You are currently viewing ‘സെലെനയായി ഡ്രസ് ചെയ്ത് സെറ്റിലേക്ക് വരുമ്പോൾ ടവ്വൽ കൊണ്ട് മറച്ചാണ് ഞാൻ വന്നിരുന്നത്. ഷോട്ട് റെഡിയെന്ന് പറയുമ്പോൾ മാത്രം ടവ്വൽ മാറ്റും. കഴിയുമ്പോൾ ഉടൻ അതെടുത്ത് വീണ്ടും ചുറ്റും’

‘സെലെനയായി ഡ്രസ് ചെയ്ത് സെറ്റിലേക്ക് വരുമ്പോൾ ടവ്വൽ കൊണ്ട് മറച്ചാണ് ഞാൻ വന്നിരുന്നത്. ഷോട്ട് റെഡിയെന്ന് പറയുമ്പോൾ മാത്രം ടവ്വൽ മാറ്റും. കഴിയുമ്പോൾ ഉടൻ അതെടുത്ത് വീണ്ടും ചുറ്റും’

മിനി സ്ക്രീനിലെ ലേഡീ സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് സ്വാസിക വിജയ്. വളരെ മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചിട്ടുള്ളത്. താരത്തിന്റെ പേര് ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് സിദ്ധാർത്ഥ ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന ഇറോട്ടിക്ക് ത്രില്ലറിന്റെ ഭാഗമായാണ്. താരം വളരെ മനോഹരമായി അതിലെ കഥാപാത്രം അവതരിപ്പിച്ചു.

മിനിസ്ക്രീനിൽ താരം അവതരിപ്പിച്ച സീത എന്ന കഥാപാത്രത്തിലൂടെ ഒരുപാട് ആരാധകരെ താരത്തിന് നേടിയെടുക്കാനും മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. നല്ല ഇമേജാണ് സീതയിലൂടെ താരത്തിന് കരസ്ഥമാക്കാനായത്. അതിനപ്പുറം സീരിയലിലൂടെ ഒരുപാട് ആരാധകരുടെ വർധിപ്പിക്കാനായിട്ടുണ്ട്.

അത്ര മികച്ച രൂപത്തിലാണ് ആണ് വേഷം താരം അവതരിപ്പിച്ചത്. താരം ചതുരം എന്ന സിനിമ ചെയ്യുമ്പോൾ തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടിനെ കുറിച്ച് തുറന്നു പറയുകയാണ് അതുവരെ സ്ലീവ് ലെസ്സ് ഡ്രസ്സ് പോലും ഉപയോഗിക്കാത്ത താരം അതിലെ ഗ്ലാമർ വേഷങ്ങൾ ധരിക്കുമ്പോൾ വളരെ ബുദ്ധിമുട്ടി ആണ് അതിൽ അതിനോട് യോജിച്ചത് എന്നാണ് താരം പറയുന്നത്.

ചതുരം ചെയ്യും മുമ്പ് ഞാൻ ​ഗ്ലാമറസ് വേഷങ്ങൾ ധരിക്കുകയോ അത്തരത്തിലുള്ള ഫോട്ടോ ഷൂട്ട് നടത്തുകയോ ചെയ്തിട്ടില്ല. സ്ലീവ് ലെസ് പോലും ധരിച്ചിട്ടില്ലായിരുന്നു എന്നും അതുകൊണ്ട് തന്നെ സെലെനയായി ഡ്രസ് ചെയ്ത് സെറ്റിലേക്ക് വരുമ്പോൾ ടവ്വൽ കൊണ്ട് മറച്ചാണ് ഞാൻ വന്നിരുന്നത് എന്നുമാണ് താരം പറഞ്ഞത്.

ഷോട്ട് റെഡിയെന്ന് പറയുമ്പോൾ മാത്രം ടവ്വൽ മാറ്റും. കഴിയുമ്പോൾ ഉടൻ അതെടുത്ത് വീണ്ടും ചുറ്റും. പിന്നെ സെറ്റിലെ ക്രൂ എന്റെ ബുദ്ധിമുട്ട് മനസിലാക്കി വളരെ സപ്പോർട്ടീവായിരുന്നു എന്നും ആരും നെ​ഗറ്റീവ് പറയുകയോ കമന്റ് ചെയ്യുകയോ ചെയ്തിട്ടില്ല. പല താരങ്ങളും അവർക്ക് അത്തരം അനുഭവം ഉണ്ടായതായി പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷെ എനിക്ക് ചതുരം സെറ്റിൽ അങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ല എന്നും താരം പറയുകയുണ്ടായി. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply