You are currently viewing “തങ്ങള്‍ തമ്മില്‍ അമ്മ-മകന്‍ ബന്ധം”, ഫോട്ടോ ചോര്‍ന്നതില്‍ വിഷമമുണ്ട്; പത്താം ക്ലാസ് വിദ്യാര്‍ഥിക്കൊപ്പം എടുത്ത ഫോട്ടോകള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് അധ്യാപിക ആര്‍ പുഷ്പലത

“തങ്ങള്‍ തമ്മില്‍ അമ്മ-മകന്‍ ബന്ധം”, ഫോട്ടോ ചോര്‍ന്നതില്‍ വിഷമമുണ്ട്; പത്താം ക്ലാസ് വിദ്യാര്‍ഥിക്കൊപ്പം എടുത്ത ഫോട്ടോകള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് അധ്യാപിക ആര്‍ പുഷ്പലത

ചിന്താമണി മുരുഗമല്ല സര്‍ക്കാര്‍ ഹൈസ്‌കൂളിലെ പ്രധാന അധ്യാപികയായ പുഷ്പലത ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയെ. സ്‌കൂള്‍ പഠനയാത്രയ്ക്കിടെ പത്താം ക്ലാസ് വിദ്യാര്‍ഥിക്കൊപ്പം എടുത്ത ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ അധ്യാപികയെ സജീവമാക്കിയത്. റൊമാന്റിക് ആയാണ് അധ്യാപികയും വിദ്യാർത്ഥിയും ഫോട്ടോഷൂട്ടിൽ കാണപ്പെട്ടിട്ടുള്ളത് അതുകൊണ്ടുതന്നെ വലിയ തോതിൽ വിമർശനങ്ങൾ ഫോട്ടോഷൂട്ടിനെതിരെ ഉയർന്നു കൊണ്ടിരിക്കുകയാണ്.

ഫോട്ടോകള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് അധ്യാപിക ആര്‍ പുഷ്പലത രംഗത്ത് വരികയും ചെയ്തിട്ടുണ്ട് പക്ഷേ അധ്യാപികയുടെ ന്യായവാദത്തെ ഒരിക്കലും സോഷ്യൽ മീഡിയയും കേൾക്കുന്നവരും ചെവി കൊള്ളുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. അമ്മ-മകന്‍ ബന്ധമാണ് തങ്ങള്‍ തമ്മിലെന്നാണ് ഫോട്ടോയെ കുറിച്ച് പ്രധാന അധ്യാപികയായ പുഷ്പലത പറയുന്നത്. ന്യായ വാദത്തെ ശരിവെക്കാതെ അധ്യാപികയെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

സ്‌കൂള്‍ അധികൃതരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയില്‍ ടൂറിനിടെ എടുത്ത സ്വകാര്യ ഫോട്ടോ ചോര്‍ന്നതില്‍ വിഷമമുണ്ടെന്നും പുഷ്പലത പറഞ്ഞിട്ടുണ്ട്. ഫോട്ടോകള്‍ വൈറലായതിനെ തുടര്‍ന്ന് പുഷ്പലതയെ സ്‌കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഡിസംബര്‍ 22 മുതല്‍ 25 വരെയാണ് സ്‌കൂളില്‍ നിന്ന് പഠനയാത്ര നടത്തിയത്. ചിക്കബല്ലാപ്പൂരിലേക്ക് നടത്തിയ ഒരു പഠനയാത്രയ്ക്കിടെ വിദ്യാര്‍ഥിക്കൊപ്പം എടുത്ത ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ് ചെയ്തത്.

വിദ്യാര്‍ഥിയെ ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതുമായ ഫോട്ടോകളാണ് പ്രചരിച്ചത്. മറ്റൊരു വിദ്യാര്‍ത്ഥിയെ കൊണ്ട് രഹസ്യമായി ചിത്രങ്ങള്‍ എടുപ്പിക്കുകയായിരുന്നു എന്നുള്ള തരത്തിലും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ആരും അറിയാതെ എടുത്ത അധ്യാപക വിദ്യാർത്ഥി ഫോട്ടോകൾ ഇന്റര്‍നെറ്റില്‍ ലീക്കാവുകയായിരുന്നു. പിന്നാലെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

ചിത്രങ്ങള്‍ വൈറലായതോടെ വിദ്യാര്‍ഥിയുടെ മാതാപിതാക്കളും രംഗത്തെത്തിയിരുന്നു. ഫോട്ടോകളെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ക്ക് ഇവര്‍ പരാതി നല്‍കി. ഇതേ തുടര്‍ന്ന് ബിഇഒ വി ഉമാദേവി സ്‌കൂളിലെത്തി അന്വേഷണം നടത്തിയതിനെ പിന്നാലെയാണ് അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാര്‍ഥിയോട് അധ്യാപിക മോശമായി പെരുമാറിയെന്നാണ് അന്വേഷണ സംഘം റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ളത്. എന്തായാലും പരമ പവിത്രമായ അധ്യാപക വിദ്യാർത്ഥി ബന്ധം ടീച്ചർ ദുരുപയോഗം ചെയ്തു എന്ന തരത്തിലുള്ള വാർത്തകളാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

Leave a Reply