You are currently viewing നയൻ താരയെ പോലെ പ്രശസ്തയാവണമെങ്കിൽ വഴങ്ങിതരണം.. നയന്താരയെ ഞങ്ങളാണ് പ്രശസ്ഥയാക്കിയത്..: കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച്‌ ശ്രീനിതി

നയൻ താരയെ പോലെ പ്രശസ്തയാവണമെങ്കിൽ വഴങ്ങിതരണം.. നയന്താരയെ ഞങ്ങളാണ് പ്രശസ്ഥയാക്കിയത്..: കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച്‌ ശ്രീനിതി

നയന്‍താരയെ പ്രശസ്തയാക്കിയവരെന്ന് പറയും; വഴങ്ങിക്കൊടുക്കണമെന്ന് ആവശ്യം; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച്‌ ശ്രീനിതി

പ്രധാനമായും തമിഴ്, മലയാളം ടെലിവിഷൻ സീരിയലുകളിൽ പ്രവർത്തിക്കുന്ന ഒരു തെന്നിന്ത്യൻ നടിയും മോഡലുമാണ് ശ്രീനിതി. താരം കേരളത്തിലെ തിരുവനന്തപുരത്ത് ജനിച്ചു. മോഡലായി കരിയർ ആരംഭിച്ച താരം വിവിധ ഫോട്ടോഷൂട്ടുകളും മോഡലിംഗ് പ്രോജക്റ്റുകളും ചെയ്തു. 2019ൽ കളേഴ്‌സ് തമിഴിൽ സംപ്രേഷണം ചെയ്ത തരി എന്ന തമിഴ് ടിവി സീരിയലിലൂടെയാണ് താരം തന്റെ അഭിനയത്തിൽ അരങ്ങേറ്റം നടത്തിയത്. നിറഞ്ഞ കയ്യടികളോടെ തുടർന്നുള്ള വേഷങ്ങളും പ്രേക്ഷകർ സ്വീകരിച്ചത്.

2014 ല്‍ ആണ് താരം സിനിമ ലോകത്തേക്ക് കടന്ന് വരുന്നത്. മലയാളം സീരിയല്‍ ആയ മലര്‍വാടിയിലൂടെ ആയിരുന്നു തുടക്കം. അവിടെ മുതൽ തന്നെ താരത്തിന് നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ കഥാപാത്രങ്ങളെയും താരം അവതരിപ്പിച്ചത് എന്നത് തന്നെയാണ് അതിന്റെ പ്രധാന കാരണം. നിറഞ്ഞ കൈയ്യടികളോട് ഓരോ കഥാപാത്രങ്ങളെയും ഓരോ പ്രകടനങ്ങളും ആരാധകർ സ്വീകരിച്ചു.

സണ്‍ ലൈഫ് ചാനലില്‍ സംപ്രേഷണം ചെയ്ത ജിമിക്കി കമ്മല്‍ എന്ന സീരിയിലൂടെ ആണ് താരം തമിഴകത്തേക്ക് കടക്കുന്നത്. ഇപ്പോള്‍ സെന്തൂര പൂവെ എന്ന വിജയ് ടിവി സീരിയലില്‍ അഭിനയിക്കുന്നു. ഏതു ഭാഷയിൽ ആണെങ്കിലും ഏത് തരം കഥാപാത്രങ്ങളിലാണെങ്കിലും ഏത് വേഷങ്ങളിലാണെങ്കിലും വളരെ മനോഹരമായും പപ്പമായും അതിനെ താരം കൈകാര്യം ചെയ്യുന്നത് കൊണ്ട് തന്നെയാണ്ഭാഷകൾക്ക് അതീതമായി താരത്തിന് ഒട്ടനവധി ആരാധകരെ വളരെ പെട്ടെന്ന് തന്നെ നേടിയെടുക്കാൻ കഴിഞ്ഞത്.

മലയാളത്തില്‍ ചായപെന്‍സില്‍ എന്ന സിനിമയില്‍ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ ചില ആല്‍ബങ്ങളിലും താരം അഭിനയിച്ചു. എന്നിരുന്നാൽ കൂടെയും തമിഴ് ടെലിവിഷൻ മേഖലകളിലും ചലച്ചിത്രങ്ങളിലും ആണ് താരം കൂടുതലായും ഫോക്കസ് ചെയ്യുന്നത്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. സിനിമ മേഖലയിൽ നടക്കുന്ന കാസ്റ്റിംഗ് കൗച്ചുകളെ കുറിച്ചാണ് താരം സംസാരിക്കുന്നത്. അഡ്ജസ്റ്റ് ചെയ്യേണ്ടിവരും എന്നാണ് കാസ്റ്റിംഗ് ഡയറക്ടർമാരിൽ നിന്ന് ആദ്യം കേൾക്കേണ്ടി വരുന്ന വാക്ക് എന്നാണ് താരം പറയുന്നത്.

ആദ്യം അങ്ങനെ പറയുമ്പോൾ നമ്മൾക്ക് മനസ്സിലാകില്ല എന്നും നല്ല രൂപത്തിൽ ആയിരിക്കും അത്തരക്കാർ സംസാരിക്കുക എന്നും അങ്ങനെയുള്ള കാര്യങ്ങളിൽ താല്പര്യമില്ലെങ്കിൽ ആദ്യം തന്നെ നിരസിക്കണമെന്നും അല്ലെങ്കിൽ നമ്മൾക്ക് മോശം പേര് വരും എന്നുമാണ് താരം തുറന്നു പറഞ്ഞത്. തുടക്കക്കാരോട് അഡ്ജസ്റ്റ് ചെയ്തില്ലെങ്കിൽ പിന്നീട് ചാൻസ് ലഭിക്കില്ല എന്ന് പറയാൻ ആളുകൾ ഉണ്ടാകുമെന്നും താരം വ്യക്തമാക്കി.

നമ്മൾക്ക് വിജയം വേണമെങ്കിൽ നമ്മൾ അധ്വാനിക്കണം ഈ ജോലി ലഭിച്ചില്ലെങ്കിൽ മറ്റൊരു ജോലി ലഭിക്കുമെന്ന് വിചാരിച്ച് അങ്ങനെയുള്ള ആളുകളിലേക്ക് അഡ്ജസ്റ്റ് ചെയ്യാൻ നിൽക്കാതെ പ്രയത്നിക്കുകയാണ് വേണ്ടത് എന്നുമാണ് താരം പറഞ്ഞത്. നയന്‍താരയെയും സമാന്തയെയും ഇന്‍ഡ്സ്ട്രിയിലേക്ക് കൊണ്ടു വന്നത് ഞാനാണെന്ന് ഇത്തരക്കാർ പറയുമെന്ന് താരം പറയുന്നുണ്ട്. എന്തായാലും സിനിമാലോകം എത്രത്തോളം വിപുലമായി എന്ന് പറഞ്ഞാലും കാസിംകൗച്ചുകൾ ഇപ്പോഴും നടക്കുന്നുണ്ട് എന്ന് തന്നെയാണ് ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകളിൽ നിന്ന് മനസ്സിലാക്കേണ്ടത്.

Leave a Reply