You are currently viewing മസിൽ വുമൺ.. ജാസ്മിന്റെ പുത്തൻ ഫിറ്റ്നസ് ഫോട്ടോ കണ്ട് കണ്ണ് തള്ളി മലയാളികൾ.. നിങ്ങൾ വേറെ ലെവലെന്ന് ആരാധകർ

മസിൽ വുമൺ.. ജാസ്മിന്റെ പുത്തൻ ഫിറ്റ്നസ് ഫോട്ടോ കണ്ട് കണ്ണ് തള്ളി മലയാളികൾ.. നിങ്ങൾ വേറെ ലെവലെന്ന് ആരാധകർ

ഫിറ്റ്‌നസ് ഫോട്ടോകളുമായി ബിഗ്‌ബോസ് ഫെയിം ജാസ്മിൻ… ഫോട്ടോകൾ പൊളി..

ഒരുപാട് പേർക്ക് അറിയപ്പെടാനും അംഗീകാരങ്ങളും അവസരങ്ങലും ലഭിക്കാനുള്ള വലിയ ആവായനങ്ങൾ തുറന്നു കിട്ടാനുമുള്ള വലിയ ഒരു പ്ലാറ്റ്ഫോമാണ് ബിഗ് ബോസ്. ഇപ്രാവശ്യത്തെ ബിഗ് ബോസ് മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ വലിയ വ്യത്യസ്തത കൊണ്ടു വന്നതിലൂടെ തന്നെ ഷോ ആദ്യം മുതൽ അവസാനം വരെയും മികച്ച രൂപത്തിൽ കൊണ്ടുപോകാനും വളരെ വിജയകരമായി സംപ്രേഷണം ചെയ്യാനും കഴിഞ്ഞിട്ടുണ്ട്.

ബിഗ് ബോസ് മലയാളം സീസൺ 4 ഷോയിൽ മത്സരാർത്ഥിയായി പങ്കെടുത്ത അറിയപ്പെടുന്ന ഒരു ഇന്ത്യൻ ഫിറ്റ്നസ് പരിശീലകയാണ് ജാസ്മിൻ എം മൂസ. തുടക്കം മുതൽ ബിഗ് ബോസിൽ നിന്ന് ഇറങ്ങിപ്പോകുന്ന എപ്പിസോഡ് വരെയും എപ്പിസോഡിനെ വ്യത്യസ്തമായി മുന്നോട്ടു കൊണ്ടുപോകാനും മത്സരബുദ്ധി പ്രകടിപ്പിക്കാനും ജാസ്മിന് കഴിഞ്ഞു.

ജാസ്മിന്റെ മതപരമായ കാഴ്ചപ്പാടുകൾ വ്യത്യസ്തമാണ്. ഞാൻ ഒരു മനുഷ്യനാണ്, “മനുഷ്യത്വം” എന്റെ മതമാണ് എന്നാണ് ജാസ്മിൻ ഫേസ്ബുക്ക് അക്കൗണ്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ട് വിവാഹം ചെയ്യുകയും രണ്ടും വിവാഹ മോചനത്തിൽ കലാശിക്കുകയും ചെയ്തതിന് ശേഷം വീടു വിട്ടിറങ്ങിയപ്പോഴാണ് ജാസ്മിൻ തന്റെ കരിയർ ആരംഭിച്ചത്. ജാസ്മിൻ കൊച്ചിയിൽ പോയി ഒരു ജിമ്മിൽ റിസപ്ഷനിസ്റ്റായി ജോലി തുടങ്ങി.

കുറച്ചുകാലം അവിടെ ജോലി ചെയ്ത ജാസ്മിൻ ഒരു പ്രൊഫഷണൽ പരിശീലകയാകാൻ തീരുമാനിക്കുകയായിരുന്നു. ബെംഗളൂരുവിൽ ഒരു പ്രൊഫഷണൽ കോഴ്‌സ് പഠിക്കുകയും ആ സമയത്തെ വാടക കൊടുക്കാൻ ബെംഗളൂരുവിലെ വിവിധ റസ്റ്റോറന്റുകളിൽ ജോലി എടുക്കുകയും ചെയ്തു. ബെംഗളൂരുവിലെ കോഴ്‌സ് പൂർത്തിയാക്കിയ ശേഷം കേരളത്തിലെ ഗ്രാവിറ്റി ഫിറ്റ്‌നസിൽ ജോലി ചെയ്യാൻ തുടങ്ങി.

താനൊരു ലെസ്ബിയൻ ആണ് എന്നാണ് ജാസ്മിൻ പറയുന്നത്. സോഷ്യൽ മീഡിയയിൽ എല്ലാം ജാസ്മിൻ സജീവമാണ്. പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളുമെല്ലാം വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഫിറ്റ്‌നെസ്സ് ബോഡി കാണിക്കുന്ന രൂപത്തിലുള്ള ഫോട്ടോയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടന്നാണ് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായത്.

Leave a Reply