You are currently viewing തുടയിൽ ടാറ്റു ചെയ്യുന്ന വീഡിയോ പങ്കുവെച്ച് പെൺകുട്ടി…. ദൈവത്തിന്റെ ഫോട്ടോസ് ചെയ്തു എന്ന് വിമർശനം

തുടയിൽ ടാറ്റു ചെയ്യുന്ന വീഡിയോ പങ്കുവെച്ച് പെൺകുട്ടി…. ദൈവത്തിന്റെ ഫോട്ടോസ് ചെയ്തു എന്ന് വിമർശനം

വെറുമൊരു ട്രെൻഡായിമാത്രം ‘ടാറ്റൂയിങ്’ എന്ന ഉടലെഴുത്തുകലയെ എഴുതി തള്ളാൻ പറ്റാത്ത സാഹചര്യം ആണിപ്പോൾ നിലവിലുള്ളത്. ഓരോ ദിവസം കഴിയും തോറും ഉടലെഴുത്തിനോട് മലയാളിയുടെ താത്പര്യം അത്രയ്ക്കു കൂടുകയാണ്. പ്രിയപ്പെട്ടയാളുടെ പേര്, അരുമ മുഖം, നമ്മളെ പ്രചോദിപ്പിച്ച വാക്കുകൾ, പ്രണയം, സ്വപ്നം തുടങ്ങി പലവിഷയങ്ങൾ ദേഹത്തു വരയ്ക്കപ്പെടുന്നുണ്ട്. കേരളത്തിൽ 250-ൽ അധികമാണ് ടാറ്റൂ സ്റ്റുഡിയോകളുടെ എണ്ണം.

അതിനോട് ചേർത്ത് പറയേണ്ട മറ്റൊരു കാര്യം ഉടലെഴുത്തിന് വലിയ തൊഴിൽ സാധ്യതയാണ് കേരളത്തിൽ ഉണ്ടാക്കുന്നത് എന്നാണ്. കൈത്തണ്ട, പുറംഭാഗം, കാലുകൾ, കഴുത്തിനു പിൻഭാഗം എന്നിവിടങ്ങളിലാണ് കൂടുതൽപ്പേരും ടാറ്റുചെയ്യുന്നത്. ഏത് ഭാഗം ആണെങ്കിലും അത്രയും വേദന സഹിച് ടാറ്റൂസ് ചെയ്യുന്നവർ ഇന്ന് ഒരുപാടാണ്.

ഇലക്ട്രിക് ഉപകരണത്തിലെ സൂചികൊണ്ട് ത്വക്കിന്റെ രണ്ടാം പാളിയിലേക്ക് മഷി കുത്തി വെക്കുന്നതാണ് ടാറ്റൂ ചെയ്യുന്ന രീതി. ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ഹിറ്റായ ത്രീഡി ടാറ്റൂവും കേരളത്തിലിന്ന് സജീവമാവുകയാണ്. സെലിബ്രേറ്റകളുടേത് ആണെങ്കിലും അല്ലെങ്കിലും ടാറ്റൂ ഫോട്ടോകൾക്കും വീഡിയോകൾക്കും വളരെ പെട്ടെന്ന് സോഷ്യൽ മീഡിയ ഇടങ്ങളിൽ ഒരുപാട് കാഴ്ചക്കാരെ ലഭിക്കാറുണ്ട്.

എന്തായാലും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയ ഇടങ്ങളിൽ വല്ലാതെ പ്രചരിച്ചു കൊണ്ടിരിക്കുന്നത് ഒരു ടാറ്റു ചെയ്യുന്ന വീഡിയോ ആണ്. ഒരു യുവതിയുടെ തുടയുടെ ഭാഗത്താണ് ചെയ്യുന്നത്. അത് തന്നെയാണ് വീഡിയോ കൂടുതൽ വേഗത്തിൽ പ്രചരിക്കപ്പെടാനുള്ള കാരണവും. ദൈവത്തിന്റെ രൂപമാണ് തുടയിൽ യുവതി ടാറ്റ്‌ ചെയ്യുന്നത്.

ബോൾഡ് ലുക്കിൽ ഒന്നുമല്ല യുവതി പ്രത്യക്ഷപ്പെട്ടത് എങ്കിലും തുടയിൽ ടാറ്റു ചെയ്യുന്ന വീഡിയോയാണ് അപ്‌ലോഡ് ചെയ്തിട്ടുള്ളത്. കൃത്യമായിവസ്ത്രം ധരിച്ചു എന്നതും സോഷ്യൽ മീഡിയയിൽ ഈ വീഡിയോ പലതരത്തിലുള്ള പോസ്റ്റുകൾ ആയി പ്രചരിക്കപ്പെടുന്നതിന് കാരണമായിട്ടുണ്ട്. എന്തായാലും ടാറ്റൂ വിഡിയോ റെക്കോർഡ് വ്യൂവേഴ്സിനെയാണ് നേടിയത്.

Leave a Reply