന്ന തിരക്കുള്ള അഭിനേത്രികളിൽ ഒരാളാണ് ഇപ്പോൾ താരം. തെലുങ്ക് തമിഴ് ഹിന്ദി എന്നീ മൂന്ന് ഭാഷകളിലായി ഏകദേശം നൂറോളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.തുടക്കം മുതലേ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.

2005 മുതൽ ചലച്ചിത്ര അഭിനയം മേഖലയിലും മോഡലിംഗ് രംഗത്തും താരം സജീവമായി നിലകൊള്ളുന്നു. താരം തന്റെ 15-ആം വയസ്സിൽ ഹിന്ദി സിനിമയായ ചാന്ദ് സാ റോഷൻ ചെഹ്‌റയിൽ അഭിനയിച്ചു കൊണ്ടാണ് കരിയർ ആരംഭിച്ചത്. വളരെ ചെറുപ്പത്തിൽ തന്നെ അഭിനയ മേഖലയിലേക്ക് കടന്നു വന്നത് കൊണ്ടും തുടക്കം മുതൽ മികച്ച അഭിനയ പ്രകടനങ്ങൾ കാഴ്ചവെക്കുന്നത് കൊണ്ടും വളരെ പെട്ടെന്ന് താരത്തിന് ഒട്ടനവധി ആരാധകരെ നേടാനായി.

ഏതു വേഷവും തനിക്ക് അനായാസം കൈകാര്യം ചെയ്യാൻ കഴിയുമെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. തെലുങ്കിലെയും തമിഴിലെയും മുൻനിര നായകന്മാരുടെ കൂടെ താരം അഭിനയിച്ചിട്ടുണ്ട്. 2005-ൽ പുറത്തിറങ്ങിയ ആപ്ക അഭിജീത് എന്ന ആൽബത്തിലെ “ലാഫ്‌സൺ മെയിൻ” എന്ന അഭിജിത് സാവന്ത് ആൽബത്തിലും താരം പ്രത്യക്ഷപ്പെട്ടുട്ടുണ്ട്. മികച്ച അഭിപ്രായങ്ങളാണ് താരത്തിന് ലഭിക്കുന്നത്.

അയൻ , പയ്യ , സിരുത്തൈ , വീരം , ധർമ്മ ദുരൈ, ദേവി , സ്കെച്ച്, ലവ്, ഊസരവെല്ലി , രച, തഡാഖ , ബാഹുബലി: ദി ബിഗിനിംഗ് , ബംഗാൾ ടൈഗർ , ഊപ്പിരി , ബാഹുബലി 2: ദി കൺക്ലൂഷൻ , സെയ് റാ നരസിംഹ റെഡ്ഡി എന്നീ സിനിമകളിലെല്ലാം താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. ഓരോ കഥാപാത്രത്തിലും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയെടുത്തത്. വളരെ മികച്ച രീതിയിൽ ആണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്.

ചലച്ചിത്ര അഭിനയം മേഖലക്കൊപ്പം തന്നെ മോഡലിംഗ് രംഗത്തും താരം സജീവമാണ്. ഓരോ കഥാപാത്രത്തിലൂടെയും ഒരുപാട് ആരാധകരെ നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതു കൊണ്ട് തന്നെയാണ് താരം പങ്കുവെക്കുന്ന പോസ്റ്റുകളും വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്.

ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് വൈറലാകുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് താരത്തിന്റെ പുതിയ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. ഗ്ലാമർ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗോൾഡ് ആൻഡ് സിൽവർ കോമ്പിനേഷനിൽ മികച്ചു നിൽക്കുന്ന ഫോട്ടോകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്. സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് ഫോട്ടോകൾ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply