You are currently viewing യോനി പ്രതിഷ്ഠയായിട്ടുളള ക്ഷേത്രം; കാമാഖ്യയിൽ ദർശനം നടത്തിയ സന്തോഷം പങ്കുവെച്ച് തമന്ന

യോനി പ്രതിഷ്ഠയായിട്ടുളള ക്ഷേത്രം; കാമാഖ്യയിൽ ദർശനം നടത്തിയ സന്തോഷം പങ്കുവെച്ച് തമന്ന

നിലവിൽ സൗത്ത് ഇന്ത്യൻ സിനിമ ലോകത്തെ മുൻനിര നടിമാരിൽ ഒരാളായി തിളങ്ങിനിൽക്കുന്ന താരമാണ് തമന്ന ഭാട്ടിയ. ഒരു സമയത്ത് സൗത്ത് ഇന്ത്യയിലെ ഏറ്റവും താരം മൂല്യമുള്ള നടിയായിരുന്നു തമന്ന. സിനിമയിൽ കടന്നുവന്ന വർഷങ്ങളായെങ്കിലും ഇപ്പോഴും താരത്തിന് കൈ നിറയെ അവസരങ്ങളാണ്. താരത്തിന്റെ സിനിമകൾക്ക് വേണ്ടി ഇന്നും ആരാധകർ കാത്തിരിപ്പിലാണ്.

തമിഴ് തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലായി ഏകദേശം 65 ൽ കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ചവച്ചത്. തന്റെ അഭിനയം മികവുകൊണ്ട് സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു. അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്.

2005 ൽ തന്റെ പതിനഞ്ചാം വയസ്സിൽ ചാന്ദ് സേ ചഹ്റ എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളത്തിലയിൽ പ്രത്യക്ഷപ്പെട്ടത്. അതേ വർഷം തന്നെ പുറത്തിറങ്ങിയ ശ്രീ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. തൊട്ടടുത്ത വർഷം ജ്യോതി കൃഷ്ണ എഴുതി സംവിധാനം ചെയ്തു പുറത്തിറങ്ങിയ കെഡി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ആദ്യമായി തമിഴിലും പ്രത്യക്ഷപ്പെട്ടു.

പിന്നീട് അങ്ങോട്ട് തുടർച്ചയായി ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകൾ താരത്തെ തേടിയെത്തി. സൗത്ത് ഇന്ത്യൻ സിനിമയിലെ ഒട്ടുമിക്ക എല്ലാ പ്രമുഖ താരങ്ങളോടൊപ്പം പ്രത്യക്ഷപ്പെടാനും താരത്തിന് സാധിച്ചിട്ടുണ്ട്. തമിഴ് തെലുങ്ക് ഹിന്ദി എന്നീ ഭാഷകൾക്ക് പുറമെ കന്നട മറാത്തി എന്നീ ഭാഷകളിലെ സിനിമകളിലും പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ബാന്ദ്ര എന്ന സിനിമയിലൂടെ താരം മലയാളത്തിൽ അരങ്ങേറാൻ പോവുകയാണ്.

താരം സമൂഹ മാധ്യമങ്ങളിൽ നിറ സാന്നിധ്യമാണ്. തനിക്കേറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം ആരാധകരുടെ താല്പര്യയാർത്ഥം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രമായി 18 മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയാണ്.

ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളിലാണ് താരം കൂടുതലായും പ്രത്യക്ഷപ്പെടാറുള്ളത്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്. ഇപ്പോൾ താരം കുടുംബവുമൊന്നിച്ച് കാമഖ്യ ക്ഷേത്രം സന്ദർശിച്ചപ്പോൾ പകർത്തിയ ഫോട്ടോകളും വിഡിയോയും ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രാജ്യത്തെ താന്ത്രിക ക്ഷേത്രങ്ങളിൽ ഏറ്റവും പ്രശസ്തമായ ക്ഷേത്രമാണ് കാമാഖ്യ.

യോനിയാണ് ഇവിടുത്തെ പ്രതിഷ്ഠ. ആർത്തവ രക്തം പുരണ്ടു എന്ന് വിശ്വസിക്കപ്പെടുന്ന തുണി ആണ് പ്രസാദം. കുടുംബത്തോടൊപ്പമുള്ള ഭക്തിസാന്ദ്രമായ നിമിഷങ്ങൾ എന്ന കുറിപ്പോടെയാണ് താരം ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴുത്തിൽ പൂമാലയും നെറ്റിയിൽ തിലകവുമണിഞ്ഞാണ് ചിത്രങ്ങളിൽ താരത്തെ കാണാൻ സാധിക്കുന്നത്. ക്ഷേത്രത്തിലെ വിളക്കുകൾ തെളിയിക്കുന്നതിന്റെ ചിത്രങ്ങളും ക്ഷേത്ര ദർശനത്തിന്റെ വീഡിയോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

Leave a Reply