You are currently viewing നാൽപതുകളിലും എന്താ മൊഞ്ച്…. ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരിയായിരുന്ന നായിക സുജിതയുടെ പുത്തൻ ലുക്ക്‌ കണ്ടോ??

നാൽപതുകളിലും എന്താ മൊഞ്ച്…. ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരിയായിരുന്ന നായിക സുജിതയുടെ പുത്തൻ ലുക്ക്‌ കണ്ടോ??

തമിഴ് , തെലുങ്ക് , മലയാളം ടിവി സീരിയലുകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് സുജിത. പാണ്ഡ്യൻ സ്റ്റോഴ്‌സ് എന്നാ സീരിയലിലെ ധനം, ധനലക്ഷ്മി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ താരം അറിയപ്പെടുന്നു. കൂടാതെ ഏഷ്യാനെറ്റ് ടിവി സീരിയൽ ഹരിചന്ദനം എന്ന സീരിയലിലെ ഉണ്ണിമായയെ അവതരിപ്പിച്ചതിലൂടെയും താരം പ്രശസ്തയാണ്. സീരിയൽ പരമ്പരകളിലെ പ്രധാന കഥാപാത്രങ്ങളെ ഉൾപ്പെടെയുള്ള ഒരുപാട് വേഷങ്ങൾ താരം ചെയ്തു ആരാധകരെ നേടിയിട്ടുണ്ട്.

ചില തമിഴ് , തെലുങ്ക് , കന്നഡ , മലയാളം സിനിമകളിലും താരം അഭിനയിച്ചു. ശൈശവാവസ്ഥയിൽ തന്നെ താരം അഭിനയം ആരംഭിച്ചു. 41 ദിവസം മാത്രം പ്രായമുള്ളപ്പോൾ കെ ആർ വിജയയുടെ ചെറുമകളായി അബ്ബാസ് എന്ന ചിത്രത്തിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഓരോ കഥാപാത്രങ്ങളെയും വളരെ മനോഹരമായി താരം അവതരിപ്പിച്ചത് കൊണ്ട് തന്നെയാണ് ഒട്ടേറെ ആരാധകരെ നിമിഷനേരങ്ങൾ കൊണ്ട് തന്നെ താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞത്.

അഭിനേത്രി എന്ന നിലയിൽ സീരിയലുകളിലും സിനിമകളിലും സജീവമാണ്. അതിന്റെ കൂടെ ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും താരം പ്രവർത്തിച്ചിട്ടുണ്ട്. മാസ്റ്റർ എന്ന സിനിമയിൽ മാളവിക മോഹനനാണ് താരം ശബ്ദം നൽകിയത്. മേഖലയിൽ തന്നെ ഒന്നിലധികം കഴിവുകൾ താരത്തിനുണ്ട് എന്നത് ഇതിൽ നിന്നും മനസ്സിലാക്കാം. അതുപോലെ തന്നെ 40ുകളുടെ തുടക്കത്തിലും താരത്തിന്റെ ഭംഗിയും ശരീര സൗന്ദര്യവും താരം വളരെ മനോഹരമായി മെയിന്റെയിൻ ചെയ്യുകയും ചെയ്യുന്നുണ്ട്.

പരസ്യ ചിത്ര നിർമ്മാതാവായ ധനുഷിനെ വിവാഹം കഴിച്ച താരം ഇരുവരും ചെന്നൈയിൽ സ്ഥിരതാമസമാക്കി. ദമ്പതികൾക്ക് ധന്വിൻ എന്ന മകനുണ്ട്. സോഷ്യൽ മീഡിയ എല്ലാം താരം സജീവമാണ്.
താരം തന്റെ ഫോട്ടോ വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. പ്രേക്ഷകരുമായി അടുത്ത ബന്ധം പുലർത്താൻ വേണ്ടി ഇത്തരം പ്രവർത്തികൾ താരത്തെ സഹായിക്കുകയും ചെയ്യുന്നു.

ഇപ്പോൾ താരത്തിന്റെ ക്യൂട്ട് ലുക്കിലുള്ള പുതിയ ഫോട്ടോകളാണ് അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്. പ്രായം 40 തോട്ടടുത്തിട്ടും വളരെ മനോഹരയായി താരത്തെ കാണാൻ കഴിയുന്നു എന്ന് പലരും ഫോട്ടോകൾക്ക് താഴെ കമന്റ് ചെയ്യുകയുണ്ടായി. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ പുതിയ ഫോട്ടോ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.

Leave a Reply