You are currently viewing അയാളെന്നെ റൂമിലേക്ക് ക്ഷണിച്ചു, അവിടെ വെച്ച് പ്രശ്‌നങ്ങൾ തീർക്കാമെന്ന് പറഞ്ഞു, പിന്നെ സംഭവിച്ചത് ഇങ്ങനെ: പ്രമുഖ സംവിധായകന് എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടി സായ് പ്രിയ…

അയാളെന്നെ റൂമിലേക്ക് ക്ഷണിച്ചു, അവിടെ വെച്ച് പ്രശ്‌നങ്ങൾ തീർക്കാമെന്ന് പറഞ്ഞു, പിന്നെ സംഭവിച്ചത് ഇങ്ങനെ: പ്രമുഖ സംവിധായകന് എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടി സായ് പ്രിയ…

അയാളെന്നെ റൂമിലേക്ക് ക്ഷണിച്ചു, അവിടെ വെച്ച് പ്രശ്‌നങ്ങൾ തീർക്കാമെന്ന് പറഞ്ഞു, പിന്നെ സംഭവിച്ചത് ഇങ്ങനെ: പ്രമുഖ സംവിധായകന് എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടി സായ് പ്രിയ…

തമിഴ് സിനിമ മേഖലയിൽ അറിയപ്പെടുന്ന യുവ അഭിനയത്രിയാണ് സായിപ്രിയ. മികച്ച സിനിമകളിലൂടെയും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും വളരെ മനോഹരമായ അഭിനയ വൈഭവത്തിലൂടെയും താരം ആരാധകരുടെ മനം കവരുകയാണ്. ഓരോ സിനിമകളിലൂടെയും ഗണ്യമായ ആരാധക വർദ്ധനവ് താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞത് താരം ഓരോ കഥാപാത്രങ്ങളെയും വളരെ മനോഹരമായും പക്വമായും സമീപിച്ചത് കൊണ്ട് തന്നെയാണ്.

സിനിമ പാരമ്പര്യം ഒന്നുമുള്ള കുടുംബത്തിൽ നിന്നല്ല താരം കടന്നുവന്നത് എന്നതു കൊണ്ട് ഒരുപാട് പ്രശ്നങ്ങൾ കരിയറിന്റെ തുടക്കസമയം ആയതു കൊണ്ട് തന്നെ നേരിടേണ്ടി വന്നിട്ടുണ്ട് എന്നും പരിഹസിക്കാനും ശ്രമിച്ചിട്ടുണ്ട് എന്നും തുറന്നു പറയുന്ന വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് അഭിനയ വൈഭവത്തിന്റെ കാര്യത്തിൽ ആരാധകരെല്ലാം താരത്തിനെ പിന്തുണയ്ക്കുമ്പോൾ അനുഭവങ്ങൾ തുറന്നു പറഞ്ഞത് വലിയ വാർത്തയാവുകയാണ്.

തമിഴ് പാമ്പാട്ടം എന്ന സിനിമയിൽ താരമായിരുന്നു നായിക ആ സിനിമയുടെ സംവിധായകനെ കുറിച്ചാണ് താരം തന്റെ തുറന്ന് പറച്ചിലുകൾ നടത്തിയിട്ടുള്ളത്. നായികയായി അഭിനയിച്ചിട്ടും പേരു വിവരങ്ങൾ എഴുതിയില്ല. മാത്രമല്ല ചെറിയ റോളുകൾ എഴുതിയവരുടെ പേര് ഉൾപ്പെടുത്തുകയും ചെയ്തു എന്ന ഒരു പ്രശ്നം കാരണം ട്രെയിലർ ലോഞ്ചിന് പോകുന്നില്ല എന്ന് താരം തീരുമാനിച്ചിരുന്നു എന്ന് തുടങ്ങിയാണ് താരം പറഞ്ഞു തുടങ്ങുന്നത്.

ട്രെയിലർ ലോഞ്ചിന് പോകുന്നില്ല എന്ന തീരുമാനത്തിൽ നിൽക്കുമ്പോൾ പരിപാടിയുടെ ദിവസങ്ങൾക്ക് മുമ്പ് കൊ ഡയറക്ടർ വിളിച്ച് വരണമെന്ന് ആവശ്യപ്പെട്ടു. പക്ഷേ അവരോട് കാര്യങ്ങൾ പറഞ്ഞു ഡയറക്ടർ തന്നെ നേരിട്ട് വിളിച്ചാൽ അല്ലാതെ ഞാൻ വരില്ല എന്ന് പറഞ്ഞു എന്നും താരം പറയുകയുണ്ടായി. അങ്ങനെ ഡയറക്ടർ തന്നെ വിളിച്ചു എന്നും അവിടെയും ഈ പേരില്ലാത്തതിന്റെയും അവഗണനകളുടെയും കാര്യം പറഞ്ഞ് അവഗണിക്കില്ല എന്ന് ഉറപ്പ് വാങ്ങുകയും ചെയ്തു എന്ന് താരം പറയുന്നുണ്ട്.

താരം വിചാരിച്ചത് പോലെ തന്നെ നടക്കുകയായിരുന്നു ട്രെയിലർ ലോഞ്ചിന് സദസ്സിന്റെ ഒരു മൂലയിൽ ഇരിക്കുകയായിരുന്നു. ഒരു കാര്യം പോലും പറയുകയോ മറ്റോ ചെയ്തില്ല എന്നും താൻ നിർബന്ധിച്ച് കൊണ്ട് മാത്രമാണ് സ്റ്റേജിലേക്ക് തന്നെ വിളിപ്പിച്ചത് എന്നും താരം പറഞ്ഞു സ്റ്റേജിലേക്ക് താരത്തെ വിളിപ്പിച്ചപ്പോൾ ഇങ്ങനെയുള്ള അവഗണനകളുടെയും പരിഹാസങ്ങളുടെയും കാര്യം സ്റ്റേജിൽ വെച്ച് തന്നെ ഞാൻ വെളിപ്പെടുത്തി എന്നും താരം പറഞ്ഞു.

ഞാൻ അങ്ങനെ ചെയ്തത് അവർക്ക് വലിയ മാനക്കേട് ഉണ്ടാക്കി എന്നും അതിനെ തുടർന്ന് മോശമായ പെരുമാറ്റമാണ് അവരിൽ നിന്നും ഉണ്ടായത് എന്നും താരം പറയുന്നു. അതിനു ശേഷം സംവിധായകൻ തന്നോട് പറഞ്ഞത് ഇതൊന്നും ഇവിടെ വെച്ച് ചർച്ച ചെയ്യേണ്ട കാര്യങ്ങൾ അല്ല എന്നും ഒരു റൂമെടുത്ത് തീർക്കേണ്ട വിഷയങ്ങളാണ് എന്നും പറഞ്ഞു. അദ്ദേഹത്തിന്റെ പ്രായത്തെ മാനിച്ചുകൊണ്ട് ഞാൻ അവിടെ നിന്ന് അദ്ദേഹത്തിന് എതിരെ ഒന്നും പ്രതികരിച്ചില്ല എന്നും താരം പറഞ്ഞു. എന്തായാലും താരത്തിന്റെ ഈ വാക്കുകൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുള്ളത്.

Leave a Reply