You are currently viewing സൗന്ദര്യം കൂടിപ്പോയത് എനിക്ക് വിനയായി…അതു കാരണം… ഞെട്ടിക്കുന്ന ദുരനുഭവം വെളിപ്പെടുത്തി നടി റാഷി ഖന്ന ..

സൗന്ദര്യം കൂടിപ്പോയത് എനിക്ക് വിനയായി…അതു കാരണം… ഞെട്ടിക്കുന്ന ദുരനുഭവം വെളിപ്പെടുത്തി നടി റാഷി ഖന്ന ..

അറിയപ്പെടുന്ന ഒരു അഭിനേത്രിയും പിന്നണി ഗായികയുമാണ് റാഷി ഖന്ന. താരം പ്രധാനമായും തെലുങ്ക് , തമിഴ് ഭാഷാ ചലച്ചിത്ര മേഖലയിൽ ആണ് പ്രവർത്തിക്കുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ താരം സിനിമാ പ്രേമികൾക്ക് ഇടയിൽ സ്ഥിരപ്രതിഷ്ഠ നേടി എടുത്തു. 2013ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ മദ്രാസ് കഫേ എന്ന ചിത്രത്തിലൂടെ സഹനടിയായി അരങ്ങേറ്റം കുറിച്ച താരം പിന്നീട് ഒരുപാട് മകച്ച ചിത്രങ്ങളിൽ അഭിനയിച്ചു.

തെലുങ്കിൽ ഒഹാലു ഗുസാഗുസലാഡെ, തമിഴിൽ ഇമൈക്കാ നൊഡിഗൽ, മലയാളത്തിൽ വില്ലൻ എന്നിവയിലൂടെയാണ് താരം നായികയായി അരങ്ങേറ്റം കുറിച്ചത്. ബംഗാൾ ടൈഗർ, സുപ്രീം , ജയ് ലവ കുശ, തോളി പ്രേമം , ഇമൈക്കാ നൊടികൾ, വെങ്കി മാമ, പ്രതി റോജു പാണ്ഡഗെ തുടങ്ങി ഒരുപാട് സിനിമകൾ താരത്തിനായി പുറത്തു വരികയും നിറഞ്ഞ കയ്യടികളോട് പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു.

2013 ലെ ഹിന്ദി പൊളിറ്റിക്കൽ സ്പൈ ത്രില്ലർ ചിത്രമായ മദ്രാസ് കഫേയിൽ ഒരു സഹകഥാപാത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്. മോഹൻലാലും വിശാലും അഭിനയിച്ച വില്ലൻ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ ഓരോ വേഷങ്ങളും പ്രേക്ഷകർ സ്വീകരിച്ചു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം അഭിനയിക്കുന്നത്. അരന്മനൈ 3 എന്ന സിനിമയിലൂടെ തെലുങ്ക്, തമിഴ് സിനിമകളിലെ മുൻനിര നടിമാരിൽ ഒരാളായി താരം മാറി.

വളരെ മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്. നാഗ ചൈതന്യയ്‌ക്കൊപ്പം തെലുങ്ക് ചിത്രമായ താങ്ക്യൂ, കാർത്തി നായകനായ സർദാർ , ധനുഷ് നായകനായ തിരുച്ചിത്രമ്പലം, സിദ്ധാർത്ഥ് മൽഹോത്രയെ നായകനാക്കി ഒരു ഹിന്ദി ചിത്രമായ യോദ്ധ എന്നീ ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്ന പ്രോജക്ടുകൾ. ഭാവിയിലും ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിക്കും എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

ജോരു എന്ന ചിത്രത്തിലൂടെ പിന്നണി ഗായികയായാണ് താരം തന്റെ കരിയർ ആരംഭിച്ചത്. സിനിമകൾക്കും വിവിധ പരസ്യങ്ങളിൽ താരം അഭിനയിച്ചിരുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായ താരത്തിന്റെ ഒരു അഭിമുഖം ആണ് വൈറലാകുന്നത്. സൗന്ദര്യം കൂടി പോയതിനെ പേരിൽ ഒരുപാട് സിനിമകൾ നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് താരം ഇപ്പോൾ പറയുന്നത്. സ്ത്രീകളെ ഒരു വസ്തുവിനെ പോലെയാണ് പലരും കാണുന്നത് എന്നും സൗന്ദര്യ പേരിൽ മാത്രം പെരുമാറുന്നവർ ഉണ്ട് എന്നും താരം വെളിപ്പെടുത്തുന്നു

സിനിമയിൽ അവസരം ലഭിക്കണമെങ്കിൽ ഒന്ന് ഒന്നുകിൽ ഗ്ലാമർ റോളുകൾ ചെയ്യുന്ന നടി ആയിരിക്കണം അതല്ലെങ്കിൽ എല്ലാവരെക്കാളും മികച്ച നടി ആയിരിക്കണം എന്നാണ് താരത്തിന് പറയാനുള്ളത്. സിനിമകളെ കുറിച്ച് ചോദിക്കുമ്പോൾ അത്രത്തോളം വേഷപകർച്ച നിങ്ങൾക്ക് കഴിയില്ല എന്ന് പറഞ്ഞു ഒഴിവാക്കുകയാണ് ചെയ്യുന്നത് എന്നും ഒരിക്കൽ പോലും ഓഡിഷൻ നടത്താൻ പോലും പലരും തയ്യാറാകാറില്ല എന്നും സിനിമയിൽ അധിക പേരും സൗന്ദര്യത്തിനപ്പുറം തന്റെ കഴിവുകൾ മനസ്സിലാക്കിയിട്ടില്ല എന്നും അങ്ങനെ ഒരുപാട് സിനിമകളിൽ നല്ല അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട് എന്നുമാണ് താരം പറയുന്നത്.

Leave a Reply