You are currently viewing എന്റെ ശരീരം കണ്ണാടിയിൽ നോക്കിയപ്പോൾ എനിക്ക് തന്നെ തോന്നി ഇനി ആരെയെങ്കിലും കാണിച്ചാലും കുഴപ്പമില്ല എന്ന്!

എന്റെ ശരീരം കണ്ണാടിയിൽ നോക്കിയപ്പോൾ എനിക്ക് തന്നെ തോന്നി ഇനി ആരെയെങ്കിലും കാണിച്ചാലും കുഴപ്പമില്ല എന്ന്!

തെന്നിന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന ചലച്ചിത്ര അഭിനേത്രിയും മോഡലിംഗ് താരവുമാണ് ജാനകി സുധീർ. മലയാള സിനിമാ മേഖലയിലെ ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെയാണ് താരം അഭിനയം ആരംഭിച്ചത്. എത്ര ചെറിയ കഥാപാത്രങ്ങൾ ആണെങ്കിലും തന്റെ ഇടം അടയാളപ്പെടുത്തി അഭിനയിക്കാനും അതിലൂടെ അറിയപ്പെടാനും താരത്തിന് ഭാഗ്യമുണ്ടായിട്ടുണ്ട്. ഇപ്പോൾ ഒരുപാട് മികച്ച സിനിമകളിലൂടെ താരം മലയാള സിനിമ പ്രേക്ഷകർക്കിടയിൽ സ്ഥിര സാന്നിധ്യമായി.

ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. താരം ദുൽഖറിന്റെ 2019 ലെ യമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. മാർക്കോണി മത്തായി എന്ന സിനിമയിലും താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. ഏത് കഥാപാത്രമാണെങ്കിലും അതിനെ പൂർണ്ണമായി മനസ്സിലാക്കി അവതരിപ്പിക്കാനും പ്രേക്ഷകരിലേക്ക് കഥയെ എത്തിക്കാനും താരത്തിനു സാധിക്കാറുണ്ട്. ഓരോ കഥാപാത്രങ്ങളുടെയും താരം മികച്ച പ്രേക്ഷക പിന്തുണ നേടിയെടുക്കാറുണ്ട്.

സിനിമ കൾക്കപ്പുറം സീരിയൽ മേഖലയിലും താരത്തിന് തന്റെ ഇടം അടയാളപ്പെടുത്താൻ കഴിഞ്ഞു. ഈറൻ നിലാവ്, തേനും വയമ്പും തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. വളരെ പെട്ടെന്ന് വീട്ടമ്മമാരെയും ടെലിവിഷൻ ആരാധകരെയും കയ്യിൽ എടുക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രീതിയും താരത്തിനൊപ്പം ഉണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ഹോളിവൂണ്ട് ആണ്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് സിനിമക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. തീയേറ്ററുകളിൽ അല്ല റിലീസ് ആയത് എങ്കിലും ഒരുപാട് പേരാണ് സിനിമ കണ്ടത്.

വില്ല 666 എന്ന സിനിമയാണ് ഇനി റിലീസാവാനുള്ളത്. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളിലൂടെയും മേഖലകളിലൂടെയും നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും പ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖത്തിന്റെ ഭാഗമാണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. സത്യത്തിൽ എന്ന് മുതലാണ് ശരീര പ്രദർശനത്തിനുള്ള നാണം മാറിയത് എന്നായിരുന്നു അവതാരക ചോദിച്ചത്.

തടിച്ച ശരീര പ്രകൃതമായിരുന്നു തനിക്ക് എന്നും വളരെയധികം തടിച്ചിരിക്കുന്ന സമയത്ത് ഞാൻ പിന്നെ ഫിറ്റ്നസിനും മറ്റും ഒരുപാട് പ്രാധാന്യം നൽകിയിരുന്നുവെന്നും കുറെ കാലങ്ങൾക്ക് ശേഷമാണ് ശരീരം ഞാൻ ആഗ്രഹിച്ച രീതിയിൽ എത്തിയത് എന്നും സാരം പറഞ്ഞു. ശരീരം നല്ലതായതോടെ ശരീര പ്രദർശനത്തിനുള്ള ആത്മ വിശ്വാസം ലഭിച്ചു എന്നാണ് താരം പിന്നീട് പറഞ്ഞത്. ഇനി ആരെയേങ്കിലും കാണിച്ചാലും കുഴപ്പമില്ല എന്ന് തോന്നി എന്നാണ് രസകരമായി താരം പറയുന്നത്. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.

Leave a Reply